നദാലിനെ വിംബിള്‍ഡണില്‍ തോല്‍പ്പിച്ച് പുറത്താക്കിയ ആ നീളന്‍മുടിക്കാരന്‍ ആരാണ്?

321

dustin

ടെന്നീസ് ഓരോ കാലഘട്ടത്തിലും ചിലരുടെ അനിഷേധ്യ ആധിപത്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അതുകൊണ്ട് തന്നെ, ഈ കിരീടമില്ലാത്ത രാജാക്കന്മാരെ ആരെങ്കിലും തോല്‍പ്പിക്കുമ്പോള്‍ അത് വലിയ വാര്‍ത്തയാവുകയും ചെയ്യും. ആ ജയം ഒരു ഗ്രാന്‍ഡ്‌ സ്ലാമില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇത്തവണ റാഫേല്‍ നദാലിനെ ആണ് ദുര്‍ഭൂതം പിടികൂടിയത്. ഡസ്റ്റിന്‍ ബ്രൌണ്‍ എന്ന ഈ നീളന്‍മുടിക്കാരനെതിരെ പരാജയം രുചിച്ച് നദാല്‍ വിംബിള്‍ഡണില്‍ നിന്ന് പുറത്തുപോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു ചോദ്യമേ മനസിലുള്ളൂ. “ആരാണീ ഡസ്റ്റിന്‍ ബ്രൌണ്‍?”

ജമൈക്കക്കാരനായ പിതാവ്. ജര്‍മ്മന്‍ സ്വദേശിയായ മാതാവ്. ജനനം 1984 ഡിസംബര്‍ 8ന് വെസ്റ്റ് ജര്‍മ്മനിയില്‍. ഹാന്‍ഡ്ബോള്‍, ഫുട്ബോള്‍, ജൂഡോ, ടെന്നീസ് എന്നിങ്ങനെ കൊച്ചു ഡസ്റ്റിന്‍ കൈവക്കാത്ത കളികള്‍ ഇല്ലായിരുന്നു. എന്നാല്‍, എട്ടാം വയസില്‍ മുഴുവന്‍ ശ്രദ്ധയും ടെന്നീസിലേയ്ക്ക് മാറ്റി.

ചെറുപ്പത്തില്‍ കഴിയുന്ന അത്രയും മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതായിരുന്നു ഡസ്റ്റിന്‍ ചെയ്തിരുന്നത്. ഇതിനായി മാതാപിതാക്കള്‍ വാങ്ങി നല്‍കിയ ഒരു ക്യാമ്പര്‍ വാനും ഡസ്റ്റിന് കൂട്ടുണ്ടായിരുന്നു. അതില്‍ സഞ്ചരിച്ച് ഡസ്റ്റിന്‍ പരമാവധി മത്സരങ്ങളില്‍ പങ്കെടുത്തു.

അമ്മയുടെ അമ്മ ബ്രിട്ടീഷ് ആയിരുന്നതിനാല്‍ ഡസ്റ്റിന് ഡേവിസ് കപ്പില്‍ ഇംഗ്ലണ്ട് ടീമില്‍ പ്രവേശനം നേടാന്‍ കഴിയുമായിരുന്നു. എന്നാല്‍, 2003 ല്‍ ജമൈക്കയ്ക്ക് വേണ്ടിയാണ് ഡസ്റ്റിന്‍ ആദ്യ ഡേവിസ് കപ്പ്‌ മത്സരം കളിക്കുന്നത്.

ഇത് ആദ്യമായല്ല ബ്രൌണ്‍ ഒരു ടോപ്‌ താരത്തെ വലിയ ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തുന്നത്. ലെയ്റ്റന്‍ ഹ്യൂവിറ്റിനെയും നദാലിനെത്തന്നെയും മുന്‍പ് ഡസ്റ്റിന്‍ അടിയറവു പറയിപ്പിച്ചിട്ടുണ്ട്.

ഡസ്റ്റിനും നദാലും തമ്മിലുള്ള മത്സരത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ നമ്മുക്ക് കാണാം.