“ദേശിയ ഗെയിംസ്” കേരളത്തില്‍ നടക്കുന്നത് ഇങ്ങനെ….

0
154

images-(4)

27 വര്‍ഷങ്ങള്‍ക്ക് ശേഷം ദേശിയ ഗെയിംസ് മലയാളി മണ്ണിലേക്ക് തിരിച്ചു വരികയാണ്. ഒരുപാട് വിവാദങ്ങളും പ്രശ്നങ്ങളും നേരിട്ട ശേഷമാണ് ഇന്ന് വൈകുനേരം ഗെയിംസിന് തിരി തെളിയുന്നത്. ഒരു ഘട്ടത്തില്‍ കൃത്യ സമയത്ത് ഗെയിംസ് നടത്താന്‍ സാധിക്കുമോ എന്ന് തന്നെ പലരും സംശയയിച്ച യിടതു നിന്നുമാണ് വളരെ വര്‍ണാഭമായ ഒരൂ തുടക്കത്തിന് സാക്ഷിയാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നത്.

ദേശിയ ഗെയിംസുമായി ബന്ധപ്പെട്ടു നടത്തിയ റണ്‍ കേരള റണ്‍ മികച്ച വിജയമായിരുന്നു. ഗെയിംസ് അംബാസഡര്‍ ശ്രീ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുത്ത ആ കൂട്ടയോട്ടം ഒരു ചരിത്ര സംഭവമായി മാറുകയും ചെയ്തു..

ദേശിയ ഗെയിംസ് നമ്മുടെ കൊച്ചു കേരളത്തിലേക്ക് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

കേരളത്തിലെ 7 ജില്ലകളിലായാണ് ഗെയിംസ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഏറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നാളെ മുതല്‍ ഗെയിംസ് തുടങ്ങും.

29 പുതിയ സ്റ്റേഡിയങ്ങള്‍, ഇതില്‍ 9 എണ്ണം പുതിയതാണ്, 10 എണ്ണം താല്‍ക്കാലികവും.

16,000 ത്തോളം കളികരും ഒഫീഷ്യലുകളും പങ്കെടുക്കുന്ന ഗെയിംസ്. മാധ്യമപ്രവര്‍ത്തകര്‍ 1,700.

ഗെയിംസ് നടത്താന്‍ കേരളം നീക്കി വച്ച ബജ്ജറ്റ് 611 കോടി രൂപ.

മുഖ്യമന്ത്രി ചെയര്‍മാനും കായിക മന്ത്രി വര്‍ക്കിംഗ് ചെയര്‍മാനും ആയി പ്രവര്‍ത്തിക്കുന്ന ഗവര്‍ണിംഗ് ബോഡിയാണ് ഗെയിംസ് നടത്തുന്നത്. ഇതിന് കീഴില്‍ സെക്രട്ടറിയേറ്റ്, എക്സിക്യൂറ്റീവ് കമ്മറ്റി, ഓര്‍ഗനൈസിംഗ് കമ്മറ്റി, സബ് കമ്മറ്റി, ജില്ല കമ്മറ്റി തുടങ്ങിയ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ഇനി എല്ലാ കണ്ണുകളും കേരളത്തിലേക്ക്..ദേശിയ ഗെയിംസ് 2015..!

 

Advertisements