ദൈവത്തിനും കൈക്കൂലിയോ..?

216

1476907_10152140155794715_1107509855_n
മത രാഷ്ട്രീയ ലേഖനങ്ങള്‍ അതാത് ലേഖകരുടെ മാത്രം അഭിപ്രായങ്ങള്‍ ആണ് :എഡിറ്റര്‍

‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു…. ‘ നമുക്ക് എല്ലാവര്‍ക്കും പരിചയമുള്ള ഈ വരികള്‍ വയലാര്‍ ആണ് എഴുതിയത്. ഇതിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കാം. മനുഷ്യന്‍ അവന്‍റെ ഇഷ്ടത്തിനു ഉണ്ടാക്കിയതാണ് മതങ്ങള്‍, എന്നിട്ട് അതുവഴി കുറെ ദൈവങ്ങളേയും സൃഷ്ടിച്ചു. ഈ മതങ്ങളും ദൈവങ്ങളും ഇപ്പൊ എന്താണ് നാട്ടില്‍ ചെയ്തു കൊണ്ടിരുക്കുന്നത് ?.മിക്കവരും ദിവസവും രാവിലെ അമ്പലത്തിലോ പള്ളിയിലോ പോകും, വൈകുന്നേരം ‘ ബിവറേജിലും’ , അതാണിപ്പോ മലയാളിയുടെ അവസ്ഥ.ഭാര്യയും മക്കളും വഴിപാട് നടത്തുന്നു, മെഴുകുതിരി കത്തിക്കുന്നു എന്നുവേണ്ട ദൈവങ്ങളെ പ്രീതിപെടുത്താന്‍ എന്തൊക്കെ വഴികളുണ്ടോ, അതൊക്കെ ചെയുന്നു . എന്തിനേറെ പറയുന്നു , ഒരു ഉപഗ്രഹം വിക്ഷേപിക്കണമെങ്കില്‍ങ്കില്‍ പോലും ഇതൊക്കെ ചെയ്‌തേ പറ്റൂ എന്നുള്ളതായി അവസ്ഥ .

വിദ്യാഭ്യാസം എന്നത് വെറും പരീക്ഷ പാസ്സായി ഡിഗ്രികള്‍ നേടാന്‍ ഉള്ള വഴി മാത്രമായി മാറിയിരിക്കുന്നു , ഡിഗ്രികള്‍ എത്രയെടുത്താലും പ്രയത്‌നിക്കാതെ ഒരു ജോലിലഭിക്കാനും നാം ദൈവത്തിനെ പണം കൊടുത്തു സ്വാധിനിക്കാന്‍ ശ്രമിക്കുന്നു .ദൈവത്തിനും കൈക്കൂലിയോ ?? ദൈവത്തിനെ നമുക്ക് ഒരു കെട്ടിടം പണിതു അതിനുള്ളില്‍ ഇരുത്താന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ? പൈസ കൊടുത്താല്‍ അനുഗ്രഹം തരുന്ന ഒരു വ്യക്തി ആണോ ദൈവം?? ഒന്ന് ചിന്തിച്ചു നോക്കൂ കൂട്ടുകാരെ?

നിങ്ങള്‍ക്ക് പൈസ കൊടുക്കണം എന്ന് നിര്‍ബന്ധം ആണെങ്കില്‍ വിശക്കുന്നവന് ഒരു നേരം ആഹാരം വാങ്ങി കൊടുക്കൂ, ഉടുക്കാന്‍ വസ്ത്രം ഇല്ലാത്തവന് വസ്ത്രം വാങ്ങി കൊടുക്കൂ.ദൈവം അതാണ് ഇഷ്ടപെടുന്നത്. അല്ലാതെ ഭണ്ടാരത്തില്‍ പൈസ ഇട്ടു ദൈവത്തെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കരുതെ!!!മനുഷ്യത്തം ആവട്ടെ നിങ്ങളുടെ മതം. ദൈവം നിങ്ങളുടെ ഉള്ളിലാണുണ്ടാവേണ്ടത് . ഓര്‍ക്കുക നിങ്ങളാണ് അല്ലെങ്കില്‍ നിങ്ങളിലെ നന്മയാണ് യഥാര്‍ത്ഥ ദൈവം.