fbpx
Connect with us

Literature

നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം [കവിത] -ജെഫിന്‍ ജോ തോമസ്‌

‘മേഘങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞുനിര്‍ത്തിയ നുണകളും
ഇനിയെങ്ങാനും മേഘങ്ങള്‍ ആകുമോ???’
മുഖമൂടിക്കുള്ളില്‍ ഞാന്‍ ഭ്രാന്തമായി പൊട്ടിപ്പൊട്ടിച്ചിരിച്ചു.

 148 total views

Published

on

clouds_boolokam
‘സ്വപ്നങ്ങളൊക്കെയും മേഘങ്ങളെപ്പോലെ ആയിരിക്കണം.
തെളിഞ്ഞ ആകാശത്ത്
ആനയായും കുതിരയായും,
പുണ്യാളന്‍ ആയും പൊന്നിന്‍ കുരിശായും,
മാലാഖയായും മണവാട്ടിയായും
അതങ്ങനെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
കിനാവ് കാണിക്കും.’

പഴയൊരു കവിത നെഞ്ചില്‍ കിടന്ന് കേട്ടുക്കൊണ്ടിരുന്ന അവള്‍
പെട്ടെന്ന് ചോദിച്ചു:
‘പ്രിയതമാ, ഞാന്‍ ഒരു സംഗതി ചൊല്ലിടട്ടെ?’
അമ്പരപ്പിനിടയിലും അല്‍പം ബോധം വീണ്ടെടുത്ത്
ഞാന്‍ പറഞ്ഞു:
‘സാഹിത്യമൊക്കെ കവിതയില്‍ കൊള്ളാം.
മര്യാദയ്ക്ക് വര്‍ത്താനം പറ പെണ്ണേ’
അതത്ര ദഹിച്ചില്ല എങ്കിലും
ഒന്നും പുറത്ത് കാണിക്കാതെ
അവള്‍ ലൈന്‍ മാറ്റിപ്പിടിച്ചു.
‘എടാ ചെക്കാ, എനിക്കൊരു കാര്യം പറയാനുണ്ട്’
‘അതാണ്. അങ്ങനെ പറ’.
‘നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
മഴവില്ലിന്റെ അതിരുകളില്‍ അന്തിയുറങ്ങാം.’
ഇതിങ്ങനെ അല്ലല്ലോ.
ഇതിങ്ങനെയേ അല്ലല്ലോ.
ആ! പോട്ടെ!
ഞാന്‍ എന്താണ് പറയുന്നത് എന്ന് കാത്ത് അവളിരിക്കുന്നു.
തലകുലുക്കണോ?
എന്നാലും! ഇതിങ്ങനെ ആയാല്‍ പറ്റില്ലല്ലോ!
ഞാന്‍ ചിരിച്ചു.
തലകുലുക്കാന്‍ ഭാവമില്ലെന്ന് അവള്‍ക്കു മനസിലായി കാണണം.
അവളും ചിരിച്ചു.
ഇനിയെങ്കിലും ഞാന്‍ പറയണമല്ലോ.
പറഞ്ഞേക്കാം.

‘പെണ്ണേ, മേഘങ്ങളുടെ ചേല് കണ്ടു കൈനീട്ടേണ്ട.
അവയുടെ വെണ്മ കണ്ട് മതിമറക്കേണ്ട.
അവ പതുപതുത്തവയാണെന്ന് വ്യാമോഹിക്കുകയും വേണ്ട.
മേഘങ്ങളെപ്പറ്റി എഴുതപ്പെട്ടവ എല്ലാം കളവുകളാണ്.
ഞാന്‍ എഴുതിയവയും കളവുകളാണ്.
അങ്ങനെ അങ്ങനെ
മേഘങ്ങളെക്കുറിച്ചും അല്ലാതെയും
നമ്മള്‍ എഴുതിക്കൂട്ടിയ കളവുകളാണ്
ഇക്കാണുന്ന മേഘങ്ങളൊക്കെയും.
ആദ്യം മനസ്സില്‍ നിന്നും
നുണയുടെ ഒരു ചെറിയ അരുവി പുറപ്പെടുകയായി.
അത് പയ്യെപ്പയ്യെ മനസ് മുഴുവന്‍ പരക്കുമ്പോള്‍
നുണയന്മാരും നുണച്ചികളും
ഉണ്ടാവുന്നു.
വേണ്ടിടത്തും വേണ്ടാത്തിടത്തും
നുണകള്‍ പെറ്റ്‌പെരുകുന്നു.
ശത്രുക്കളോടും മിത്രങ്ങളോടും
നുണ പറയുന്നു.
അറിയാത്തവരോടും അറിയാമെന്ന് കരുതുന്നവരോടും
നുണ പറയുന്നു.
നുണ പെരുകുന്നു.
നുണ ശീലമാകുന്നു.
നുണ സ്വഭാവമാകുന്നു.
നുണ സംസ്‌കാരമാകുന്നു.
നുണകള്‍ കൂട്ടിയിടിച്ച്,
നുണകളാല്‍ ആളുകള്‍ കൂട്ടിയിടിപ്പിക്കപ്പെട്ട്,
ചൂട് കൂടുന്നു.
നുണകളൊക്കെയും വായുവില്‍ അലിയുന്നു.
ഉയര്‍ന്നു പൊങ്ങി മുകളില്‍ എത്തുന്നു.
മേഘങ്ങളാകുന്നു.’

അവള്‍ കെറുവിച്ചു നോക്കി
‘സാഹിത്യം വേണ്ടെന്ന് നീയല്ലേ പറഞ്ഞത് ചെക്കാ.’
നമുക്കെന്തിനും ന്യായങ്ങളുണ്ടല്ലോ!
‘ഇത് സാഹിത്യമല്ലല്ലോ, സത്യമല്ലേ.
പരമമായ സത്യം’
‘പെണ്ണേ, നമ്മുക്ക് മേഘങ്ങളെ പിന്നില്‍ ഉപേക്ഷിക്കാം.
അവയെ നോക്കി സ്വപ്നം കാണാതിരിക്കാം.
നമ്മുക്ക് വയലുകളെ നോക്കി സ്വപ്നം കാണാം.
ദൂരെ ദൂരെ മേഘങ്ങള്‍ നിഴല്‍ വീഴ്ത്താത്ത ഗ്രാമങ്ങളിലൊന്നില്‍
നമ്മുക്ക് ചെന്ന് രാപാര്‍ക്കാം.
നുണകള്‍ തങ്ങളുടെ നുണകളെ സംരക്ഷിക്കട്ടെ!’
ഇത്തവണ വിയോജിപ്പില്ല.
കണ്ണുകളില്‍ സ്ഫുരിക്കുന്ന പ്രണയം മാത്രം.
‘ചെക്കാ, നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
എനിക്ക് നീയും നിനക്ക് ഞാനും.’

ഞാന്‍ ചിരിച്ചു. അവളും.
ഞാന്‍ ചിന്തിച്ചു. ഇത്തവണ പക്ഷേ ഞാന്‍ മാത്രം.
‘മേഘങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞുനിര്‍ത്തിയ നുണകളും
ഇനിയെങ്ങാനും മേഘങ്ങള്‍ ആകുമോ???’
മുഖമൂടിക്കുള്ളില്‍ ഞാന്‍ ഭ്രാന്തമായി പൊട്ടിപ്പൊട്ടിച്ചിരിച്ചു.

Advertisement



എന്‍റെ ബ്ലോഗ്‌ വായിക്കുവാന്‍http://mazhaparanjathu.blogspot.in/

 149 total views,  1 views today

എന്റെ ബ്ലോഗ്‌ ഇവിടെ വായിക്കാം. http://jefinjosblog.blogspot.in/

Advertisement
Entertainment5 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment6 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment6 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy6 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment6 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment6 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment7 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured8 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized11 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment11 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment12 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment13 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment6 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment15 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement