Share The Article

ADFUIGFEA

കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് ഇടയില്‍ മലയാളി പ്രേക്ഷകര്‍ മത്സരിച്ചു കണ്ട രണ്ടു ചിത്രങ്ങളാണ് ബാംഗ്ലൂര്‍ ഡയസും പിന്നെ ഇപ്പോള്‍ തീയറ്ററുകളില്‍ തകര്‍ത്തു ഓടി കൊണ്ടിരിക്കുന്ന പ്രേമവും..!

ഇരു ചിത്രങ്ങളിലേയും നിറ സാനിധ്യമായി മാറാന്‍ നിവിന്‍ പോളി എന്നാ യുവ നടന് കഴിഞ്ഞുവെന്നത് വളരെ രസകരമായ വസ്തുതയാണ്.

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നീ നായക നടന്മാരും നസ്രീയ, നിത്യ മേനോന്‍, പാര്‍വതി എന്നീ നായികാമാരും ചേര്‍ന്നാണ് ബാംഗ്ലൂര്‍ ഡയസ് തീയറ്ററുകളില്‍ ഉത്സവം ഒരുക്കിയത് എങ്കില്‍ പ്രേമം എന്ന് പറയുന്നത് നിവിന്‍ പോളിയുടെയും അദ്ദേഹത്തിന്റെ മൂന്ന് നായികമാരുടെയും കഥയാണ്‌.

ബാംഗ്ലൂര്‍ ഡയസ് മലയാളത്തിലെ ബംബര്‍ ഹിറ്റായി പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചപ്പോള്‍ പ്രേമം ഇറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ബാംഗ്ലൂര്‍ ഡയസിനെക്കാള്‍ മികച്ച ഇനിഷ്യല്‍ കളക്ഷന്‍ റെക്കോര്‍ഡ്‌ നേടി കഴിഞ്ഞു..!

ബാംഗ്ലൂര്‍ ഡയസ്, പ്രേമം…ഈ രണ്ടു ചിത്രങ്ങള്‍ക്കും തമ്മില്‍ ചില സാമ്യതകള്‍ ഉണ്ട്..

പ്രേമം എന്ന ചിത്രം റിലീസായപ്പോള്‍ മുതല്‍ മലയാളികളുടെ ശ്രദ്ധ ‘മലരിലേക്കാണ്’. ഹൌ ഓള്‍ഡ്‌ ആര്‍യുവിലെ നിരുപമയ്ക്ക് ശേഷം മലയാളികളെ ഇത്രയേറെ സ്വാധീനിച്ച ഒരു സ്ത്രീ കഥാപാത്രം ഇല്ലയെന്നു തന്നെ പറയാം

പ്രേമത്തിലെ മലരിനും ബാംഗ്ലൂര്‍ ഡെയ്സിലെ സാറിയ്ക്കും ചില സാമ്യങ്ങളില്ലേ?

ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച അജുവും സൈറയും, നിവിനും സായ് പല്ലവിയും അവതരിപ്പിത്ത ജോര്‍ജ്ജും മലരും. രണ്ടു ജോഡിയും പ്രേക്ഷകരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചവയാണ്.

ഈ സിനിമകള്‍ റിലീസാകുന്നതിന് മുമ്പ് പലരും അറിയുക പോലുമില്ലാതിരുന്ന പാര്‍വതിയെയും സായി പല്ലവിയെയും സൈറ, മലര്‍ എന്നീ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാക്കി മാറ്റി.

ചിത്രം പിന്നീട് ഓര്‍മിയ്ക്കുന്നത്, കുറിക്കപ്പെടുന്നത് ഇവരുടെ കഥാപാത്രങ്ങളിലൂടെയായി.

ഇരു ജോടികളും എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും സംതൃപ്ത്തിപ്പെടുത്തിയവര്‍.

ഇരു ചിത്രങ്ങളും മലയാള സിനിമാ ചരിത്രത്തില്‍ തന്നെ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു.

ഇവ രണ്ടും നിര്‍മ്മിച്ചത് അന്‍വര്‍ റഷീദ് എന്ന മെഗാ സംവിധായകനാണെന്നതും മറ്റൊരു സാമ്യത.

2014-ല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ഇറങ്ങിയതിനു ശേഷം അതിലെ ‘ഏതു കരിരാവിലും‘ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയെങ്കില്‍ 2015- ല്‍ ഇറങ്ങിയ ‘മലരേ‘ എന്ന ഗാനം അത്രമാത്രം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.

ദുല്‍ഖറിന്റേയും നിവിന്റേയും ഇത്രയേറെ സ്വാധീനിച്ച കഥാപാത്രങ്ങള്‍ വേറെയില്ലെന്നതും പ്രത്യേകതയാണ്.