fbpx
Connect with us

ദൈവം ഇറങ്ങിയ രാത്രി (കഥ)

”രമേ, ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്..”

രമ പുഞ്ചിരിക്കാന്‍ ശ്രമിച്ചു

”നീ ഇതുവരെ അനുഭവിച്ച ദു:ഖങ്ങള്‍ ഇനി ഉണ്ടാവില്ല എന്ന് ഞാന്‍ പറയുന്നില്ല,

പക്ഷെ ഇനി നീ എന്ത് അനുഭവിച്ചാലും നിന്‍റെ കൂടെ

ഈ സുരേഷുമുണ്ടാകും..”

രമ അയാളെ നോക്കി.. സുരേഷ് തുടര്‍ന്നു

”അറിയാലോ, ഞാന്‍ ഒരു തെരുവ് സ്ത്രീയുടെ മകനായിരുന്നു,

അമ്മ മരിച്ചപ്പോ എന്നെ നോക്കി വളര്‍ത്തിയത്‌ കാട്ടില്‍

ഏറുമാടം കെട്ടി ജീവിച്ചിരുന്ന ഒരു ഉമ്മയാണ്..ആ ഉമ്മ മരണം വരെ എന്നെ പൊന്നു പോലെ നോക്കി…”

 71 total views

Published

on

god

”രമേ, ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്..”

രമ പുഞ്ചിരിക്കാന്‍ ശ്രമിച്ചു

”നീ ഇതുവരെ അനുഭവിച്ച ദു:ഖങ്ങള്‍ ഇനി ഉണ്ടാവില്ല എന്ന് ഞാന്‍ പറയുന്നില്ല,

പക്ഷെ ഇനി നീ എന്ത് അനുഭവിച്ചാലും നിന്‍റെ കൂടെ

Advertisement

ഈ സുരേഷുമുണ്ടാകും..”

രമ അയാളെ നോക്കി.. സുരേഷ് തുടര്‍ന്നു

”അറിയാലോ, ഞാന്‍ ഒരു തെരുവ് സ്ത്രീയുടെ മകനായിരുന്നു,

അമ്മ മരിച്ചപ്പോ എന്നെ നോക്കി വളര്‍ത്തിയത്‌ കാട്ടില്‍

Advertisement

ഏറുമാടം കെട്ടി ജീവിച്ചിരുന്ന ഒരു ഉമ്മയാണ്..ആ ഉമ്മ മരണം വരെ എന്നെ  പൊന്നു പോലെ നോക്കി…”

അവള്‍ അത് ശരിവെച്ചത് പോലെ തലയാട്ടി..അയാള്‍ ഒന്ന് നെടുവീര്‍പ്പിട്ടു . പിന്നെ വാക്കുകള്‍ തുടര്‍ന്നു..

”നീ വളര്‍ന്നത്‌ സര്‍ക്കാര്‍ അനാഥാലയത്തില്‍…,.. ആരോരുമില്ലാതിരുന്ന നമ്മളെ ഒരുമിപ്പിച്ചത് ദൈവമാണ്… ആ ദൈവത്തിനു നിരക്കാത്തതൊന്നും നമ്മള്‍ ചെയ്യരുത്… കഴിയുന്നത്ര നന്മ ചെയ്യണം..”

രമ അല്പം നേരം മിണ്ടാതിരുന്നു.. പിന്നെ മെല്ലെ പറഞ്ഞു

Advertisement

” ഏട്ടാ, എനിക്കൊരു ആഗ്രഹമുണ്ട്, ഏട്ടന്‍ അതിനു സമ്മതിക്കുമെന്നു എനിക്കിപ്പോ ഉറപ്പായി..”

”എന്താണത്?”

”ദിവസവും ഒരു നേരമെങ്കിലും ആര്‍ക്കെങ്കിലും ഭക്ഷണം നല്‍കണമെന്ന്..”

അതുകേട്ടതും സുരേഷിന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു.. അവന്‍ സ്നേഹത്തോടെ അവളെ കെട്ടിപ്പിടിക്കാനൊരുങ്ങവേ പുറത്തൊരു ശബ്ദം..

Advertisement

സുരേഷ് വാതില്‍ തുറന്നു നോക്കി..
ഒരു പൂച്ചയാണ്.. അത് വിശന്നു കരയുകയാണ്..
രമ അടുക്കളയില്‍ ഉണ്ടായിരുന്ന ചോറ് മുഴുവന്‍ പാത്രത്തിലാക്കി ആ
പൂച്ചയ്ക്കു നല്‍കി..
ആര്‍ത്തിയോടെ പൂച്ച ഭക്ഷണം കഴിക്കുമ്പോള്‍ അകത്ത് സുരേഷ് രമയെ
പുണരുകയായിരുന്നു…

”എടാ സുരേഷേ, നിനക്കൊന്നു ക്ഷേത്രത്തില്‍ കയറിക്കൂടെ? ”

അമ്പല കമ്മിറ്റി സെക്രട്ടറി നമ്പ്യാര്‍ ചോദിച്ചു..

”സമയം കിട്ടേണ്ടേ ചേട്ടാ..?”

Advertisement

”കണ്ട തെണ്ടികളെ കൂട്ടിക്കൊണ്ടോവാനും, കുളിപ്പിക്കാനും നിനക്ക് സമയമുണ്ടല്ലോ… ഭഗവാനെ
കാണാന്‍ മാത്രം സമയമില്ല ആല്ലേ.. അനുഭവിക്കും. നോക്കിക്കോ…!”

”അയാള്‍ അങ്ങിനെ പറഞ്ഞപ്പോ എട്ടന് വിഷമമായോ?”
രാത്രിയില്‍ കിടക്കവേ രമ ചോദിച്ചു

” ഹേ, എന്തിനാ വിഷമിക്കുന്നേ… അവരൊക്കെ വല്യ ആളുകളല്ലേ… എങ്കിലും തെണ്ടികള്‍ എന്നൊക്കെ
ആ പാവങ്ങളെ പരിഹസിച്ചപ്പോ എവിടെയോ ഒരു നീറ്റല്‍,.. ”

”അത് സാരമാക്കണ്ട ഏട്ടാ…. ആരുടേയും സര്‍ട്ടിഫിക്കറ്റ് കിട്ടാനല്ലല്ലോ നമ്മള്‍ സഹായിക്കുന്നത്…
എന്തായി പോയ കാര്യം ? പൈസ കിട്ടിയോ?”
”ആ കുറുപ്പിനെ കണ്ടു, അയാള് പറയുകയാ , കണ്ട പാവങ്ങളെ പഠിപ്പിക്കാന്‍ വേണ്ടിയല്ല അയാള്‍
കാശുണ്ടാക്കിയതെന്ന്”

Advertisement

രമ വല്ലാതായി..

”പാവം കുട്ടിയാ അശ്വതി, അതിനു പഠിച്ചു വല്ല ജോലിയും കിട്ടിയാല്‍ ആ കുടുംബം രക്ഷപ്പെടും…
അതിനു കൊടുക്കാന്‍ കാശില്ലല്ലോന്നു ഓര്‍ക്കുമ്പോഴാ… ഓട്ടോ ഓടിച്ചിട്ടെന്തു കിട്ടാനാണ്‌..!,..! എത്ര
പണക്കാരാ ഈ ലോകത്തുള്ളത് അവരൊക്കെ വിചാരിച്ചാല്‍ ഈ ഭൂമിയില്‍ എത്ര പേരുടെ കഷ്ടപ്പാട്
മാറും..! ഈശ്വരന്‍ എനിക്ക് കുറച്ചു കാശൂടെ തന്നിരുന്നെങ്കില്‍…,..!
സുരേഷ് വല്ലാതെ സങ്കടപ്പെട്ടു

രമ അവളുടെ കഴുത്തിലെ നേരിയ മാല ഊരി..
‘തല്‍ക്കാലം ഇത് വിറ്റ് ആ കുട്ടിക്ക് കൊടുക്ക്‌.. ,.. ഫീസ്‌ അടയ്ക്കട്ടെ.. ബാക്കി പിന്നെ നോക്കാം…
ഈശ്വരന്‍ ഒരു വഴി കാണിച്ചു തരും..”

