ദൈവമേ..പാകിസ്ഥാനിലും ആം ആദ്മി പാര്‍ട്ടി.! അവിടത്തെ സര്‍ക്കാരിനെതിരെ പാര്‍ട്ടി ആഞ്ഞടിക്കുന്നു.!

  192

  UNNN-3

  ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്…ഇപ്പോള്‍ അതിര്‍ത്തി വരകള്‍ കൊണ്ട് വേര്‍തിരിച്ച രണ്ടു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് എങ്കിലും നമ്മള്‍ എല്ലാവരും ഒരേ അമ്മയുടെ മക്കളാണ്…

  ഇനി ആ ഞെട്ടിക്കുന്ന സംഭവത്തിലേക്ക്…സ്കൂപ്പ് വൂപ്പ് എന്നാ വാര്‍ത്ത‍ ഏജന്‍സി പുറത്ത് കൊണ്ട് വന്ന വാര്‍ത്ത‍യിലേക്ക്…

  UNN-2

  പാകിസ്ഥാനിലുമുണ്ട് ഒരു ആം ആദ്മി പാര്‍ട്ടി. നമ്മുടെ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയെ നയിക്കുന്നത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കേജരിവാള്‍ ആണെങ്കില്‍ പാകിസ്ഥാനിലെ പാര്‍ട്ടിയുടെ നേതാവ് ആര്‍സാന്‍ ഉല്‍ മുക്ക്  എന്ന സാമൂഹ്യപ്രവര്‍ത്തകനാണ്. പാകിസ്ഥാനിലെ പാവപ്പെട്ട ജന വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകന്‍ ഇദ്ദേഹമാണ്. ധാരണയും സമാധാനപരമായ സമരങ്ങളും നയിച്ച്‌ പാകിസ്ഥാന്‍ ജനതയുടെ കണ്ണിലുണ്ണിയായി മാറിയ നേതാവ്.

  ഇന്ത്യന്‍ ആപ്പിനെ പോലെ ഇവരുടെയും പോരാട്ടം അഴിമതിക്ക് എതിരെ തന്നെയാണ് എങ്കിലും നമ്മുടെ കേജരിവാളിന്റെ പാര്‍ട്ടിയുമായി ഈ പാകിസ്ഥാനി ആപ്പിന് ഒരു ബന്ധവുമില്ല..അത് വെ..ഇത് റെ..!!!

  Untitled-1

  പിന്നെ അഴിമതിക്ക് എതിരെയുള്ള പോരാട്ടം, നിരാഹാര സമരം, അറസ്റ്റ് വരിക്കല്‍ തുടങ്ങിയ പ്രക്രീയകള്‍ ഇവരെ ഒരമ്മപെറ്റ മക്കളുടെ ഗണത്തില്‍ പെടുത്തുന്നു.

  2014 ജനുവരി ഒന്നിനാണ് പാകിസ്ഥാന്‍ ആം ആദ്മി പാര്‍ട്ടി നിലവില്‍ വന്നത്.