നമ്മള്‍ ആരാ…. ?

0
309

01

ബുദ്ധി ഇല്ലായ്മ എന്നു പലരും പറയും.. പക്ഷെ ചങ്കുറ്റമന്നെ ഞാന്‍ പറയു…
യുഎഇ എന്ന മരുഭുമിയെ സ്വപ്ന ലോകമാക്കി മാറ്റിയവര്‍ക്ക് ബുദ്ധി ഇല്ലാന്നു പറഞ്ഞാല്‍ അത് ശരിയല്ലലോ…

ഇപ്പൊ ഒരു വിധം എല്ലാവരും പറയും.. ആ ബുദ്ധി അറബിയുടെ അല്ല മലയാളിയുടെയാണെന്ന്. എന്നിട്ട് ഈ ബുദ്ധിയുള്ള മലയാളികളുടെ സ്വന്തം നാടായ നമ്മുടെ കേരളം എന്തേ ഇപ്പൊ ഇങ്ങനെ … ?
വേറെ ചിലര് പറയും… കേരളത്തില്‍ ഓയില്‍ ഇലാത്തത് കൊണ്ടാണെന്ന്. ഈ ഓയില്‍ ഒന്ന് വറ്റികോട്ടെ.. അറബികള്‍ കേരളത്തിലേക്ക് ജോലി തെണ്ടി വരുന്നത് കാണാന്ന്..

ഇങ്ങനെ എല്ലാവരോടും ഒരു പുച്ഛം ആണ് മലയാളികള്‍ക്ക് …
ബംഗാളികളെ കണ്ടാല്‍ പറയും ബ്ലഡി ബംഗാളീസ് ….
പാകിസ്താനി കളെ കണ്ടാല്‍ പറയും .. പന്ന പാകിസ്താനീസ്…
ഇംഗ്ലീഷ് കാരെ കണ്ടാല്‍ പറയും .. നമ്മുടെ നാട് മുടിച്ച് ഉണ്ടാക്കിയ പൈസയും കൊണ്ട് ചെത്തുന്ന കണ്ടില്ലെ നാണം കേട്ടവര്‍ …..
ആഫ്രിക്കന്‍സിനെ ഒക്കെ കണ്ടാല്‍ ഉഹ്ഫ്ഫ്..ഒരു പുച്ഛ നോട്ടമാണ് … ‘കറുമ്പമാര്‍’ …

എന്തിനു ഏറെ പറയുന്നു … മറ്റുള്ള ഇന്ത്യക്കാരെ വരെ പുച്ഛം

ഇതൊക്കെ കാണുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം മാത്രം …
‘നമ്മള്‍ ആരാ ??’ ..!!