ഇന്ത്യന്‍ സിനിമ എന്നാല്‍ നായക നടന്മാരുടെ കുടുംബ സ്വത്താണ്. അവര്‍ പാടും, ഇടിക്കും, ചവിട്ടും, ഡാന്‍സ് കളിക്കും, അമാനുഷികമായ എല്ലാം ചെയ്യും. പാവം വില്ലന്മാര് എന്നും അവരുടെ ചവിട്ടു മാത്രം കൊള്ളും. ഇത് തന്നെയാണ് കാലങ്ങളായി ഉള്ള നമ്മുടെ സിനിമകളുടെ രീതി. നമ്മള് സ്വീകരിക്കുന്നതും അങ്ങനത്തെ സിനിമകളെ തന്നെയാണ് എന്നതും ഒരു സത്യമാണ്. ഇങ്ങനെ ഒക്കെയാണെങ്കിലും നമ്മളെ ഞെട്ടിച്ച ചില വില്ലന്മാരായ നായകന്മാരുണ്ട്. അതായത്, വില്ലന്‍ സ്വഭാവുമുള്ള നായക നടന്. അല്ലെങ്കില്‍ വില്ലന്റെ കഥ പറയുന്ന സിനിമ. ഈ സിനിമകളും വേഷങ്ങളും അപൂര്‍വമായി ഉണ്ടാകുന്നത് കൊണ്ടാകാം, നമ്മള് അവയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. അങ്ങനെ നമ്മളെ ഞെട്ടിച്ച ചില വില്ലന്മാരായ നായകമാരെ ഇവിടെ പരിചയപ്പെടാം…
ധനുഷ് (കാതല്‍ കൊണ്ടെന്‍)
സെല്വരാഘവന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ധനുഷിന്റെ വിനോദ് എന്നാ കഥാപാത്രം സ്വന്തം പ്രണയത്തെ എങ്ങനെയും സ്വന്തമാക്കാന്‍ ഉറച്ചു ഇറങ്ങിയ ഒരു കാമുകന് ആയിരുന്നു. തനിക് ഇഷ്ടമുള്ള പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ മാനസികമായി തകര്‍ന്ന നിലയില്‍ പോലും വിനോദ് എന്നാ കഥാപാത്രം കാണിച്ചു കൂട്ടുന്ന കാര്യങ്ങള്‍ നിരൂപക ശ്രദ്ധ നേടി.
സഞ്ജയ് ദത്ത് (വാസ്തവ്)
ഒരു ജീവിതം കെട്ടി പൊക്കാന്‍ രഘു എന്നാ സാധാരണ യുവാവ് കാണിച്ചു കൂട്ടുന്ന പരക്രമാനങ്ങള് ആണ് ഈ ചിത്രം. ഒടുവില്‍ അയാള്‍ ഒരു ഗുണ്ടയും പിന്നെ അധോലോക നായകനുമായി മാറുന്നു. പണത്തിനു വേണ്ടി ആരെയും കൊല്ലാനും തിന്നാനും മടിക്കാത്ത നീചനായ വില്ലനെ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
മോഹന്‍ലാല്‍ (ഉയരങ്ങളില്‍)
ഈ ഐവി ശശി ചിത്രം മോഹന്‍ ലാല്‍ എന്നാ നടനിലെ മികച്ച സവിശേഷതകള്‍ ഒപ്പിയെടുത്തു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായി തുടങ്ങിയ മോഹന്‍ ലാലിന്റെ വില്ലനായ നായക കഥാപാത്രമായിരുന്നു ഉയരങ്ങളില്‍. ജയരാജന് എന്നാ കഥാപാത്രം സ്വന്തം സുഖത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന അവസ്ഥാന്തരങ്ങളെ മോഹന്‍ ലാല്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു.
അജിത് (മങ്കാത്ത)
വില്ലനായ നായക വേഷം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തേണ്ട ചിത്രമാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത് അഭിനയിച്ച മങ്കാത്ത. പണം എന്നാ ഒറ്റ ചിന്തയുമായി നടക്കുന്ന എസിപി വിനായക് എന്നാ കഥാപാത്രത്തിന് അജിത് പൂര്‍ണത നല്കി.
ഷാരൂഖ് ഖാന്(ബാസിഗര്‍)
ഷാരൂഖ് ഖാന്റെ വില്ലനായ നായകന്. ഡോണ്‍ ആണ് ആദ്യം മനസ്സില്‍ വരുന്നത് എങ്കില്‍ അതിലും മുന്‍പ് ഉള്ള ബാസിഗര്‍ ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വില്ലനായ നായകന്. അദ്ദേഹം അജയ്, വിക്കി എന്നീ ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഒരു വില്ലന്റെ എല്ലാ ചുവയും മണവും ഉള്ളതായിരുന്നു.
കമല്‍ ഹാസന്(സിഗപ്പു റോജാക്കള്‍)
ഉലക നായകന് കമല്‍ ഹാസന്റെ മികച്ച വേഷം. പെണ്‍കുട്ടികളെ പ്രണയിച്ച ശേഷം അവരെ വകവരുത്തുന്ന മാനസിക രോഗിയായ ഒരു സീരിയല്‍ കില്ലര്‍. ഈ വേഷം അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു.
മമ്മൂട്ടി (വിധേയന്)
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത വിധേയന് എന്നാ ചിത്രത്തില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ ഭാസ്ക്കര പട്ടേലര് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പൌരുഷ കഥാപാത്രങ്ങളില്‍ ഒന്നാണ്. പെണ്ണും മണ്ണും ഒരു ദൌര്‍ബല്യമായ ജന്മിയുടെ വേഷം അദ്ദേഹം ഭംഗിയാക്കി.