നജീബെ നിന്റെ ക്ലാസ്സ് മാറ്റിയിരിക്കുന്നു..
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് സംഭവം. വീട് മാറേണ്ടത് കാരണം പഠിച്ചിരുന്ന സ്കൂളും മാറി, അങ്ങനെ പുതിയ സ്കൂളില്‍ പുതിയ ചങ്ങാതിമാരോട് ഒപ്പം ഞാന്‍ ഇരുന്നു. ചങ്ങാതിമാരെ മഴുവന്‍ പരിചയപെട്ടിട്ടില്ല, അതിന്നു മുന്‍പ് തന്നെ ബെല്ലടിച്ചു.
എടാ നെജു നിനക്ക് ഇംഗ്ലീഷ് അറിയോ?
അടുത്തിരുന്ന ചങ്ങാതിയുടെ നീണ്ട ചോദ്യം. ഇംഗ്ലീഷ് എന്ന് അവന് ഉദ്ദേശിച്ചത് അക്ഷരമാലായായിരുന്നു. എനിക്കും അത് തന്നെയാണ് അനുഭവപ്പെട്ടത്. ഞാന്‍ ചോദിച്ചു,
113 total views
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് സംഭവം. വീട് മാറേണ്ടത് കാരണം പഠിച്ചിരുന്ന സ്കൂളും മാറി, അങ്ങനെ പുതിയ സ്കൂളില്‍ പുതിയ ചങ്ങാതിമാരോട് ഒപ്പം ഞാന്‍ ഇരുന്നു. ചങ്ങാതിമാരെ മഴുവന്‍ പരിചയപെട്ടിട്ടില്ല, അതിന്നു മുന്‍പ് തന്നെ ബെല്ലടിച്ചു.
എടാ നെജു നിനക്ക് ഇംഗ്ലീഷ് അറിയോ?
അടുത്തിരുന്ന ചങ്ങാതിയുടെ നീണ്ട ചോദ്യം. ഇംഗ്ലീഷ് എന്ന് അവന് ഉദ്ദേശിച്ചത് അക്ഷരമാലായായിരുന്നു. എനിക്കും അത് തന്നെയാണ് അനുഭവപ്പെട്ടത്. ഞാന്‍ ചോദിച്ചു,
ഇല്ലാ, എന്താ കാര്യം?
ആദ്യ പീരീഡ് ഇംഗ്ലീഷ് ആണ്, കഴിഞ്ഞ ദിവസം എല്ലാവരോടും ആക്ഷര മാല പഠിച്ചു വരാന്‍ പറഞ്ഞിരുന്നു, എനിക്ക് കാര്യം അപ്പോഴാണ് മനസ്സിലായത്. ഞാന്‍ അവനോടു ചോദിച്ചു,
നിനക്ക് അറിയുമോ?
കുറച്ച അറിയാം, അവന്റെ മറുപടി..
ഞാന്‍ മറ്റുള്ളവരുടെ മുഖത്ത് നോക്കി എല്ലാവരും കഷ്ട്ടപ്പെട്ടു പഠിക്കുകയാണ്. ചില വിരുതന്മ്മാര് ബെഞ്ചിലും കൈകളിലും എഴുതിപ്പിടിപ്പിക്കുകയാന്നു. ഞാന്‍ ജനാലയിലൂടെ എത്തിപ്പിടിച്ച് നോക്കി, ടീച്ചര്‍ വരുന്നുണ്ട്. എന്റെ ഹ്രദയം വല്ലാതെ പിടക്കാന്‍ തുടങ്ങി
ടീച്ചര്‍ വന്നു എല്ലാവരെയും നോക്കി എണ്ണത്തില്‍ ഒന്ന് കൂടുതല്‍ കണ്ടപ്പോള്‍ എന്നോട് ചോദിച്ചു,
ആ നീയാണോ ആ പുതിയ കുട്ടി?
ഞാന്‍ പറഞ്ഞു ‘ആ’
ഹം നന്നായി പഠിക്കണം ഇവിടെ എല്ലാവരും നന്നായി പഠിക്കുന്നവരുടെ കൂട്ടത്തിലാണ്
ഞാന്‍ പറഞ്ഞു : പഠിക്കാം
ടീച്ചര്‍ മെല്ലേ ക്ലാസ്സ് തുടങ്ങുകയാണ്. ആദ്യം തന്നെ ഫസ്റ്റ് ബെഞ്ചിലെ കുട്ടിയോട് ചോദിച്ചു. അവന് വളരെ പെട്ടന്ന് തന്നെ പറഞ്ഞു തീര്‍ത്തു
നെക്സ്റ്റ്
നെക്സ്റ്റ്
നെക്സ്റ്റ്
അങ്ങനെ ആ ബെഞ്ചിലെ എല്ലാവരും ആയി.
”ഇനി രണ്ടാം ബെഞ്ച്കാര്‍ പറയട്ടെ”
ടീച്ചറുടെ ഭാഗത്ത് നിന്ന്.
എന്റെ നെഞ്ച് പട പട ഇടിക്കുകയാണ്. ഞാന്‍ കരുതി ഇനി പെണ്‍കുട്ടികളുടെ ഊഴാമായിരിക്കും എന്നാന്നു. പക്ഷെ അല്ലാ. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി. ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നമട്ടില്‍ അവര്‍ ഇരിക്കുകയാന്നു. അപ്പോഴേക്കും ചിലര്‍ക്ക് അറിയാതെ അടിയുടെ പൂരം അറിഞ്ഞിട്ടുണ്ടായിരുന്നു.
അങ്ങനെ അടുത്ത ബെഞ്ചും കഴിഞ്ഞു ഇനി ഞങ്ങളുടെ ബെഞ്ച് ആണ്. മറു ഭാഗത്തില്‍ നിന്ന് ബഷീര്‍ തുടങ്ങി. അവന്റെ വായില്‍ നിന്ന് വന്നത് കേട്ടു എല്ലാവരും ചിരിച്ചു കൂട്ടത്തില്‍ എന്തിനാണെന്ന് അറിയാതെ ഞാനും. അവന്നും കിട്ടി ടീച്ചറുടെ വടിയുടെ സ്വാദ്. സനാദ്, ജാഫര്‍, സല്മാന് ഇവരുടെ ഊഴവും കഴിഞ്ഞു ഇനി ഞാനാണ്. എനിക്ക് തലക്കറക്കം പോലെ അനുഭവപ്പെട്ടു, എന്ത് ചെയ്യാന്‍ ….?
എല്ലാവരും പുതിയ കുട്ടിയെ നോക്കുകയാണ്. ഞാന്‍ പതുക്കെ ഊരി വെച്ചിരുന്ന ചെരുപ്പുകള്‍ ധരിച്ചു. ടീച്ചറുടെ മുഖത്ത് നോക്കിയില്ലാ, അതിന്നു ഭയമായിരുന്നു. പതുക്കെ എഴുന്നേറ്റുനിന്നു.
അപ്പോഴാണ് പ്യൂണ്‍ ഒരു ലെറ്ററുമായി വന്നത്. എന്നിട്ട് ടീച്ചറുടെ കയ്യില്‍ കൊടുത്തു. ടീച്ചര്‍ അത് വായിച്ചിട്ട് പറഞ്ഞു, അബ്ദുല്‍ നജീബ് നിന്നെ ബി ഡിവിഷനിലേക്ക് മാറ്റിയിരിക്കുന്നു. എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി.
ഞാന്‍ അപ്പോള്‍ തന്നെ ബാഗും എടുത്ത് അടുത്ത ക്ലാസ്സിലേക്ക്. പോകുന്ന വഴിയില്‍ എനിക്ക് സന്തോഷ വാര്‍ത്തയുമായി വന്ന പ്യൂണ്‍ ഡെന്നിസ് ഏട്ടനെ കണ്ടു. മനസ്സില്‍ നന്ദി അറിയിച്ചു കൊണ്ട് ഞാന്‍ എന്റെ ക്ലാസ്സിലേക്ക്.
114 total views, 1 views today
