ദുരൂഹ സാഹചര്യത്തില്‍ കൃസ്ത്യന്‍ പള്ളി കത്തിനശിച്ചു !

240

ali-kabar1

കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള സെന്റ്‌ സെബാസ്റ്റ്യന്‍സ് ലത്തീന്‍ പള്ളിയാണ് ഇന്നലെ പുലര്‍ച്ചേ ഏറെകുറെ പൂര്‍ണ്ണമായും തീയിലമര്‍ന്നത്. തീപിടിത്തത്തിന്‍റെ കാരണം സ്ഥിരികരിചിട്ടില്ലങ്കിലും പുറത്തുനിന്നുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകാമെന്ന് ഡല്‍ഹി പോലീസ് സംശയം പ്രകടിപ്പിച്ചു. പള്ളിയുടെ ബാല്‍ക്കണിയില്‍ നിന്നും കണ്ടെത്തിയ മണ്ണണ്ണയുടെ അംശം കണ്ടെത്തിയതാണ് പോലീസിനു ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിച്ചത്.

പള്ളിയുടെ ഉള്‍വശം മൊത്തമായും കത്തിനശിച്ചു ജനാലകള്‍ പൊട്ടിത്തെറിച്ഛപ്പോഴാണ് നാട്ടുകാര്‍ തീപിടിത്തം അറിയുന്നത്. 3 മണിവരെ പണിക്കാരും അതു കഴിഞ്ഞു ഗേറ്റില്‍ 5 മണി വരെ കാവല്‍ക്കാരനും ഉണ്ടായിരിന്നിട്ടും തീപിടിത്തം ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സംഭവത്തിനു പിന്നിലുള്ള സാമൂഹിക വിരുദ്ധരെ പിടിക്കണമെന്ന് ഡല്‍ഹി അതിരൂപത ആവിശ്യപെട്ടു.

പ്രശ്നം ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പറഞ്ഞു. തീപിടിത്തത്തിനു പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്യാണെന്ന പോലീസിന്റെ ആദ്യ നിലപാട് പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതിനെതുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്തു തടിച്ചുക്കൂടി സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പറഞ്ഞു പോലീസ് മലക്കം മറിഞ്ഞത്.

പ്രതിഷേധക സൂചകമായി പള്ളിക്ക് മുന്നിലെ റോഡില്‍ വൈദികര്‍ കുര്‍ബ്ബാനയര്‍പ്പിച്ചു. വിശ്വാസികള്‍ മെഴുകുതിരി പ്രയാണവും നടത്തി.