ധൈര്യമായി വെല്ലുവിളിക്കൂ, നമ്മള്‍ ചെയ്യുന്നതെന്തും അവരെയും ചെയ്യിപ്പിക്കാമെന്ന്!

0
132

വിശ്വസിച്ചോളൂ, സംഗതി സത്യമാണ്. നമ്മള്‍ എന്ത് ചെയ്താലും അതൊക്കെ അടുത്ത് നില്‍ക്കുന്ന ആളെക്കൊണ്ടും ചെയ്യിപ്പിക്കാം. പക്ഷെ, തല്‍കാലം അതിനു ഗ്രെഗ് ഗെയ്ജ് എന്ന ന്യൂറോസയന്റിസ്റ്റ് വിചാരിക്കണം എന്ന് മാത്രം. നമ്മുടെ കൈപ്പത്തി ചുരുട്ടണം എന്ന് വിചാരിക്കുക. അങ്ങനെ ആഗ്രഹം തോന്നിയാല്‍ തലച്ചോറില്‍ നിന്നും ന്യൂറോണുകള്‍ വഴി ആ സന്ദേശം കൈകളിലെ പേശികളിലേയ്ക്ക് കടന്നുപോകും. ഈ സന്ദേശങ്ങളെ സ്വീകരിക്കാനും നമ്മുക്ക് മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ആക്കാനും കഴിയുന്ന ആധുനിക സങ്കേതങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ ഡോക്ടര്‍ ചെയ്തത് അതിനെക്കാളും രസകരമായ ഒരു കാര്യമാണ്. സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ‘Do It Yourself (DIY)’ കിറ്റ് ആയി അദ്ദേഹം ഈ സാങ്കേതിക വിദ്യയെ ക്രമീകരിച്ചു. ഇങ്ങനെ രണ്ടു പേരെ പ്രത്യേക സങ്കേതങ്ങള്‍ വഴി ഈ കിറ്റിനോട് ഘടിപ്പിച്ചാല്‍ ആദ്യത്തെ ആള്‍ കൈ അനക്കിയാല്‍ രണ്ടാമത്തെ ആളുടെ കൈയും അനങ്ങും, അയാള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും. ഏറ്റവും പുതിയ TED കോണ്‍ഫറന്‍സില്‍ ആണ് ഗ്രെഗ് ഗെയ്ജ് ഈ വിദ്യ അവതരിപ്പിച്ചത്. കാണികളില്‍ ഒരാളെ ഉപയോഗിച്ച് അദ്ദേഹം ഒരു ലൈവ് ഡെമോയും നല്‍കി. ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

 

Advertisements