നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

326

Untitled-1

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന  ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു, ജോലിയും തിരക്കുമെല്ലാം കഴിഞ്ഞു പലപ്പോഴും നാം ഫുഡ് അടിക്കുന്നത് നട്ട പാതിരയ്ക്കാണു. ഈ ശീലം അവസാനിപ്പിക്കേണ്ട നാള് കഴിഞ്ഞിരിക്കുന്നു, ഇനിയും ഈ ശീലം തുടര്‍ന്നാല്‍ നിങ്ങള്‍ ഒരു രോഗിയാകും, വലിയ രോഗി..!!!

അത്താഴം നേരത്തെയാക്കുന്നതു കൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്. ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുമെന്നത് തുടങ്ങി, ദഹനകേടു നല്ലരീതിയില്‍ ഒഴിവാക്കാം എന്നത് തന്നെയാണ് ഭക്ഷണം നേരത്തെയക്കിയാല്‍ ഉള്ള പ്രധാന ഉപയോഗം. നേരത്ത അത്താഴം കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും എന്നതും ഒരു വസ്തുതയാണ്. 

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും, തടി കുറയ്ക്കാനും, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതിരിയ്ക്കാനും ഒക്കെ നേരത്തെ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.  കുറച്ചു നേരത്തെ ഫുഡ് തട്ടി ഒരു അര മണിക്കൂര്‍ വീടിന്റെ മുറ്റത്ത് നടന്ന ശേഷം പോയി കിടന്നു ഉറങ്ങി നോക്കു…സ്വസ്ഥം, ശാന്തം, സമാധാനം..!!!