ywmamzlckrns8hxvtbjh

ആദ്യമായി സ്‌കൂളില്‍ ചെന്ന് കേറുമ്പോഴേ നമ്മള്‍ കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട്, ‘ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ വ്യക്തിയുടെ പേര് അറിയാമോ..?’ ഉത്തരം പറയാന്‍ ഇപ്പോഴും പലര്‍ക്കും ബുദ്ധിമുട്ടയിരിക്കും, എങ്കിലും ആരോ ഒരാള്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നു നമ്മുക്ക് അറിയാമല്ലോ, ഈ ചന്ദ്രനില്‍ കാലുകുത്തിയ വാര്‍ത്ത അറിയാത്ത ചിലര്‍, അലെങ്കില്‍ അതു വിശ്വസിക്കാന്‍ തയ്യാറാകാത്ത ചിലര്‍ ഇന്നും ഇവിടെ ജീവിക്കുന്നു…

ഈ ‘വിശ്വസിക്കാന്‍ കൂട്ടാക്കാത്ത’ പാപ്പരാസികള്‍ ചെന്ന് പണി കൊടുത്തത് ചന്ദ്രനില്‍ നടന്ന ബസ് ആല്‍ഡ്രിന്‍ എന്ന മഹത് വ്യക്തിക്കാണ്. 2002ലാണ് സംഭവം. ബിവരി ഹില്ലസിലെ ഒരു ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ബസ്, അവിടെ വച്ച് ചില പാപ്പരാസികള്‍ അദ്ദേഹത്തിന് പിന്നാലെ കൂടി. അവര്‍ക്ക് ബസ് ഒരു സത്യം ചെയ്തു കൊടുക്കണം, അതും ബൈബിളില്‍ തൊട്ടു..ബൈബിളില്‍ തൊട്ടു, ‘ഞാന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നും അവിടെ നടന്നുവെന്നും’ സത്യം ചെയ്താലേ അവര്‍ വിശ്വാസിക്കു എന്ന് പറഞ്ഞു അവര്‍ ബസിന്റെ പിന്നാലെ കൂടി.

സത്യം ചെയ്യാന്‍ ആല്‍ഡ്രിന്‍ തയ്യാറാകാതെ വന്നപ്പോള്‍. ഇവര്‍ തെറിവിളി തുടങ്ങി, ഒടുവില്‍ സഹിക്കെട്ട ആല്‍ഡ്രിന്‍ ഇതില്‍ ഒരുത്തന്റെ മുഖത്ത് നല്ലയൊരു ഇടിവച്ചു കൊടുത്തു..!!! അതോടെ അവരുടെ സംശയം മാറികിട്ടി..!!! ആല്‍ഡ്രിന്‍ ചന്ദ്രനില്‍ മാത്രമല്ല, സൂര്യനില്‍ വരെ കാലുകുത്തി എന്ന് ഇനി അവര്‍ വിശ്വസിച്ചോളും..!!!

You May Also Like

സ്റ്റൈലിഷ് ഗ്ലാമർ ഫോട്ടോഷൂട്ടുമായി നവ്യ നായർ

ഒരുകാലത്തു മലയാളത്തിലെ മുൻനിര നായികയായിരുന്നു നവ്യാനായർ. നവ്യയുടെ പല ചിത്രങ്ങളും പ്രേക്ഷകർ നിറഞ്ഞ മനസോടെയായിരുന്നു സ്വീകരിച്ചത്.…

ഹിറാ ഗുഹയില്‍ ഒരു രാത്രി

മക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചുമലയാണ് ‘ജബലുന്നൂര്‍'(The Mountain of Rocks). ആ മലയുടെ ഉച്ചിയിലാണ് ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹയുള്ളത്. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ആ മലമുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതിന്റെ ഓര്‍മയ്ക്കാണ് ഈ കുറിപ്പ്. വിശുദ്ധ കഅബാലയത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഈ പര്‍വതത്തിനു മുകളില്‍ വെച്ചാണ് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മുഹമ്മദിന്റെ മുന്നില്‍ ദൈവത്തിന്റെ മാലാഖയായ ജിബ്രീല്‍ പ്രത്യക്ഷപ്പെടുന്നു. ‘ഇഖ്‌റഅ്’ (വായിക്കുക) എന്ന് തുടങ്ങുന്ന ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന നിലക്കാണ് ജബലുന്നൂര്‍ (പ്രകാശത്തിന്റെ പര്‍വതം) എന്ന് ഇതിന് പേര് ലഭിക്കുന്നത്.

ചരിത്രം വിചിത്രം -1- അയിത്തം

പൊതു പരിപാടികളില്‍ ബ്രാഹ് മണര്‍ക്കൊപ്പം ഭഷണം കഴിക്കാന്‍ പാടില്ല. ചായകടകളില്‍ ഓരോ ജാതിക്കാര്‍ക്കും പ്രത്യേക കപ്പ്.

ടി.ജി രവി മുതല്‍ നിവിന്‍ പോളി വരെ; എല്ലാവര്‍ക്കുമുണ്ട് ഒരു “സിമിലാരിറ്റി”

ഈ എന്‍ജിനിയറിങും സിനിമയും തമ്മിലെന്താണ് ബന്ധം? എന്‍ജിനിയറിങ് പഠിച്ചാല്‍ സിനിമാ നടനാകാന്‍ പറ്റുമോ ?