സുരേഷിന് സന്തോഷമായി..
”ഈശ്വരന്‍ നിനക്ക് നന്മ തരട്ടെ.”
”തന്നുവല്ലോ, അതല്ലേ എന്‍റെ കൂടെ ഇവിടെ ഇരിക്കുന്നത്..”
അവള്‍ സുരേഷിന്‍റെ തോളില്‍ ചാഞ്ഞു…

Advertisement

ഒരിക്കല്‍ സുരേഷ് ഓട്ടോ ഓടിച്ചു പോകവേ ചെറിയൊരു ആള്‍ക്കൂട്ടം
സംഗതി അന്വേഷിച്ചു
ധര്‍ണ്ണയാണ്
പൈപ്പില്‍ വെള്ളമില്ല,

”മഴ വെള്ള സംഭരണി കെട്ടിക്കൂടെ..?”

”കെട്ടുന്നുണ്ട്.. പക്ഷെ മാസങ്ങള്‍ പിടിക്കും, അത് വരെ എന്ത് ചെയ്യും..?”

”ഒരു കാര്യം ചെയ്യ്, എന്‍റെ വീട്ടിലെ കിണറ്റില്‍ നല്ല പോലെ വെള്ളമുണ്ട്, എടുത്തോളൂ…”

Advertisement

ജനത്തിനു സന്തോഷമായി..വെള്ളം നിറച്ച പാത്രങ്ങളുമായി അവര്‍ മടങ്ങിപ്പോകവേ ഒരു വൃദ്ധന്‍
സുരേഷിനെ അനുഗ്രഹിച്ചു

” വല്യ പുണ്യമാ മോനെ നീ ചെയ്യുന്നേ, നിനക്ക് ദൈവം കടലോളം നന്മ തരട്ടെ..”

വെള്ളവുമായി വന്ന പാത്രത്തില്‍ മന്ത്രം ജപിക്കുന്ന നമ്പ്യാരെ കണ്ടു ഭാര്യ ചോദിച്ചു

” ന്ത്യെ..?

Advertisement

” ഗതിയില്ലാഞ്ഞിട്ടാ, ഇത് വരെ ക്ഷേത്രത്തില്‍ ഒന്ന് വരിക പോലും ചെയ്യാത്ത ആ താണ ജാതിക്കാരന്‍റെ
വെള്ളം എടുത്തെ, ഭഗവാനു ഇഷ്ടാക്വോന്നറീ ല്ല .. ങ്ങട് ശുദ്ധിയാക്കുവാ..”

അയാള്‍ മന്ത്രം ജപിച്ചു വെള്ളം ശുദ്ധിയാക്കി…

രമ ഇപ്പോള്‍ ഗര്‍ഭിണിയാണ്…
അവള്‍ക്കു പ്രസവമടുത്ത നേരമാണ് അതുണ്ടായത്‌..
സുരേഷ് തന്‍റെ ഓട്ടോയില്‍ ഒരു സ്ത്രീയെ കൊണ്ട് വന്നു… തെരുവിലെ ഒരു സ്ത്രീ.. മാറാ രോഗം
പിടിപെട്ടു ഡോക്ടര്‍മാര്‍ പോലും കൈ വെടിഞ്ഞ അവര്‍ മരണത്തിന്‍റെ വക്കിലായിരുന്നു

” നീ വല്ലതും കുടിക്കാന്‍ കൊണ്ട് വാ രമേ..”

Advertisement

രമ അകത്തേയ്ക്കോടി..
ആ സ്ത്രീ കഷ്ടപ്പെട്ടു സംസാരിച്ചു..

”മോനെ, നീ ആരാണെന്നു എനിക്കറിയില്ല,……എങ്കിലും പറയുവാ…ഞാന്‍..,.. ഞാന്‍ മരിച്ചാല്‍ നീ എന്നെ
കുഴിച്ചിടരുത്…കത്തിക്കണം, ചാരം കടലില്‍ വിതറണം, എന്‍റെ ഓര്‍മ പോലും ഈ ഭൂമിയില്‍
ബാക്കിയാകരുത്.. .. അത്രയ്ക്കും ചീത്തയാ ഞാന്‍, ഭാഗ്യം കെട്ടവളാ.. ഈശ്വരന് പോലും
വേണ്ടാത്തവള്‍…”

രമ വെള്ളവുമായി വന്നു.. അതില്‍ നിന്നും അല്പം ആ സ്ത്രീ കുടിച്ചു.. രമയുടെ നിറ വയര്‍ കണ്ട
അവര്‍ വല്ലാതായി… പിന്നെ ശ്വാസം ആഞ്ഞു വലിച്ചു മരിച്ചു… അവരുടെ തുറന്നു കിടന്നിരുന്ന
കണ്ണുകള്‍ രമയുടെ മുഖത്ത് തന്നെ നോക്കി നിന്നു..

