ആല്‍ഡ്രിന്‍ ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയോ..???

152

ywmamzlckrns8hxvtbjh

ആദ്യമായി സ്‌കൂളില്‍ ചെന്ന് കേറുമ്പോഴേ നമ്മള്‍ കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട്, ‘ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ വ്യക്തിയുടെ പേര് അറിയാമോ..?’ ഉത്തരം പറയാന്‍ ഇപ്പോഴും പലര്‍ക്കും ബുദ്ധിമുട്ടയിരിക്കും, എങ്കിലും ആരോ ഒരാള്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നു നമ്മുക്ക് അറിയാമല്ലോ, ഈ ചന്ദ്രനില്‍ കാലുകുത്തിയ വാര്‍ത്ത അറിയാത്ത ചിലര്‍, അലെങ്കില്‍ അതു വിശ്വസിക്കാന്‍ തയ്യാറാകാത്ത ചിലര്‍ ഇന്നും ഇവിടെ ജീവിക്കുന്നു…

ഈ ‘വിശ്വസിക്കാന്‍ കൂട്ടാക്കാത്ത’ പാപ്പരാസികള്‍ ചെന്ന് പണി കൊടുത്തത് ചന്ദ്രനില്‍ നടന്ന ബസ് ആല്‍ഡ്രിന്‍ എന്ന മഹത് വ്യക്തിക്കാണ്. 2002ലാണ് സംഭവം. ബിവരി ഹില്ലസിലെ ഒരു ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ബസ്, അവിടെ വച്ച് ചില പാപ്പരാസികള്‍ അദ്ദേഹത്തിന് പിന്നാലെ കൂടി. അവര്‍ക്ക് ബസ് ഒരു സത്യം ചെയ്തു കൊടുക്കണം, അതും ബൈബിളില്‍ തൊട്ടു..ബൈബിളില്‍ തൊട്ടു, ‘ഞാന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നും അവിടെ നടന്നുവെന്നും’ സത്യം ചെയ്താലേ അവര്‍ വിശ്വാസിക്കു എന്ന് പറഞ്ഞു അവര്‍ ബസിന്റെ പിന്നാലെ കൂടി.

സത്യം ചെയ്യാന്‍ ആല്‍ഡ്രിന്‍ തയ്യാറാകാതെ വന്നപ്പോള്‍. ഇവര്‍ തെറിവിളി തുടങ്ങി, ഒടുവില്‍ സഹിക്കെട്ട ആല്‍ഡ്രിന്‍ ഇതില്‍ ഒരുത്തന്റെ മുഖത്ത് നല്ലയൊരു ഇടിവച്ചു കൊടുത്തു..!!! അതോടെ അവരുടെ സംശയം മാറികിട്ടി..!!! ആല്‍ഡ്രിന്‍ ചന്ദ്രനില്‍ മാത്രമല്ല, സൂര്യനില്‍ വരെ കാലുകുത്തി എന്ന് ഇനി അവര്‍ വിശ്വസിച്ചോളും..!!!