ദെ, വീണ്ടും ഗോപി, സുരേഷ് ഗോപി..!!!

  133

  nw

  നമ്മുടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പോലും ഇങ്ങനെ വിമര്‍ശനങ്ങള്‍ ഉന്നയിക്കില്ല..ഇത്ര ശക്തമായ രീതിയില്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല..

  തനിക്ക് പറയാനുള്ളത് താന്‍ എവിടെയായാലും പറയുമെന്നും അതിനു തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി വീണ്ടും തെളിയിച്ചു. സുരേഷ് ഗോപി – ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോര്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. സര്‍ക്കാരിന്റെ പല നയങ്ങളിലും സുരേഷ് ഗോപി അതൃപ്തി പ്രകടിപ്പിച്ചിരുന്നു, പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ രീതിയില്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞുവെങ്കിലും തന്റെ വാക്കിലും പ്രവര്‍ത്തിയിലും ഉറച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു…

  ഇപ്പോള്‍ ഇതാ സുരേഷ് ഗോപി വീണ്ടും രംഗത്ത് വരികയാണ്. ഇത്തവണ വിഷയം “ബാര്‍”..!!!

  മദ്യം നിരോധിക്കുകയാണ് സര്‍ക്കാരിന്രെ ലക്ഷ്യമെങ്കില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്തിനാണ് എന്നാണ് അദ്ദേഹം നമ്മുടെ സര്‍ക്കാരിനോട് ചോദിക്കുന്നത്. ബാറുകള്‍ സെപ്തംബര്‍ 12വരെ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ കാണിക്കുന്നത് കണ്ണില്‍ പൊടിയിടുന്ന പരിപാടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി യുവമോര്‍ച്ച മാത്രമല്ല, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളും ബാര്‍ വിഷയത്തില്‍ ഒന്നിച്ചു നില്‍ക്കണം എന്ന് ആവശ്യപ്പെട്ടു.