നബിദിനാഘോഷം മതവിരുദ്ധമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

274

335157_269810146421626_100001779290706_671635_2047383491_o

ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിനം ഇന്ന് നബിദിനമെന്ന പേരില്‍ ആഘോഷിക്കവേ അത്തരം ആഘോഷങ്ങള്‍ മതവിരുദ്ധമാണെന്ന പ്രസ്താവനയുമായി സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ആലുഷെയ്ഖ് രംഗത്ത് വന്നു. മതത്തില്‍ നിയമവിരുദ്ധമായ കടന്നു കൂടിയ അന്തവിശ്വാസം ആണ് അതെന്നാണ് അദ്ദേഹം വെള്ളിയാഴ്ച റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള പള്ളിയില്‍ നടത്തിയ ജുമുഅ പ്രഭാഷണത്തിനിടെ പറഞ്ഞത്.

നബിക്കും അനുചരന്മാര്‍ക്കും ശേഷം മൂന്നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം മതത്തില്‍ കടത്തിക്കൂട്ടിയ പാപമാണ് അത്, ഗ്രാന്‍ഡ് മുഫ്തി വ്യക്തമാക്കി.

അതിനു പകരം നബിയുടെ ചര്യ പിന്തുടരലാണ് മുസ്ലിംകള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ നബിയുടെ ജന്മദിനം ആഘോഷിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവര്‍ നീചന്മാരും അധപതിച്ചവരും ആണെന്നാണ് അദ്ദേഹം പറഞ്ഞത്. നബിയോടുള്ള ശരിയായ സ്‌നേഹം കാണിക്കേണ്ടത് അദ്ദേഹത്തിന്റെ പാദങ്ങളെ പിന്തുടര്‍ന്ന് കൊണ്ടാണെന്നും ഗ്രാന്‍ഡ് മുഫ്തി വ്യക്തമാക്കി. അങ്ങിനെയാണ് പ്രവാചകനോടുള്ള സ്‌നേഹം കാണിക്കേണ്ടതും.

ഗ്രാന്‍ഡ് മുഫ്തിയുടെ പ്രസ്താവനക്കിടെ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ ഒരു സംഘം ആളുകള്‍ നബിദിന വചനങ്ങള്‍ ചൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്.