Share The Article

new

നിര്‍മാതാവിന് കൊനിറയെ പണം നേടികൊടുക്കുകയാണ് പ്രേമം. മെയ് 29ന് റിലീസ് ചെയ്ത ചിത്രം സര്‍വ്വകാല റെക്കോര്‍ഡുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ 80 തിയേറ്ററുകളിലും കേരളത്തിന് പുറത്ത് 85 തിയേറ്ററുകളിലും റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസത്തിനുള്ളില്‍ 2,35,56000 രൂപ പ്രൊഡ്യൂസര്‍ക്ക് ലാഭമായി നേടിക്കൊടുത്തു

ആദ്യ നാല് ദിവസത്തെ കളക്ഷനില്‍ ദൃശ്യം, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡോണ് പ്രേമം തിരുത്തിയത്. അഞ്ചരക്കോടിക്ക് മുകളിലാണ് ഗ്രോസ്സ് കളക്ഷന്‍. മേയ് 29ന് എണ്‍പത് തിയറ്ററുകളിലാണ് കേരളത്തില്‍ പ്രേമം പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ദിനത്തിലെ മികച്ച ഇനീഷ്യലാണ് നേടിയത്. അമ്പത് ലക്ഷത്തോളം ഷെയര്‍ ചിത്രം നേടിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗാണ് പ്രേമത്തിന് ലഭിച്ചത്.

പല തിയറ്ററുകളിലും ശനിയാഴ്ച മുതല്‍ രാത്രി പന്ത്രണ്ട് മണിക്ക് അഡീഷണല്‍ ഷോ നടത്തുകയാണ്. ദൃശ്യത്തിനും ബാംഗ്ലൂര്‍ ഡേയ്‌സിനും ഇത്രയും മികച്ച ആദ്യദിന കളക്ഷന്‍ ഉണ്ടായിട്ടില്ലെന്ന് തിയറ്ററുടമകള്‍ പറയുന്നു.

ഈ വര്‍ഷത്തെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ വിജയവും നിവിന്‍ പോളി സിനിമകളുടേതായി മാറിയിരിക്കുകയാണ്. എഴുപതാം ദിവസത്തിലേക്ക് പ്രദര്‍ശനം തുടരുന്ന ഒരു വടക്കന്‍ സെല്‍ഫിക്കൊപ്പമാണ് നിവിന്റെ തന്നെ പ്രേമം തിയറ്ററുകളില്‍ മത്സരിക്കുന്നത്.