ദുരഭിമാനികളായ ദാസന്മാര്
ശക്തമായ പൊടിക്കാറ്റു പലപ്പോഴും മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. പകല്‍സമയമായിട്ടുപോലും പൊടി കാരണം എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തുന്നു. ഗള്‍ഫിലെ റോഡുകളില്‍ ഇത് പതിവ് കാഴ്ചയാണ്. നഗരം വിട്ടിട്ടു എണ്പതു കിലോമീറ്റര്‍ കഴിഞ്ഞു. പൊടിക്കാറ്റു കാരണം വളരെ പതുക്കെയാണ് ഞാന്‍ ഡ്രൈവ് ചെയ്യുന്നത്. ദാസന് പറഞ്ഞ അടയാളങ്ങളുള്ള പെട്രോള്‍ പമ്പിലേക്കു കാര്‍ കയറ്റിയിട്ടു. വീണ്ടും അയാളുടെ മൊബൈലില്‍ വിളിച്ചു. പമ്പിനു ഇടതുവശത്ത് കൂടെയുള്ള ചെറിയ റോഡിലൂടെ വരനായിരുന്നു നിര്‍ദേശം. റോഡില്‍ ഒട്ടകങ്ങളുണ്ടാകും സൂക്ഷിക്കണം. ദാസന് ഓര്‍മിപ്പിച്ചു. പിന്നെയും പതിനാലു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുകാണും മരുഭൂമിയിലെ ഒറ്റപ്പെട്ട ലേബര്‍ക്യാമ്പിലെത്താന്‍.
90 total views

ശക്തമായ പൊടിക്കാറ്റു പലപ്പോഴും മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തി കൊണ്ടിരുന്നു. പകല്‍സമയമായിട്ടുപോലും പൊടി കാരണം എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തുന്നു. ഗള്‍ഫിലെ റോഡുകളില്‍ ഇത് പതിവ് കാഴ്ചയാണ്. നഗരം വിട്ടിട്ടു എണ്പതു കിലോമീറ്റര്‍ കഴിഞ്ഞു. പൊടിക്കാറ്റു കാരണം വളരെ പതുക്കെയാണ് ഞാന്‍ ഡ്രൈവ് ചെയ്യുന്നത്. ദാസന് പറഞ്ഞ അടയാളങ്ങളുള്ള പെട്രോള്‍ പമ്പിലേക്കു കാര്‍ കയറ്റിയിട്ടു. വീണ്ടും അയാളുടെ മൊബൈലില്‍ വിളിച്ചു. പമ്പിനു ഇടതുവശത്ത് കൂടെയുള്ള ചെറിയ റോഡിലൂടെ വരനായിരുന്നു നിര്‍ദേശം. റോഡില്‍ ഒട്ടകങ്ങളുണ്ടാകും സൂക്ഷിക്കണം. ദാസന് ഓര്‍മിപ്പിച്ചു. പിന്നെയും പതിനാലു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുകാണും മരുഭൂമിയിലെ ഒറ്റപ്പെട്ട ലേബര്‍ക്യാമ്പിലെത്താന്‍.
റോഡരുകില്‍ ദാസന് കാത്തു നില്പുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അയാള്‍ എന്നെ സ്വീകരിച്ചു.
“നാട്ടുകാരന് ഇപ്പോഴെങ്കിലും ഇത് വഴി ഒന്ന് വരാന്‍ തോന്നിയല്ലോ ?”. അയാള്‍ സന്തോഷം മറച്ചുവെച്ചില്ല.
“ശ്രമിക്കാഞ്ഞിട്ടല്ല”…….ഞാനൊരു ചെറിയ കള്ളം പറഞ്ഞു.
