ദൈവീകമായ വിജയവഴി – ബൈജു ജോര്‍ജ്ജ്

211

new

ജീവിതത്തില്‍ ആരെങ്കിലുമൊക്കെ ആകണം .., ആയിത്തീരണം .., പക്ഷേ …, എങ്ങിനെ …?

അതാണ് മനസ്സിലാകാത്തത് ….!, ആരോടാണ് ചോദിക്കുക …?

എങ്കിലും ഞാന്‍ ചോദിച്ചു …., പലരോടും …!

ചിലര്‍ പറഞ്ഞു ……!” നന്നായി കഷ്ട്‌പ്പെടണം ….!”

ശരി …ഓക്കേ …, ! കഷ്ട്‌പ്പെടാന്‍ ഞാന്‍ തയ്യാറാണ് …..!, പക്ഷേ .., എവിടെയാണ് കഷ്ടപ്പെടെണ്ടത് …? എങ്ങിനെയാണ് കഷ്ട്‌പ്പെടെണ്ടത് ..?

അത് പറഞ്ഞു തരാന്‍ അവര്‍ക്കായില്ല …!

എങ്കില്‍ പിന്നെ ഞങ്ങള്‍ക്കത് ചെയ്താല്‍ പോരേ …!, എന്നുള്ള അവരുടെ പിറുപിറുക്കലുകള്‍ ഞാന്‍ കേട്ടുവോ .., ആവോ …?

വെറുതെ തലയില്‍ ഒരു കല്ലും വെച്ചു നിന്നാല്‍ …, അതും ഒരു കഷ്ടപ്പാടാണ് …!, അപ്പൊ അതുകൊണ്ട് ജീവിതവിജയം നേടാനാകുമോ ..?

ഇല്ല ….!

മറ്റു ചിലര്‍ പറയുന്നു …! ” നമ്മള്‍ ഐഡിയ പൂര്‍വ്വം മുന്നോട്ട് നീങ്ങണമെന്ന് …!, എന്നാല്‍ എന്ത് ഐഡിയയെന്ന് അവര്‍ക്കും ഉത്തരമില്ല ..!

”please come to us …, we give you success …..!” എന്ന വാചകത്തിന് പിന്നാലെ നടന്ന് കുറേ കാശും കൊടുത്ത് .., അവരുടെ ഗീര്‍വാണങ്ങള്‍ കേട്ടു മടങ്ങിയതു മാത്രം മിച്ചം …!

നല്ല വാഗ്ചാതുരിയുള്ള പ്രസംഗം .., നമ്മളെ പിടിച്ചിരുത്തും .., ഓരോരോ അനുഭവങ്ങളിലൂടെ അവര്‍ നമ്മളിലേക്ക് ഊര്‍ജ്ജം കുത്തിവെക്കുന്നു .., പക്ഷേ …, നമ്മുടേതായ ഒരു വഴി കാണിച്ചുതരാന്‍ അവര്‍ക്കും കഴിയുന്നില്ല ..!

അപ്പോള്‍ ഈ success എന്നു പറയുന്നത് .., നമ്മളിലേക്ക് വന്നു ചേരുന്നതോ …?, അതോ നമ്മള്‍ കണ്ടെത്തുന്നതോ …?

നമ്മള്‍ കണ്ടെത്തുന്നതിനെ നമുക്ക് success എന്നു വിളിക്കാം ..!, നമ്മളിലേക്ക് വരുന്നതിനെ ഭാഗ്യമെന്നല്ലേ വിളിക്കാനാകൂ …!

ചിലര്‍ സൈക്കളില്‍ ചായ വെച്ച് വിറ്റ് .., ടീ കട വെച്ച് .., പിന്നെ ഹോട്ടലുകള്‍ വാങ്ങി ജീവിത വിജയം നേടിയിട്ടുണ്ട് …!

എന്നുവെച്ച് അവരുടെ ജീവിത കഥ വായിച്ച് …, എല്ലാവരും ചായ കെറ്റിലുമായി .., സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയാല്‍ …, വെറുതെ കാലു കഴച്ച്.., സൈക്കിളിന് തേയ്മാനം വരുത്താമെന്നേയുള്ളൂ …!

