ഐപിഎല്‍ വരുമ്പോള്‍ കൂടെ വരുന്ന മറ്റൊരു സംഗതിയാണ് ചിയര്‍ ഗേള്‍സ്..!
എന്തൊക്കെയോ ഒളിപ്പിച്ചു വച്ച് വേറെ എന്തൊക്കെയോ ഉദ്ദേശിച്ചുള്ള നോട്ടവും കമന്റടിയും പതിവായി സഹിച്ചാണ് ഇവര്‍ ഇവരുടെ ജോലികള്‍ ചിരിച്ചു കൊണ്ട് ചെയ്യുന്നത്.
കളിയുമായി പുലബന്ധം പോലുമില്ലാത്ത സമയത്ത് പോലും ഇവര്‍ ചാടിക്കളിക്കുന്നത് കണ്ടാല്‍ കുറ്റം പറയാന്‍ തോന്നുന്നതും സ്വാഭാവികമാണ്, പക്ഷെ കുറ്റം പറച്ചിലും കമന്റ് അടിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ഐപിഎല്‍ അനുഭവവങ്ങളെ കുറിച്ച് ചിയര്‍ ഗേള്‍സ് പറയുന്നത് ഇങ്ങനെ….
” അടുത്ത് കിട്ടിയാല്‍ ആളുകള്‍ തുറിച്ചുനോക്കും. ഞങ്ങളെ വെറുപ്പിക്കുന്നതും ദഹിപിക്കുന്നതുമാണ് ഈ നോട്ടം”. ഇന്ത്യയിലും പുറത്തും ഇതേ ജോലി ചെയ്യുന്ന ഇവര്‍ ഈ കാര്യത്തില്‍ ഇന്ത്യക്കാര്‍ വിദേശികളെ വച്ച് നോക്കുമ്പോള്‍ മാന്യന്മാരാണ് എന്ന് പറയുന്നു
കഴിഞ്ഞ സീസണില്‍ രാത്രി പാര്‍ട്ടികളില്‍ കളിക്കാര്‍ മോശമായി മോശമായി പെരുമാറുന്നു എന്ന് തന്റെ ബ്ലോഗിലൂടെ തുറന്നു പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയായ ചിയര്‍ഗേളിന്റെ പണി ഓണ്‍ ദി സ്പോട്ടില്‍ പോയിരുന്നു. ഏറ്റവും മോശമായി പെരുമാറുന്ന സ്പോര്‍ട്സ് താരങ്ങള്‍ ഉളളത് ക്രിക്കറ്റിലാണ് എന്നും ചിയര്‍ഗേള്‍സ് പറയുന്നു.
എം എസ് ധോണി, രോഹിത് ശര്‍മ എന്നിങ്ങനെ കുറേ കളിക്കാര്‍ വളരെ മാന്യമായി മാത്രമാണ് തങ്ങളോട് പെരുമാറാറുള്ളത് എന്നും ചിയര്‍ലീഡേഴ്സ് പറയുന്നു. സച്ചിനെ പോലുള്ള വന്‍ താരങ്ങളാകട്ടെ രാത്രി പാര്‍ട്ടികള്‍ക്കേ വരാറെയില്ല.