“വരൂ…”
അയാളെന്നെ താമസസ്ഥലത്തേക്ക് കഷണിച്ചു. ചുറ്റും കെട്ടിയ താല്‍ക്കാലിക കെട്ടിടങ്ങളുടെ നടുമുറ്റത്തു ഇരുമ്പുകട്ടിലുകളും പെയിന്റ് ടിന്നുകള്‍ക്ക് മേലെ പലകയിട്ടുണ്ടാക്കിയ ബെഞ്ചുകളും,. ഒറ്റക്കും കൂട്ടമായും അവിടവിടായിരിക്കുന്ന ഏതാനും പേര്,. അവരില്‍ ഈജിപ്ത് കാരും പാക്കിസ്ഥാനികളും ഫിലിപ്പൈന്‍സ് കാരും ഇന്ത്യക്കാരുമുണ്ട്,. രാജ്യവും ദേശവും ഭാഷയും ജാതിയും മതവും നിറവും എല്ലാം “മനുഷ്യന്,” എന്ന മാനദണ്ഡത്തില്‍ ഒന്നാവുന്ന അനുഭവം ഇത്തരം ക്യാമ്പുകളില്‍ മാത്രമേ കാണൂ എന്ന് എനിക്ക് തോന്നിപ്പോയി. ഒരു പാക്കിസ്ഥാനി വൃദ്ധന് കോഴികള്‍ക്കും പൂച്ചകള്‍ക്കും തീറ്റ കൊടുക്കുന്നു. തൊട്ടടുത്തു ചെറിയൊരു കോഴിക്കൂടുണ്ട്. ചുറ്റും ധാരാളം പൂച്ചകളും.
യെഹ് കോന്‍ ഹേ ദാസന് ഭായ് -?
മേരാ ദോസ്ത് ഹെ..അഭി മുലൂക്സേ ആയാ…!
ഹിന്ദിക്കാരന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് ദാസന് എന്നെ മുറിയിലേക്ക് നയിച്ചു.
ഇരു നിലകളുള്ള ആറു കട്ടിലുകള്‍,. ചുമരില്‍ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന കുറെ അഴുകിയ വസ്ത്രങ്ങള്‍,. കവറോള്‍, സോക്സ്, അടിവസ്ത്രങ്ങള്‍ എല്ലാം ഉണ്ട് അക്കൂട്ടത്തില്‍,. വിയര്‍പ്പിന്റെയും സിഗരറ്റിന്റെയും രൂക്ഷ ഗന്ധം തങ്ങി നില്ക്കുന്ന മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. എന്റെ നോട്ടം കണ്ടിട്ടാവണം ദാസന് പറഞ്ഞു.
“ഈ സൈറ്റിലെ വര്‍ക്ക് തീരാറായി. നാല് പേര് പുതിയ സൈറ്റിലേക്കു പോയി. ബാക്കിയുള്ളവര്‍ പുറത്തുണ്ട്. ഇരിക്കൂ”. ദാസന് എനിക്കായി ഒരു സ്റ്റൂള് നീക്കിയിട്ട് തന്നു.
അച്ഛന് തന്നേല്‍പിച്ചതാണ്- കയ്യിലെ ചെറിയ പൊതി ദാസനെ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു,.
“അച്ഛന് വീട്ടില്‍ വന്നിരുന്നുവല്ലേ. ഫോണ്‍ ചെയ്തപ്പോ പറഞ്ഞു. നോക്കൂ ഇതാണെന്റെ മോള്. ഞാനിവളെ കണ്ടിട്ടില്ല”. ഞാന്‍ കൊടുത്ത പൊതിയില്‍ നിന്നും ഒരു ഫോട്ടോ കാണിച്ചിട്ട് ദാസന് തെല്ലു നിരാശയോടെ പറഞ്ഞു. രണ്ടര വയസ്സ് തോന്നിക്കുന്ന ഒരു ഓമനത്തമുള്ള കുഞ്ഞ്.
“മോളെ കാണേണ്ടേ ദാസാ. നാട്ടിലേക്ക് പോകുന്നില്ലേ. കല്യാണം കഴിഞ്ഞ ഉടനെ പോന്നതല്ലേ. പിന്നെ പോയിട്ടില്ലല്ലോ ?. ഞാന്‍ ചോദിച്ചു
പോണം. ഒരു മാസംകൂടെയുണ്ട് മൂന്നു വര്‍ഷം തികയാന്‍. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ടിക്കെറ്റും മൂന്നു മാസത്തെ ലീവും കിട്ടും.
മൂന്നു മാസത്തെ ലീവോ. അപ്പൊ ഇനിയും തിരിച്ചിങ്ങോട്ട്…….?.
വരേണ്ടെന്നു കരുതിയതായിരുന്നു. അപ്പോഴാണ് കമ്പനി ശമ്പളം കൂട്ടിയത്. എന്നാ പിന്നെ ഒന്നൂടെ വരാമെന്ന് കരുതി.
ശമ്പളം കൂട്ടി എന്ന് പറഞ്ഞാല്‍…..
നേരത്തെ 700 റിയാല്‍ ആയിരുന്നു. ഫൈനല്‍ എക്സിറ്റ് വേണമെന്ന് എഴുതി കൊടുത്തപ്പോ 100 റിയാല്‍ കൂടി കൂട്ടി.
“അപ്പൊ 800 റിയാല്‍. എന്ന് വെച്ചാല്‍ പതിനായിരം രൂപയ്ക്കു വേണ്ടി ഈ നരകത്തിലേക്ക് വീണ്ടും തിരിച്ചു വരികയോ??. ദാസാ നാട്ടിലിപ്പോ പഴയ പോലെ ഒന്നുമല്ല. താങ്കളെപ്പോലെ മേസണ്‍ പണി അറിയുന്നവര്‍ക്ക് 700 രൂപയാണ് ദിവസക്കൂലി. ഇവിടെ ചെലവ് കഴിഞ്ഞു ബാക്കിയാവുന്നതിനേക്കാള് അവിടുന്ന് ഉണ്ടാക്കാം. അച്ഛന് പറഞ്ഞില്ലേ” ?.
“അറിയാഞ്ഞിട്ടല്ല. അച്ഛനും ഇനി പോരണ്ടാന്നു തന്നെയാണ് പറയുന്നത്. പക്ഷെ ഇനി നാട്ടില്‍ പണിക്കു പോകാന്നു പറഞ്ഞാല്‍…….. അതൊന്നും നടക്കില്ല”.
എനിക്കല്‍ഭുതം തോന്നി. ഞാന്‍ അയാളുടെ അച്ഛന് പറഞ്ഞതോര്‍ക്കുകയായിരുന്നു. “അവനോടു ഇനി മതിയാക്കി പോരാന്‍ പറയണം. എട്ടു പത്തു കൊല്ലമായി പോകാന്‍ തുടങ്ങിയിട്ട്. ഒരു കൂര പോലും ഉണ്ടാക്കാന്‍ അവനെക്കൊണ്ട് പറ്റിയിട്ടില്ല. ഇപ്പോഴും ഞാന്‍ വേണം വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍. അതിലും നല്ലത് ഇവിടെ പണിക്കു പോകുന്നതല്ലേ. പത്തെഴുനൂറു രൂപ അവനിവിടെ പണിക്കു പോയാ കിട്ടും. വെറുതെ അന്യ നാട്ടില്‍ പോയി കഷ്ടപ്പെടാണോ” ?.
അച്ഛന് പറഞ്ഞത് ഒരിക്കല്‍ കൂടെ അയാളെ ഓര്‍മിപ്പിച്ച. പക്ഷെ അയാളുടെ തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. തിരിച്ചു പോരുമ്പോള്‍ നാട്ടില്‍ തുല്യ വരുമാനമുള്ള തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ടായിട്ടും ഗള്‍ഫിലെ മരുഭൂമികളില്‍ അത്യുഷ്ണത്തില്‍ ഉരുകിത്തീരുന്ന ദാസന്മാരെയും ഉരുകാത്ത അവരുടെ ദുരഭിമാനത്തെയും പറ്റിയായിരുന്നു എന്റെ ചിന്ത.
91 total views, 1 views today
