ദ്യോക്കോവിച്ച് തന്‍റെ ബാള്‍ബോയിക്ക്‌ നല്‍കിയത് മറക്കാന്‍ ആകാത്ത ഒരു സമ്മാനം.

178

താന്‍ ലോകമറിയുന്ന ഒരു ടെന്നീസ് താരമാണന്നോ, കോടികളാണ് തനിക്കു കിട്ടുന്ന പ്രതിഫലമാണന്നോ നോവാന്‍ ദ്യോക്കോവിച്ച് അഹങ്കരിക്കാറില്ല എന്നതിന്‍റെ തെളിവാണ് ഈ വീഡിയോ.

ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്നതിനിടയില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ഫീല്‍ഡ് ഉണങ്ങാന്‍ വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ദ്യോക്കോവിച് തനിക്കു കുട പിടിച്ചു നിന്ന ബാള്‍ ബോയിയുമായി ചങ്ങാത്തം കൂടിയത്.

തന്‍റെ റാക്കറ്റും മറ്റും ഇരുന്ന ബാഗ് എടുത്തു മാറ്റി തന്‍റെ ഒപ്പം ഇരിക്കാന്‍ ക്ഷണിക്കുകയായിരുന്നു  ദ്യോക്കോവിച്ച്. തന്‍റെ അടുത്തിരുന്ന ബാള്‍ ബോയിക്ക് തന്‍റെ  ബാറ്റ് നോക്കാന്‍ കൊടുക്കുകയും ബാള്‍ ബോയിയുടെ കൈയ്യില്‍ ഇരുന്ന കുട സ്വയം പിടിക്കുകയും ചെയ്തു.

ഇതൊക്കെ കണ്ടു കളി കാണാന്‍ എത്തിയവര്‍ വന്‍ കൈയ്യടി സമ്മാനിച്ചു. പക്ഷെ ദ്യോക്കോവിച്ച് ഇവിടം കൊണ്ടും നിറുത്തിയില്ല. തനിക്കു ക്ഷീണം മാറ്റാന്‍ കൊണ്ട് വന്ന സോഫ്റ്റ്‌ ഡ്രിങ്ക്സും സമ്മാനിച്ചാണ് ദ്യോക്കോവിച്ച് ബാള്‍ ബോയിയെ തിരികെ അയച്ചത്.

വീഡിയോ ഒന്ന് കണ്ടു നോക്കു.