നടികളുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വരുന്നത് ഭാര്യമാര്‍ക്ക് ഇഷ്ടമാകില്ലെന്നും അതിനാല്‍ അഭിനേതാക്കള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നും പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറ സാന്നിദ്ധ്യമായ നടന് ടിപി മാധവന്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തെ വിവാഹിതനായിരുന്ന ടിപി മാധവന് പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആണ് മാധവന് തമാശയിലൂടെ കാര്യം പറഞ്ഞത്.
മാധവന് പറഞ്ഞതിങ്ങനെയാണ്,
സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് ഭാര്യയോ ഭര്‍ത്താവോ പാടില്ല. ഭര്‍ത്താവ് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നത് ഏതു ഭാര്യയ്ക്കാണ് സഹിക്കുക? അവളും ഒരു പെണ്ണല്ലേ. മാത്രമല്ല, ഭര്‍ത്താവിനെക്കുറിച്ച് മാഗസിനുകളില്‍ വരുന്ന ഗോസിപ്പുകളെല്ലാം വിശ്വസിക്കുകയും ചെയ്യും. ഏതെങ്കിലും നടി ഫോണ്‍ ചെയ്താല്‍, ഒന്നിച്ച് കാറില്‍ സഞ്ചരിച്ചാല്‍… ഒക്കെ പ്രശ്നമാണ്. ഇതൊന്നും സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് പിന്നീടു വിവാഹം വേണ്ടെന്നുവച്ചത്.
വിവാഹം വേണ്ടെന്നു വച്ചാലും കുട്ടികളെ തനിക്കിഷ്മാണെന്ന് മാധവന് പറഞ്ഞു.
ഇപ്പോഴും സീരിയലുകളിലും സിനിമകളിലും സജീവമായ ടിപി മാധവന് ഒറ്റയ്ക്ക് ജീവിക്കാനാകുമെന്നത് തന്റെ ജീവിതമാണ് തെളിവ് എന്നാണ് പറയുന്നത്. ജീവിതം തിരക്കുകളോട് മുന്നോട്ടു പോവുകയാണ്. ഒട്ടും ബോറടിയില്ലെന്നും മാധവന് വ്യക്തമാക്കി.