കടലില്‍ ആ സ്ത്രീയുടെ ചിതാ ഭസ്മം വിതറുമ്പോള്‍ സുരേഷ് എന്തിനെന്നെന്നറിയാതെ കരഞ്ഞു…

”സിസേറിയന്‍ വേണ്ടി വരും… എ നെഗറ്റീവ് ബ്ലഡ് സംഘടിപ്പിക്കണം..ഈ മരുന്നുകളും ”
നഴ്സ് പറഞ്ഞു..
”ഈ പാതിരാത്രി ഇതൊക്കെ എവിടുന്നു ഞാന്‍…,…”
”അതൊന്നും പറഞ്ഞാല്‍ പറ്റില്ല, ഉടനെ വേണം..”

Advertisement

സുരേഷ് ഉടനെ ആ സര്‍ക്കാര്‍ ആശുപത്രി വിട്ടു ഓടി.. പലരെയും വിളിച്ചു.. ഒരു വിധം എല്ലാം ഒപ്പിച്ചു.. കിട്ടാതിരുന്ന ഒരു മരുന്ന് അകലെയുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങി വരവേയാണ് അയാള്‍ അത് കണ്ടത്..

ഒരു പെണ്‍കുട്ടി കൈ കുഞ്ഞുമായി പാളത്തിലൂടെ നടക്കുന്നു.. അകലെ നിന്നും വരുന്ന തീവണ്ടി..!

”ഹേ.. അവിടെ നില്‍ക്കൂ..”

അവള്‍ അത് കേള്‍ക്കാതെ നടന്നു.. സുരേഷ് അവളെ ഓടി ചെന്ന് വട്ടം പിടിച്ചു

Advertisement

”വിടാന്‍ , എന്നെ വിടാന്‍, എനിക്കിനി ജീവിക്കേണ്ട…”
”എന്ത് പ്രശ്നമായാലും നമുക്ക് പരിഹരിക്കാം..”

”ഇല്ല, നശിച്ചവളാണ് ഞാന്‍, എല്ലാരും കൂടി എന്നെ നശിപ്പിച്ചു.. ഞാന്‍ സ്നേഹിച്ചവനാണ്
എല്ലാത്തിനും കൂട്ട് നിന്നത്… വേണ്ട ഈ നശിച്ച ജീവിതം…”

സുരേഷ് എത്ര ശ്രമിച്ചിട്ടും അവളെ പിടി കിട്ടിയില്ല

”മോളെ, നിനക്ക് ഞങ്ങളുണ്ട്, വാ, ആരും ഉപദ്രവിക്കാതെ ഞങ്ങള്‍ നിന്നെ നോക്കാം..”
ആ സ്നേഹ വാക്കുകള്‍ അവളില്‍ മാറ്റമുണ്ടാക്കുമ്പോഴേക്കും ട്രെയിന്‍ അവരുടെ മീതെ കടന്നു
പോയി…

Advertisement

” നാശം , കുടുംബത്തോടെയാ ഇപ്പൊ എല്ലാം ചാകാന്‍ വരുന്നേ..”
ട്രെയിന്‍ ഡ്രൈവര്‍ പിറുപിറുത്തു..

ഓപറേഷനിടയില്‍ തന്‍റെ വിറയ്ക്കുന്ന വിരല്‍ വരുത്തിയ ചെറിയൊരു പിഴ മദ്യപിച്ച ഡോക്ടര്‍ സമര്‍ത്ഥമായി മറച്ചു.. രമയുടെ കുഞ്ഞു ഭൂമിയില്‍ പിറന്നതും അതിനെ ഒരു നോക്കു കാണാനേ രമയ്ക്ക്‌ കഴിഞ്ഞുള്ളു..
”ഈശ്വരാ, എന്‍റെ കുഞ്ഞ്..”
അതും പറഞ്ഞു അവള്‍ കണ്ണടച്ചു.

