നന്നായി ഉറങ്ങാന്‍ ചില പൊടിക്കൈകള്‍…

383

Untitled-1

ഉറങ്ങാതെ മനുഷ്യന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. മനുഷ്യന് അത്യന്താപേക്ഷിതമായ കാര്യമാണ് ഉറക്കം. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം ഒമ്പത് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. എന്നും ഒരേ സമയത്ത് കിടക്കാനും ഉണരാനും ശ്രമിക്കുക. ഈ ശീലം ഒഴിവുദിവസങ്ങളിലായാല്‍ പോലും തെറ്റിക്കാതെ നോക്കുക. ഇങ്ങനെ കൃത്യമായ സമയത്ത് എന്നും ഉറങ്ങിയാല്‍ ഇടക്കിയ്ക്കിടെ ശല്യപ്പെടുത്താന്‍ തലവേദന എത്തിനോക്കുകപോലുമില്ല.

പകല്‍ സമയത്ത് പ്രത്യേകിച്ചും ഉച്ച തിരിഞ്ഞ് ഇടക്കിയ്‌ടെയുള്ള മയക്കത്തിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്തുക. ഇത് 15 മുതല്‍ 30 മിനിറ്റു വരെയാകാം. ഇതില്‍ക്കൂടാതിരിക്കുന്നതാണ് നല്ലത്. പകല്‍മയക്കം കൂടിയാല്‍ അത് രാത്രിയിലെ ഉറക്കത്തെ ബാധിക്കും. പകല്‍സമയത്ത് ഉറങ്ങാതിരിക്കാന്‍ കഴിയുമെങ്കില്‍ അതുതന്നെയാണ് നല്ലത്. അല്ല ഉറക്കം നിര്‍ബ്ബന്ധമാണെങ്കില്‍ ക്ഷീണം മാറ്റാനുള്ള ഒരു വിശ്രമം മാത്രമാക്കി മാറ്റുക.

വ്യായാമം ചെയ്യുന്നത് സ്ഥിരമാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഉത്തമമാണ്. എയ്‌റോബിക് പോലുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. വിവാഹിതരാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നല്ല വ്യായാമമാണ്. ഇത് തടസമില്ലാത്തതും ശാന്തവുമായ നിദ്ര പ്രദാനം ചെയ്യുമത്രേ. വ്യായാമം ചെയ്യുകയെന്നാല്‍ ഏതെങ്കിലും സമയത്ത് എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയെന്ന രീതി മാറ്റി കൃത്യമായ സമയത്ത് കൂടുതല്‍ ഭക്ഷണം ഉള്ളില്‍ച്ചെല്ലാത്തപ്പോള്‍ള്‍ വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഇതിനായി രാവിലെയോ വൈകിട്ടോ സമയം കണ്ടെത്താം. എന്നാല്‍, ഉറക്കത്തിന് തൊട്ടുമുമ്പുള്ള സമയത്ത് വ്യായാമം ചെയ്യുന്നത് ഉറക്കം വൈകിക്കുമെന്നോര്‍ക്കുക.