ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുന്പ്.

ചാളയടുക്കിയപോലെ ആളെ കുത്തിനിറച്ച ഒരു സിറ്റി ബസില്‍ തോളില്‍ തോക്കിയിട്ട പുസ്തകഭാരവുമായി ഞാന്‍ ഫുട് ബോര്‍ഡില്‍ തൂങ്ങി. പരീക്ഷാഭവന്‍ സ്‌റ്റൊപ്പില്‍നിന്നു കരമനയ്ക്ക് രണ്ട് കിലോമീട്ടരെ വരൂ. അതിനിടയില്‍ കുഞാലുംമൂട് എന്നൊരു സ്‌റ്റോപ്പ് ഉണ്ട് താനും. വലതുകാലിന്റെ പെരുവിരല്‍ മാത്രം ഫുട്‌ബോര്‍ഡില്‍ തൊടീച്ചു ഒരു കൈകൊണ്ടു കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം കുഞാലുംമൂട് ബസ് സ്‌റ്റോപ്പ് ആയിരുന്നു. അവിടെ വണ്ടി നിര്‍ത്തുമ്പോള്‍ താഴെയിറങ്ങി കൈയ്യൊന്ന് കുടഞ്ഞു ഉഷാറായാല്‍ കരമന വരെ വീണ്ടും തൂങ്ങാം. പക്ഷെ, എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി ആ സ്‌റ്റോപ്പില്‍ വണ്ടി നിറുത്തിയില്ല. കൈ വേദനിച്ചു തുടങ്ങി. പിന്നീടുള്ള ഓരോ സെക്കന്ടിലും കൈക്കുഴയിലും ചുമലിലും വേദന കൂടിക്കൂടി വന്നു. മറ്റേ കൈ കൊണ്ട് എന്തെങ്കിലും ചെയ്യാനുള്ള ശ്രമവും വിഫലമായി. ഞാന്‍ വിയര്‍ത്തു. കൈ പറിഞ്ഞു പോകുമെന്ന രീതിയില്‍ വേദന അനുഭവിച്ചു. മനസ്സില്‍ ദൈവത്തെ വിളിച്ചു. പിടിവിട്ടു താഴെ വീഴുമെന്ന അവസ്ഥയിലേയ്ക്ക് തരിച്ചു തുടങ്ങിയ കയ്യുടെ ബലം കുറയുന്നത് എനിക്ക് മനസ്സിലായി. ഓടുന്ന വണ്ടിയില്‍നിന്ന് വീണാല്‍.. ഈശ്വരാ.. അപ്പനും അമ്മയും പെങ്ങളും കൂട്ടുകാരുമൊക്കെ ഒരു കൊള്ളിമീന്‍ പോലെ മനസ്സിലൂടെ മിന്നി മറഞ്ഞു.
പെട്ടെന്ന്…

കമ്പിയില്‍നിന്നു പിടുത്തമയഞ്ഞു തുടങ്ങിയ എന്റെ കൈവിരലുകളില്‍ വളയിട്ട ഒരു കൈ മുറുകെ അമര്‍ന്നു. ആ സ്പര്‍ശം മതിയായിരുന്നു എനിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനുള്ള അര കിലോമീറ്ററോളം പിന്നിടാന്‍.

പിന്നെ, ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍ത്തിരിക്കാനും എവിടെയെങ്കിലും ദൈവത്തിന്റെ കൈ ആവാന്‍ അവസരം പ്രതീക്ഷിക്കാനും..

You May Also Like

പൂച്ചകള്‍ ഇപ്പോഴും കരയുന്നു

സുകുവേട്ടന്‍ ഒരു പ്രത്യേക ടൈപ്പ് ആണ്. ആരോടും അധികം സംസാരിക്കില്ല. കള്ള് കുടിച്ച്, മുഷിഞ്ഞ വേഷത്തില്‍, ആടി പാടി ശബ്ദമുണ്ടാക്കാതെ ഇടവഴിയിലൂടെ അയാള്‍ നടന്നു വരുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. സുകുവേട്ടനെ എനിക്ക് വെറും ഒരു വര്‍ഷത്തെ കണ്ടു പരിചയമേ ഉള്ളൂ. നാട്ടിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപക വേഷത്തില്‍ ചിലപ്പോള്‍ കാണാം, ചിലപ്പോള്‍ ക്യാമറയും തൂക്കി പിടിച്ചു കൊണ്ട് വല്ല പാടത്തോ, മരങ്ങളുടെ ചുവട്ടിലോ, കാട് പിടിച്ച കിടക്കുന്ന കാവുകളുടെ ഭാഗത്തോ ഒക്കെ സുകുവേട്ടനെ കാണാം. അതിനുമപ്പുറം, സുകുവേട്ടനുമായി ഒരു ബന്ധവും ആദ്യ കാലത്ത് എനിക്കുണ്ടായിരുന്നില്ല.

മരിച്ചു ജീവിക്കുന്നവര്‍ – കഥ

ടോണി മരിച്ചു എന്നു കാര്‍വര്‍ണന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടു ദിവസം മുമ്പു കണ്ടതാണ്.

കിസ്സ്‌ മീ !

അങ്കവും കാണാം താളിയും ഓടിക്കാം എന്ന ഉദ്ദേശത്തിലാണ് ദോഹയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. നാട്ടില്‍ പോകുന്ന കൂട്ടുകാരനെ പര്‍ച്ചേസില്‍ സഹായിക്കുകയും ചെയ്യാം വായ്നോട്ടവും ആവാം. മലയാളി പെണ്‍കുട്ടികളെ വായ്നോക്കുന്നതിന്‍റെ ഒരു സുഖം ഒന്ന് വേറെ തന്നെ.

വിശപ്പ്‌ എല്ലാവര്ക്കും ഒരു പോലെ, അതിനു ഏറ്റ കുറച്ചിലുകള്‍ ഇല്ല

ഒരിക്കല്‍ ബോംബ യ്ക്ക് പോകാന്‍ ഞാന്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറി. എന്റെ കംപാര്‍ത്മെന്റ്‌റ് ഇല്‍ എന്റെ സീറ്റ് ഒഴികെ വേറൊരു സീറ്റ് അടുത്തുള്ളത് കാലി ആയി കിടക്കുന്നു . ഞാന്‍ എന്‌ടെ പെട്ടി ഒക്കെ ഭദ്രമാക്കി സീറ്റില്‍ ഇരുപുറപ്പിച്ചു. ചുറ്റും ഉള്ള ആരും ആരോടും മിണ്ടുനില്ല. കൈയിലെ പുസ്തകം തുറന്നു വായന തുടങ്ങി. കുറച്ച ദൂരം കഴിഞ്ഞപ്പോള്‍ സഹയാത്രികര്‍ പലരും ചെറിയ രീതിയില്‍ സംസാരം തുടങ്ങിയിരുന്നു. സംസാരം മുഴുവന്‍ അവരൊക്കെ നല്ല നിലയില്‍ ബോംബയില്‍ ജീവിക്കുന്നവരനെന്നു വരുത്തി തീര്‍ക്കാന്‍ ഉള്ള രീതിയില്‍ ആണെന്ന് എനിക്ക് തോന്നി. മലയാളികള്‍ തന്നെയാണെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും ഹിന്ദിയും ഇംഗ്ലീഷും പ്രയോഗിച്ചു കൊണ്ടിരുന്നു. എനിക്ക് പണ്ടേ മലയാളം ഒഴികെയുള്ള ഭാഷകളോട് ഒരു വിരോധം ഉള്ളത് കൊണ്ട് ഞാന്‍ അത്തരം സംസാരം ശ്രദ്ധിക്കാന്‍ പോയതുമില്ല ..(ശ്രദ്ധിച്ചാല്‍ എല്ലാം മനസിലായേനെ )..