ചിലര്‍ അഭിനയത്തിലൂടെ പ്രശസ്തരാകുന്നു …, , മറ്റു ചിലര്‍ എഴുതി പ്രശസ്തരാകുന്നു .., അങ്ങിനെ ഓരോ തുറയിലും ജീവിതവിജയം നേടുന്നവര്‍…!.., പക്ഷേ .., അതെല്ലാം വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ..!

ബാക്കിയുള്ളവര്‍ക്കെല്ലാം എന്തു സംഭവിക്കുന്നു …?

അവര്‍ പരിശ്രമിക്കാഞ്ഞിട്ടാണോ …?, അല്ല .., അവരും പരിശ്രമിക്കുന്നുണ്ട്..!.., എന്നിട്ടും എന്തേ …., ആ വിരലില്‍ എണ്ണാവുന്നവരില്‍ ഒരാളായിത്തീരാന്‍ കഴിയുന്നില്ല …?

ഇവിടെയാണ് ദൈവാനുഗ്രഹത്തിന്റെ പ്രസക്തി …!, മറ്റു ചിലര്‍ അതിനെ ഭാഗ്യത്തിന്റെ പേരിട്ടു വിളിക്കുന്നു …!

ദൈവത്തിലൂടെയാണ് ഈ ഭാഗ്യം സംഭവിക്കുന്നതെന്ന് ..; അവര്‍ മനസ്സിലാക്കുന്നില്ലെന്നു മാത്രം …!

”രണ്ടു നാളു കൊണ്ടൊരുത്തനെ ….തണ്ടിലേറ്റുന്നതും ഭവാന്‍ …
മാളിക മുകളിലിരിക്കും .., മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ ”.

അപ്പോള്‍ ഭാഗ്യമെന്നവാക്കിനേക്കാള്‍ ഉപരിയായി ദൈവീകതയിലൂടെയാണ് നാം ചരിക്കേണ്ടത്

ദൈവീക ചേതന നമ്മില്‍ വന്നു നിറയുമ്പോള്‍ .., മാര്‍ഗ്ഗങ്ങള്‍ താനേ തെളിയപ്പെടുന്നു ..!, ആ മാര്‍ഗ്ഗത്തില്‍ ചിലപ്പോള്‍ .., കല്ലുകള്‍ ഉണ്ടാകാം .., മുള്ളുകള്‍ ഉണ്ടാകാം …! അത് നമ്മള്‍ താണ്ടിക്കടക്കുകതന്നെ വേണം …!, ഇവിടെയാണ് കഷ്ടപ്പെടണം എന്നു പറയുന്നതിന്റെ പ്രസക്തി …!

ചുരുക്കിപ്പറഞ്ഞാല്‍ .., ദൈവീകമായ പ്രകാശം പരത്തുന്ന .., കഠിനമായ വഴികളിലൂടെ നാം ചരിക്കുമ്പോള്‍ .., പലപ്പോഴും വീണു പോകുമായിരിക്കും.., എന്നുവെച്ച് നിരാശര്‍ ആകേണ്ട കാര്യമില്ല …! , ചാടിയെഴുന്നെല്ക്കുക …!

ദൈവം കാണിച്ചു തന്നെ വഴിയാണത് .., അവിടെ ദൈവീക കരങ്ങള്‍ നമ്മളെ താങ്ങുവാനുണ്ടാകും ….!, അങ്ങിനെ അതിലൂടെ നമ്മള്‍ ലക്ഷ്യത്തിലെത്തിച്ചേരുമ്പോള്‍ അതിനെ success എന്നു വിളിക്കുന്നു ..!

ആത്മീയമായും .., മാനസീകമായും .., ശാരീരികമായും .., ആ ആത്മീയ ചൈതന്യത്തിലൂടെ നാം നേടുന്ന വിജയത്തിനേ .., നിലനില്‍പ്പുള്ളൂ …!

മറ്റുള്ളതെല്ലാം .., വെറും നൈമിഷികമായ നീര്‍ക്കുമിളകളാണ് …! ഒരു ചെറിയ കാറ്റടിച്ചാല്‍ …, എന്തിന് .., വെറുതെ ഒന്നൂതിയാല്‍ പോലും പൊട്ടിപ്പോകുന്ന വെറും നീര്‍ക്കുമിളകള്‍ …!