ധനുഷിന്റെ ‘മാരി’യില്‍ വിജയ് യേശുദാസ് പോലീസ് ഓഫീസര്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാതാവ്

0
356

vijay_yesudas_dhanush
തമിഴകത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ബാലാജി മോഹന്‍ തമിഴ് സിനിമയുടെ സൂപ്പര്‍ താരം ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ‘മാരി’യില്‍ മലയാളത്തിന്റെ സ്വന്തം ഗായകനും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസ് പോലീസ് വേഷത്തില്‍ അഭിനയിക്കുന്നു. ഒരു ഗുണ്ടാത്തലവന്‍ ആയി ആണ് ധനുഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ വിജയ് യേശുദാസ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം മാരിയുടെ എതിര്‍ഭാഗത്ത് ആവുമെന്നതില്‍ സംശയം വേണ്ട. ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലും ഇതേ സൂചനകള്‍ ആണ് കാണുന്നത്.

വിജയ് യേശുദാസ് മാത്രമല്ല ഈ ചിത്രത്തിന്റെ മലയാളി ബന്ധം. തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ സ്വന്തം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക.