നമിത മലയാളിയുടെ സ്വന്തം ആലിയ ഭട്ട് ; ബാംഗ്ലൂര്‍ ഡെയ്സിലെ കഥാപാത്രങ്ങളെ അറിയില്ലെന്ന് പറഞ്ഞ നമിതയ്ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം.!

259

namitha-pramod-in-malayalam-movie-law-point_1398854223110

നമിത പ്രമോദ് ന്യൂഇയര്‍ ആഘോഷിച്ചത് സുരേഷ് ഗോപിയുടെ ഒപ്പം “നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍” പരിപാടിയില്‍ ഒരു കോടിക്ക് വേണ്ടി ഒരു യുദ്ധം നടത്തിയാണ്. ഇതിനിടയില്‍ സുരേഷേട്ടന്‍ നമിതയോട് ഒരു ചോദ്യം ചോദിച്ചു.

പരിപാടിയില്‍ നമിതയോട് ചോദിച്ച ആദ്യത്തെ ചോദ്യമായിരുന്നു ആര്‍ജെ സൈറ, മീനാക്ഷി, കൃഷ്ണന്‍ പിപി എന്നീ കഥാപാത്രങ്ങള്‍ ഏത് ചിത്രത്തിലേതാണെന്ന്.?

കഴിഞ്ഞ വര്‍ഷം മലയാള സിനിമ കൈയ്യടക്കിയ, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന ചിത്രത്തിലെ  ഈ കഥാപാത്രങ്ങളെ മലയാളി സിനിമ പ്രേക്ഷകര്‍ അത്രപെട്ടന്ന് ഒന്നും മറക്കാന്‍ സാധ്യതയില്ല. പക്ഷെ നമിത എന്ന മലയാളി നായികയ്ക്ക് ഇവരെ ഒന്നും കേട്ട് കേള്‍വി പോലുമില്ല.!

മലയാളത്തിനിഷ്ടപ്പെട്ട ഒരു സിനിമയിലെ കഥാപാത്രങ്ങളെ ഒരു സിനിമാ നടി തന്നെ അറിയില്ലെന്ന് പറഞ്ഞാല്‍ എങ്ങിനെ ഇരിക്കും.

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, പട്ടം പോലെ, നേരം എന്നിവയായിരുന്നു ഓപ്ഷന്‍സ്. നമിത പട്ടംപോലെ എന്ന് ഉത്തരം പറഞ്ഞു. അവതാരകനായ സുരേഷ് ഗോപി ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ലൈഫ് ലൈന്‍ ആവശ്യപ്പെട്ടു.

പരിപാടി ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്ന നമിത ഫേസ്ബുക്കില്‍ പരിപാടിയില്‍ പങ്കെടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. അതിന് താഴേ നമിതയെ കളിയാക്കിയുള്ള ധാരാളം കമന്റുകളാണ് വരുന്നത്. ആദ്യത്തെ ഒരു ചോദ്യം മാത്രമേ നമിതയ്ക്ക് പിഴച്ചുള്ളൂ. പിന്നീടങ്ങോട്ട് നല്ലരീതിയില്‍ കളിച്ചു. തിരുവനന്തപുരത്തെ ഒരു ആദിവാസി ഗോത്രവര്‍ഗത്തിന് വേണ്ടിയാണ് നമിത മത്സരിച്ചത്.

Advertisements