Untitled-1

ഉറങ്ങാതെ മനുഷ്യന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. മനുഷ്യന് അത്യന്താപേക്ഷിതമായ കാര്യമാണ് ഉറക്കം. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം ഒമ്പത് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. എന്നും ഒരേ സമയത്ത് കിടക്കാനും ഉണരാനും ശ്രമിക്കുക. ഈ ശീലം ഒഴിവുദിവസങ്ങളിലായാല്‍ പോലും തെറ്റിക്കാതെ നോക്കുക. ഇങ്ങനെ കൃത്യമായ സമയത്ത് എന്നും ഉറങ്ങിയാല്‍ ഇടക്കിയ്ക്കിടെ ശല്യപ്പെടുത്താന്‍ തലവേദന എത്തിനോക്കുകപോലുമില്ല.

പകല്‍ സമയത്ത് പ്രത്യേകിച്ചും ഉച്ച തിരിഞ്ഞ് ഇടക്കിയ്‌ടെയുള്ള മയക്കത്തിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്തുക. ഇത് 15 മുതല്‍ 30 മിനിറ്റു വരെയാകാം. ഇതില്‍ക്കൂടാതിരിക്കുന്നതാണ് നല്ലത്. പകല്‍മയക്കം കൂടിയാല്‍ അത് രാത്രിയിലെ ഉറക്കത്തെ ബാധിക്കും. പകല്‍സമയത്ത് ഉറങ്ങാതിരിക്കാന്‍ കഴിയുമെങ്കില്‍ അതുതന്നെയാണ് നല്ലത്. അല്ല ഉറക്കം നിര്‍ബ്ബന്ധമാണെങ്കില്‍ ക്ഷീണം മാറ്റാനുള്ള ഒരു വിശ്രമം മാത്രമാക്കി മാറ്റുക.

വ്യായാമം ചെയ്യുന്നത് സ്ഥിരമാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഉത്തമമാണ്. എയ്‌റോബിക് പോലുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. വിവാഹിതരാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നല്ല വ്യായാമമാണ്. ഇത് തടസമില്ലാത്തതും ശാന്തവുമായ നിദ്ര പ്രദാനം ചെയ്യുമത്രേ. വ്യായാമം ചെയ്യുകയെന്നാല്‍ ഏതെങ്കിലും സമയത്ത് എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയെന്ന രീതി മാറ്റി കൃത്യമായ സമയത്ത് കൂടുതല്‍ ഭക്ഷണം ഉള്ളില്‍ച്ചെല്ലാത്തപ്പോള്‍ള്‍ വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഇതിനായി രാവിലെയോ വൈകിട്ടോ സമയം കണ്ടെത്താം. എന്നാല്‍, ഉറക്കത്തിന് തൊട്ടുമുമ്പുള്ള സമയത്ത് വ്യായാമം ചെയ്യുന്നത് ഉറക്കം വൈകിക്കുമെന്നോര്‍ക്കുക.

 

You May Also Like

സുഷുപ്തി മരണവും പത്മരാജനും

ഇടയ്ക്കെല്ലാം ഒരു ഞെട്ടലോടെ നാമെല്ലാം കേട്ടറിയുന്നതാണ് “സുഷുപ്തിമരണങ്ങൾ”. ഉറങ്ങാൻ പോവുമ്പോൾ യാതൊരു അസ്വസ്ഥതയുമുണ്ടായിരുന്നില്ലെന്ന് ചില കൂട്ടരുടെ…

വിപണിയിലെ ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളും കാന്‍സര്‍ വരുത്തുന്നവ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ കാണൂ

2011 ല്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളിലും കാന്‍സറിന് കാരണമാകുന്ന നിക്കോട്ടിന്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ആരു വന്നാലും കൊതുകിനെന്നും ബിരിയാണി..

യു ഡി എഫ് – എല്‍ ഡി എഫ്, ഏതു സര്‍ക്കാര് വന്നാലും പട്ടിണി കിടക്കാതെ ദിവസേനെ ആവശ്യത്തിനും അനാവശ്യത്തിന് ആഹാരം ലഭിക്കുന്ന ഒരേ ഒരു വിഭാഗമേ കേരളത്തിലുള്ളൂ..

തുമ്മലേ വിട, ചീറ്റലേ വിട, ജലദോഷത്തിന് എന്നെന്നേക്കും വിട..!!!

ത് കൊണ്ട് തന്നെയാണ് ഇവിടെ പച്ചമരുന്നുകള്‍ കൊണ്ട് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടുത്തുന്നത്…