നടിയുടെ സിംഹവുമൊത്തുള്ള ജീവിതം; നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ !

188

01

ഹോളിവുഡ് താരം മെലാനി ഗ്രിഫിത്തിന് കുട്ടിക്കാലം ഗര്‍ജ്ജനം നിറഞ്ഞതാണ്‌. കാരണം കുട്ടിക്കാലം മുതല്‍ക്കേ മെലാനിക്കും അമ്മ ടിപി ഹെദ്രേനും കൂട്ടായി ഒരു ആഫ്രിക്കന്‍ വനരാജാവ് കൂട്ടുണ്ട്. നീല്‍ എന്ന് പേരുള്ള സിംഹത്തെ അവര്‍ക്ക് ലഭിച്ചത് മെലാനിയുടെ കുട്ടിക്കാലത്ത് നടത്തിയ ഒരു ആഫ്രിക്കന്‍ വിനോദയാത്രക്കിടെയായിരുന്നു.

02

ഇവരുടെ സൌഹൃദത്തെ അടിസ്ഥാനമാക്കി 17 മില്ല്യന്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച റോര്‍ എന്ന സിനിമ 2 മില്ല്യന്‍ ഡോളര്‍ മാത്രം തിരികെ നല്‍കി എട്ടുനിലയില്‍ പൊട്ടിയതും ചരിത്രം. കൂടാതെ കൂടെ അഭിനയിപ്പിച്ച മറ്റു സിംഹങ്ങളുടെ പല്ലിന്റെ ശൌര്യം അറിഞ്ഞത് സെറ്റിലെ 70 ഓളം പേരാണ്. 150 ഓളം സിംഹങ്ങളെയാണ് സിനിമയില്‍ അഭിനയിപ്പിച്ചത്.

03

ചിത്രീകരണ വേളയില്‍ മെലാനിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിരവധി അപകടങ്ങളും നേരിട്ടിരുന്നു. ചിത്രീകരണത്തിനിടെ ഒരു സിംഹത്തിന്റെ കടിയേറ്റ ഇവരുടെ കൈയില്‍ 50 തുന്നിക്കെട്ടലുകളാണ് ഡോക്ടര്‍മാര്‍ നടത്തിയത്. ഛായാഗ്രാഹകനായ ജാന്‍ ഡി ബോണ്ടിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. 150 സിംഹങ്ങളുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍, മുകളില്‍ പറഞ്ഞ പോലെ 70 ഓളം അണിയറപ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സിനിമാ പിടിച്ച് സാമ്പത്തിക നഷ്ടം ഉണ്ടായെങ്കിലും മെലാനി നീലിനൊപ്പം സന്തോഷത്തോടെ കഴിയുന്നു.

04

05

06

07

08

09