ദുല്‍ക്കര്‍ സല്‍മാനെ ഇനി നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലും കാണാം

192

Untitled-3

സോഷ്യല്‍ മീഡിയ എന്നാല്‍ പണ്ട് ഓര്‍ക്കുട്ടും ഇപ്പോള്‍ ഫെസ്ബുക്കും എന്ന ചിന്താഗതി മാറിയിട്ട് കാലമൊരുപാടായി. എങ്കിലും, നമ്മുടെ താരങ്ങള്‍ ഒക്കെയും ഇപ്പോഴും ഫേസ്ബുക്കില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്. ഫേസ്ബുക്ക് പോലെ സജീവമായി ആളുകള്‍ ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ഒക്കെ ഉപയോഗിക്കുന്നില്ല എന്നത് ഇതിന് ഒരു കാരണമായി പറയാം. ഏതായാലും, ഇന്ത്യയിലെ മറ്റു സിനിമ മേഖലകളെ പിന്തുടര്‍ന്ന് സോഷ്യല്‍ മീഡിയയെ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു മലയാള സിനിമാ വ്യവസായവും.

ദുല്‍ക്കര്‍ സല്‍മാന്‍ ആണ് ഇപ്പോള്‍ പുതുതായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഇനി താരത്തില്‍ നിന്നുള്ള പുതിയ ഫോട്ടോകളും വീഡിയോകളും എല്ലാം ഇനി ഒന്നിച്ചു കാണുവാന്‍ ആരാധകര്‍ക്ക് സാധിക്കും. ഇന്ന് ദുല്‍ക്കര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ കാര്യം അറിയിച്ചത്.

ദുല്‍ക്കര്‍ സല്‍മാന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisements