നടന്‍ ജിഷ്ണുവിന്റെ കാന്‍സര്‍ ചികിത്സാ വേളയിലെ ചിത്രം ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടു; ജിഷ്ണു നിയമ നടപടിക്കൊരുങ്ങുന്നു !

220

01

നടന്‍ ജിഷ്ണുവിന്റെ കാന്‍സര്‍ ചികിത്സാ വേളയിലെ ചിത്രം വാട്സ് ആപ്പിലൂടെ പുറത്ത് വിട്ട ആശുപത്രി അധികൃതര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. ഒരു വര്‍ഷം മുന്‍പ് ജിഷ്ണു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആശുപത്രി ജീവനക്കാരില്‍ ആരോ ഒരാള്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ ജിഷ്ണുവിന്റെ നില ഗുരുതരം ആണെന്ന തരത്തില്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നടനും ബന്ധുക്കളും നിയമനടപടി സ്വീകരിക്കുമെന്നും ഫോട്ടോ എടുത്തയാളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരുമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

ജിഷ്ണു തന്നെ ഇത് സംബന്ധമായി അല്പം മുന്‍പ് ഇറക്കിയ ഫേസ്ബുക്ക് അപ്ഡേറ്റ്

നടനെ അപമാനിക്കുന്ന തരത്തില്‍ അമിതമായ പുകവലികാരണം അദ്ദേഹത്തിന് കാന്‍സര്‍ ബാധിച്ചെന്നുമുള്ള വിവരിക്കുന്ന ഒരു കുറിപ്പും ചിത്രത്തിനൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ ചിത്രം ഒരു വര്‍ഷം പഴക്കമുള്ളത് ആണെന്നാണ് അദ്ധേഹത്തെ സന്ദര്‍ശിച്ച ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Crying Terrorist Ski Mask by Banksy

‘ജിഷ്ണുവിന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഏറെ വേദനിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഞങ്ങളുടെ അറിവില്‍ അവന്‍ പുകവലിക്കുന്നതായോ മദ്യപിക്കുന്നതായോ പോലും കണ്ടിട്ടില്ല. എന്നിട്ടും ഇത്തരത്തിലുള്ള തെറ്റായവാര്‍ത്തകള്‍ എന്തിനാണ് പടച്ചുവിടുന്നത്. ഇങ്ങനെ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രവണത ഒരുപക്ഷേ മലയാളിസമൂഹത്തില്‍ മാത്രമേ കാണുകയുള്ളൂ.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. ജിഷ്ണുവിന്റെ ആദ്യഘട്ട ശസ്ത്രക്രിയയ്ക്ക് ശേഷമുള്ളത്. ഈ ചിത്രം പുറത്തുവിട്ട ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സുഹൃത്തുക്കള്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ജിഷ്ണു കാന്‍സര്‍ ചികിത്സയിലാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വ്യാജവാര്‍ത്ത വന്നതിന് ശേഷവും ജിഷ്ണുവിനെ തങ്ങള്‍ കാണുകയും അവനൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. തീര്‍ച്ചയായും ജിഷ്ണു അസുഖത്തില്‍ നിന്നും പൂര്‍ണവിമുക്തനായി ഞങ്ങളുടെ ഇടയിലേക്ക് തിരിച്ചെത്തും. ദയവായി ഇങ്ങനെയുളള അവസ്ഥകളെങ്കിലും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക എന്നാണ് ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ക്ക് നമ്മള്‍ സോഷ്യല്‍ മീഡിയയിലെ ഷെയര്‍ തൊഴിലാളികളോട് പറയാനുള്ളത്.

അതിനിടെ ജിഷ്ണു ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ നമുക്ക് കാണാനാവുക. ജിഷ്ണു യാത്രകളില്‍ ആണെന്നും ചില ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഷിംല യാത്രക്കിടെ എടുത്ത ചിത്രം

ഭോപാല്‍ യാത്ര