പാളത്തില്‍ ചിതറിക്കിടക്കുന്ന സുരേഷിന്‍റെ കൈകള്‍ അപ്പോഴും ആ പെണ്‍കുട്ടിയുടെയും
കുട്ടിയുടെയും പിടി വിട്ടിരുന്നില്ല..

ഫോണിലൂടെ വിവരം അറിഞ്ഞ നമ്പ്യാര്‍ പറഞ്ഞു..
”ഭഗവാന്‍റെ ശിക്ഷയാ,.. അനുഭവിക്കട്ടെ…”
അയാള്‍ കിടന്നുറങ്ങി.. പുലര്‍ച്ചെ അയാള്‍ക്ക്‌ പൂജ ചെയ്യാനുണ്ടായിരുന്നു…!

Advertisement

തണുത്തുറഞ്ഞ രാത്രി..
തിങ്ങി നിറഞ്ഞ നിശബ്ദത..

”രമയുടെ ആരെങ്കിലും ഇവിടെ ഉണ്ടോ?”
നഴ്സ് ചോദിച്ചു..
ആ ആശുപത്രി വരാന്തയില്‍ നീന്നും ഒരു ശബ്ദം
” ഉണ്ട്”
അതീവ സുന്ദരനായ ഒരാള്‍ നടന്നു വന്നു.. പുലര്‍ച്ചെ മൂന്നു മണി നേരത്ത് അയാള്‍ മാത്രമേ ആ
വരാന്തയില്‍ ഉണ്ടായിരുന്നുള്ളൂ..

അപ്പോള്‍ അങ്ങാകാശത്തു മാലാഖമാര്‍ അമ്പരന്നു നടക്കുകയായിരുന്നു..
ദൈവത്തെ കാണാനില്ല..
അവര്‍ അന്വേഷിച്ചു ചെന്നു..
അമ്പലങ്ങളില്‍, പള്ളികളില്‍, ചര്‍ച്ചുകളില്‍
എന്തിനേറെ മഹാ ഭക്തനായ നമ്പ്യാരുടെ വീട്ടില്‍ പോലും….
എവിടെയും ദൈവമില്ല..!
അവസാനം അവര്‍ ദൈവത്തെ കണ്ടു
അവിടുന്ന് ഒരു മനുഷ്യ രൂപത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നില്‍ക്കുന്നു…
ഒരു കുഞ്ഞിനെ കൈനീട്ടി വാങ്ങുന്നു…!

”നിങ്ങള്‍ ഈ കുഞ്ഞിന്‍റെ ആരാണ്?”
അടിച്ചു വീശിയ സുഗന്ധ കാറ്റില്‍ അമ്പരന്നു നഴ്സ് ചോദിച്ചു..
ദൈവം അല്പം മൗനിയായി.. പിന്നെ മെല്ലെ പറഞ്ഞു
” ഏറ്റവും അടുത്ത ആള്‍”

Advertisement

അത് കേട്ട് മാലാഖമാര്‍ സാഷ്ടാംഗം വീണു
നക്ഷത്രങ്ങള്‍ ഒന്നടങ്കം പുഞ്ചിരി തൂകി
” ദൈവത്തിന്‍റെ അടുത്ത ഒരാള്‍ കൂടി ഭൂമിയില്‍ ജനിച്ചിരിക്കുന്നു..”

എല്ലാം കണ്ടു രമയുടെയും, സുരേഷിന്‍റെയും ആത്മാക്കള്‍ സന്തോഷിച്ചു
അവരെ തൊട്ടുരുമ്മി ഒരു പൂച്ച നില്‍പ്പുണ്ടായിരുന്നു…
കൂടെ കടലോളം നന്മകളും…

 72 total views,  1 views today

Advertisement

Advertisement
Entertainment4 mins ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment21 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment43 mins ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment57 mins ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment1 hour ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment3 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket6 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment6 hours ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »