Featured
നമ്മുടെ കുട്ടികള്‍ക്ക് എന്തുപറ്റി ?
ചില വാര്‍ത്തകള്‍ അങ്ങനെയാണ് എന്നെ ബാധിക്കാത്തതെന്നു എനിക്ക് തോനുന്നവ,കാരണം ഞാന്‍ ഒരു സാധാരണ മലയാളിയാണ്.ദിവസേന പത്രത്താലളു കളിലെവാര്ത്തകള് വെറുതെ വായിച്ചുഓര്മയുടെ തുരുത്തിലേക്ക് വലി ച്ചെ റിയുന്നവ . എന്നാലും ചില വാര്‍ത്തകളും ചിത്രങ്ങളുംആ ദിവസത്തെഉറക്കത്തിനു ശേഷവും നമ്മെ വിട്ടുപിരിയുന്നില്ല; ഇതു എന്റെ മാത്രം തോന്നലുകളല്ല എന്നഉറച്ച വിശ്വാസത്തോടെയാണ്ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് .
222 total views

ചില വാര്‍ത്തകള്‍ അങ്ങനെയാണ് എന്നെ ബാധിക്കാത്തതെന്നു എനിക്ക് തോനുന്നവ,കാരണം ഞാന്‍ ഒരു സാധാരണ മലയാളിയാണ്.ദിവസേന പത്രത്താലളു കളിലെവാര്ത്തകള് വെറുതെ വായിച്ചുഓര്മയുടെ തുരുത്തിലേക്ക് വലി ച്ചെ റിയുന്നവ . എന്നാലും ചില വാര്‍ത്തകളും ചിത്രങ്ങളുംആ ദിവസത്തെഉറക്കത്തിനു ശേഷവും നമ്മെ വിട്ടുപിരിയുന്നില്ല; ഇതു എന്റെ മാത്രം തോന്നലുകളല്ല എന്നഉറച്ച വിശ്വാസത്തോടെയാണ്ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് .
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം .പക്ഷെ ആ പേരിനു നമുക്ക് ഇന്ന് അര്‍ഹത ഉണ്ടോ എന്ന ഒരു തോന്നലാണ് എനിക്കിപ്പോള്‍ ഉള്ളത്.
പതിമൂന്നു വയസുള്ള പെണ്‍കുട്ടി പ്രസവിക്കുന്നു. അച്ഛനമ്മ മാര്‍ക്ക് പരാതി ഇല്ല.അധികം താമസിയാതെ പെണ്‍കുട്ടിയുടെ രണ്ടാം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
ആ വാര്‍ത്തയുടെ ജ്വാല കെട്ടടങ്ങും മുന്‍പേ അടുത്ത വാര്‍ത്ത എത്തി……….
കണ്ണൂരില്‍ പതിനൊന്നു വയസുള്ള പെണ്‍കുട്ടി
നാലു മാസം ഗര്‍ഭിണിയാണ്,അയല്‍ വാസിയായ മധ്യവയസ്കനെ പോലീസ് തിരയുന്നു…..
എവിടെയാണ് നമുക്ക് പിഴവ് പറ്റിയത് ?
ആരാണ് നമ്മുടെ കുട്ടികളെ വഴി മാറി നടക്കാന്‍ പഠിപ്പിച്ചത് ?
ആരാണ് അവരുടെ സ്വപ്നങ്ങളില്‍ വന്നു മറുത്തു പറഞ്ഞത്,
മണ്ണില്‍ അവര്‍ കൂട്ടിയ കളിവീട് തകര്‍ത്തു എറിഞ്ഞവരാരാണ്?
ഇതെല്ലാം കേട്ടിട്ടും പ്രതികരിക്കാതിരിക്കാന്‍ മാത്രം നമുക്കെന്തേ പറ്റിയത്?
ഇതു വായിക്കുന്ന എല്ലാവര്ക്കും ഒരു പക്ഷെ തോന്നാവുന്ന ഒരു സംശയം ഇതെല്ലാം താഴ്ന്ന ജീവിത നിലവാരമുള്ള കുടുംബങ്ങളില്‍
നടക്കുന്ന കാര്യങ്ങള്‍ അല്ലെ എന്ന്…
അല്ല എന്ന് തന്നെയാണ് മുന്‍കാല ചരിത്രങ്ങള്‍ നമുക്ക് കാട്ടി തരുന്നത്.
അതിനായി മാത്രം ചില ഓര്‍മ്മ പെടുത്തലുകള്‍ …..
തേഞ്ഞിപ്പാലത്ത് നിന്നും കാണാതായ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ട് സ്കൂള വിദ്യാത്ഥിനികളെ തൃശൂരില്‍ കൈപമമംഗലത്ത് അനാശാസ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്. ഒപ്പം 5 യുവാക്കളും ഉണ്ടായിരുന്നു.ബസ് കണ്ടക്ടറായിടുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു തേഞ്ഞിപാലം പെണ്‍കുട്ടി ഒളിച്ചോടിയത്….. മറ്റൊരു പെണ്‍കുട്ടി ഈ ബസ് ജീവനക്കാരന്റെ സുഹൃത്തിന്റെ കാമുകിയാണ്…. ഈ കുട്ടിയും കാമുകന്റെ ഒപ്പം ഒളിച്ചോടി വന്നതാണ്….!!!
വിദ്യാഭാസ വായ്പ അടച്ചു തീര്‍ക്കാന്‍ സ്വന്തം അമ്മയുടെ നഗ്നത മൊബൈലില്‍ പകര്‍ത്തി യു ടുബില്‍ വിപണി കണ്ടെത്തിയ കുട്ടി ,,,
കൂട്ടുകാരിയെ പീഡിപ്പിച്ചു കൊന്ന ശേഷം കുളത്തില്‍ തള്ളിയ സ്കൂള്‍ വിദ്യാര്‍ഥി,വാഹന മോഷണക്കേസുകളില്‍ പിടിക്കപ്പെടുന്നത് സ്കൂള്‍ കുട്ടി !
ഇതൊന്നും താഴ്ന്ന ജീവിത നിലവാരം ഉള്ള കുടുംബത്തിലെ കുട്ടികളാണെന്ന് കരുതി തള്ളികളയരുത് . പഴയ കാലത്ത് നിന്നും നമ്മുടെ ലോകം ഏറെ മാറി എന്ന് പറഞ്ഞു നമ്മുടെ ഉത്തരവാതിത്വതില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനു മുന്‍പ് നമുക്ക് ഒന്ന് ചിന്തിക്കാം.
ആരാണ് ഇതിനു ഉത്തരവാദികള്‍ ?
മാതാപിതാക്കളോ?
അധ്യാപകരോ ?
സമൂഹമോ ?
എവിടെയാണ് മാറ്റമുണ്ടാവേണ്ടത്…..
അവരവരുടെ മക്കളെ നല്ലവരാക്കി വളരത്തുന്നതിനെക്കാള് ഏറ്റവും കൂടുതല്‍ ഏ പ്ലസ് വാങ്ങിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന മാതാപിതാക്ക ള്‍ക്ക് ഇതില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാന്‍ പറ്റില്ല.ഒരു കുട്ടിയുടെ ആദ്യ വഴികാട്ടിയാണ് മാതാപിതാക്കള്‍, മാതൃകയായിമാറേണ്ട അവരുടെസമീപനത്തില് എന്ത് മാറ്റമാണ് ഈ കാലത്ത് ഉണ്ടായത്.ചിതറിയ കുടുംബ ബന്ധം എന്നകാരണത്തെ നാം തള്ളികളയരുത്.സ്വന്തംതിരക്ക് പറഞ്ഞു മാതാപിതാക്കള്‍ ഒഴിഞ്ഞു മാറുമ്പോള്‍ നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നത് കൂടുതല്‍ സമയവും ഒപ്പം ഒരിക്കലും നികത്താന്‍ ആവാത്ത ഒരു അനാധത്വവും.
വീട്ടില്‍ നിന്നും ലഭിക്കേണ്ട സൗഹൃദം, പരിഗണന,വൈകാരികമായ പിന്തുണ എന്നിവനല്കാന് മാതാപിതാക്കള്‍ക്ക് സമയം ലഭിക്കാറില്ല, പഠനത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒരു ആളായി മാതാപിതാക്കള്‍ മാറുന്നു.ഒപ്പം ധാരാളിത്തം കൊണ്ടും ആവശ്യമില്ലാത്ത സമ്മാനങ്ങള്‍ കൊണ്ടും കുട്ടികളെ സന്തോഷിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നു.ചെറിയ പ്രായത്തിലേ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും സ്വകാര്യതകളില്‍ ഉപകാരപ്പെടാനായി ലാപ് ടോപ്പും വാങ്ങി നല്‍കുന്നതിലൂടെ കുട്ടികളോട് ചെയ്യുന്നത് ഒരു പാപമാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കണം
കുട്ടികളെ ചൊല്ലും ചോറും കൊടുത്തു വളര്‍ത്തണം എന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്,എന്ന് പറഞ്ഞാല്‍ ആഹാരത്തോടൊപ്പം ഉപദേശവും നല്‍കണമെന്നാണ്; എന്നാല്‍ ഇന്നു കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാന്‍ എത്ര മുത്തശ്ശിമാര്‍ മക്കളോടൊപ്പം താമസിക്കുന്നു. വലിയ കുടുംബ പശ്ചാത്തലത്തില്‍ നിന്നു കുടുംബം എന്ന സങ്കല്പതിലേക്ക് മാറിയപ്പോള്‍ നമുക്ക് നഷ്ട്ടപ്പെട്ടത് ഇത്തരത്തില്‍ ഒരു നന്മയാണ്. അണുകുടുംബത്തിലേക്ക് തിരികെ പോകണ മെന്നല്ല അതിന്റെ അര്‍ത്ഥം. ആ നന്മയെ മാതാപിതാക്കളിലൂടെ നമ്മുടെ കുട്ടികള്‍ക്ക് നല്കാന് കഴിയണം.
ആധുനികസാങ്കേതിക വിദ്യകള്‍ പഠനത്തെ ഏറെ മുന്നിലേക്ക് നയിച്ചിട്ടുണ്ട്, എന്നാല്‍ എല്ലാ മാതാപിതാ ക്കളുംകമ്പ്യൂട്ടറും ഇന്റര്‍നെറ്റും കുട്ടികള്‍ക്ക് കൊടുക്കുമ്പോഴും നിധികള്‍ കൊണ്ട് സമ്പന്നമായ സൈബര്‍ സ്പേസില്‍ വിഷമയമായ പാമ്പുകള്‍ ഉണ്ടെന്ന സത്യം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. അശ്ലീലസൈറ്റുകളും അനാവശ്യ സൈറ്റുകളും ബ്ലോക്ക് ചെയ്തിട്ട് വേണം ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് നല്കാന് കൂടാതെ എല്ലാവരും കാണുന്ന സ്ഥലത്ത് മാത്രമേ കമ്പ്യൂട്ടര്‍ വെക്കാവൂ. ഒപ്പം മാതാപിതാക്കളുടെ ശ്രദ്ധ എപ്പോഴും തന്നിലെക്കുണ്ടെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഓരോ രക്ഷക ര്ത്താക്കള്ക്കും കഴിയണം
പഠിക്കുന്നതിനു പകരമായി സമ്മാനങ്ങള്‍ കൊടുക്കാം എന്ന വാക്ക് മാതാപിതാക്കള്‍ പറയരുത് .അയല്‍വീട്ടിലെ കുട്ടിയെ നിങ്ങളുടെ കുട്ടിയുമായി താരതമ്യം ചെയ്യരുത്; കാരണം മാതാപിതാക്കളായ നിങ്ങളുടെ ബുദ്ധി ആയിരിക്കും നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നത് എന്ന് മനസ്സിലാക്കണം, മാതാപിതാക്കള്‍ കുട്ടികളുടെ മുന്നില്‍ നല്ലരീതിയില്‍ പെരുമാറാന്‍ ശ്രമിക്കണം.
ദേശീയ അവാര്‍ഡ് ജേതാവായ സലിംകുമാര്‍ ഒരിക്കല്‍ ഒരു സ്കൂളില്‍ സ്വീകരണത്തിനു എത്തിയപ്പോള്‍ ഒരു കുട്ടി ഒരു ചോദ്യം ചോദിച്ചു. താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയാല്‍ താങ്കള്‍ ആദ്യം എടുക്കുന്ന തീരുമാനം എന്തായിരിക്കും ?? സ്കൂളുകളില്‍ ജീവിതം പഠിപ്പിക്കാന്‍ ഒരു പീരീഡ് തുടങ്ങും.എന്നായിരുന്നു അദേഹത്തിന്റെ മറുപടി.ഒട്ടും തമാശ യായി ഇതിനെ കാണേണ്ട.കാരണം കുട്ടികളെ നല്ലവരാക്കി മാറ്റുന്നതില്‍ സ്കൂളിനു വലിയ ഉത്തരവാദിത്വമുണ്ട്,കാരണം കുട്ടികള്‍ ഏറെ സമയം ഉണര്ന്നിരിക്കുന്നത അധ്യാപകരോടോപ്പമാണ് . വെല്ലുവിളികളുടെ ലോക ത്ത് പതറിവീഴാതിരിക്കാനും സമൂഹത്തില്പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന കരിക്കുലം ഓരോ സ്കൂളും നടപ്പിലാക്കണം. വിദ്യാലയങ്ങള്‍ ത്രിവേണി സംഗമം ആവണമെന്ന് വേദവ്യാസന് പറഞ്ഞിട്ടുണ്ട്.അധ്യപകനാവുന്ന ഗംഗയും വിദ്യാര്‍ഥി ആവുന്ന യമുനയും മാതാപിതാക്കള്‍ ആവുന്ന സരസ്വതിയും ഒത്തു ചേരുമ്പോഴാണ് വിദ്യാലയങ്ങള്‍ പൂര്‍ണമാകുന്നത്. കുട്ടികളെ ഉത്തര വാദിത്വമുള്ള വരാക്കി വളര്‍ത്തുന്നതില്‍ വിദ്യാലയങ്ങള്‍ ആണ് മുന്‍കൈ എടുക്കേണ്ടത്.കുട്ടികളുടെ നല്ലതും ചീത്തയും ആയ സ്വഭാവങ്ങളെ മികച്ച രീതിയില്‍ മാറ്റിയെടുക്കാന്‍ ഓരോ അധ്യാപകനും കഴിയണം. ഒരു കുട്ടികള്‍ക്ക് കിട്ടാവുന്ന മികച്ച പാഠ പുസ്തകങ്ങളാണ് അധ്യാപകരാണ് എന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.എല്ലാ കുട്ടികളുടെ മനസ്സിലും ഒരു കുറ്റവാളിയും ഒരു സന്യാസിയും ഉണ്ട്. ഓരോ മനസ്സിലുമുള്ള കുറ്റവാളിയെ മാറ്റി നന്മയുടെ പൂക്കള്‍ കുട്ടികളു ടെ മനസ്സില്‍ വിരിയാന്‍ പറ്റിയ മാനസികാവസ്ഥ അദ്ധ്യാപകന് ഉണ്ടാക്കി യെടുക്കണം. പഠിപ്പിക്കുന്ന വിഷയങ്ങള്‍ പെലിക്കന്‍ പക്ഷി യെപ്പോലെ ചവച്ചരച്ചു പകുതി ദഹിപ്പിച്ചു ആവണം കുട്ടികള്‍ക്ക് ഓരോ അധ്യാപ കനും പകര്‍ന്നു നല്‍കേണ്ടത്. പഠന വൈകല്യമുള്ളവരെയും സ്വഭാവ വൈകല്യമുള്ളവരെയും ക്ലാസ്സ് റൂമിന്റെ മൂലക്കൊതുക്കാതെ ഒരുമിചി രുത്താന്‍ അധ്യാപകര്‍ക്ക് ആവണം.അതിനായി എല്ലാ വിദ്യാലയങ്ങ ള്‍ക്കും രക്ഷാകര്‍തൃ മൂല്യ നിര്‍ണയം എന്ന പുതിയരീതി ആവിഷ്ക്ക രിക്കാം.കുട്ടികളെ അദ്ധ്യാപകന് കൂടാതെ മാതാപിതാക്കളും വിലയിരു ത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത,പഠന നിലവാരത്തെ അദ്ധ്യാ പകന്‍ വിലയിരുത്തുമ്പോള്‍ കുട്ടിയുടെ മാനസ്സിക വൈകാരിക നില വാരത്തെ മാതാപിതാക്കളും അധ്യാപകരും സ്കൂള്‍ കൌന്സില്ലരും വിലയിരുത്തി സ്വഭാവ സവിശേഷത മനസ്സിലാക്കുന്നതോടെ കുട്ടിയുടെ സമ്പൂര്‍ണ്ണ വികസനം എന്ന തത്വം സാധിക്കപ്പെടുന്നു.
അച്ഛനമ്മമാരോട്
- എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം,പക്ഷെ പരിഹാസം പാടില്ല.
- അനാവശ്യ സന്ദര്‍ഭങ്ങളില്‍ ‘ഇല്ല ‘എന്ന് പറയാന്‍ മാതാപിതാകള്‍ക്ക് കഴിയണം
- മക്കളുടെ കൂട്ടുകാരെ മാതാപിതാക്കള്‍ അറിയുന്നത് നല്ലതാണു.
- ശിക്ഷണം ആവാം പക്ഷെ പട്ടാള ചിട്ട വേണ്ട.
- ആവശ്യമില്ലാതെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കരുത്,അവര്‍ ഉപയോഗിക്കുന്ന വിവര സാങ്കേതിക വിദ്യകളെ കുറിച്ച് സാമാന്യ വിവരം ഉണ്ടാവുന്നത് നല്ലതാണു.
- അമിത ലാളന ഒഴിവാക്കാം,അത്യാവശ്യ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഉത്തരവാദിത്വം നല്‍കാം.
- രക്ഷിതാക്കളുടെ അഭാവത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എങ്കില്‍ അവര്‍ക്കായി പ്രത്യേകം ലോഗിഗ് സൈറ്റ് ഉണ്ടാക്കുക.
സ്കൂളുകളും അധ്യാപാകരും ചെയ്യേണ്ടത്.
- സ്കൂളിലെ അന്തരീക്ഷം നല്ലതാക്കുക.
- പരീക്ഷയിലെ മാര്‍ക്ക് മാത്രം വെച്ച് ഒരു കുട്ടിയെ വിലയിരുത്തരുത്.
- ഒന്നിലും എന്നെ കൊള്ളില്ല എന്ന ധാരണ കുട്ടികളില്‍ നിന്നും മാറ്റണം.
- കുട്ടികളെ ഭയ പ്പെടുത്തരുത്.
- കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കണം.
- പ്രശ്നങ്ങളില്‍ ഒപ്പം കൂടെ ഉണ്ടെന്ന ധാരണ കുട്ടിയില്‍ ഉണ്ടാക്കിയെടുക്കുക.
- സ്കൂളില്‍ മികച്ച കൌണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കുക.
ഇതൊന്നും ആധികാരികമായ അഭിപ്രായമല്ല എന്നും ആര്‍ക്കും അറിയാത്ത കാര്യമാണ് എന്നും എനിക്കു അഭിപ്രായമില്ല. എന്നാലും ഇരുട്ടില്‍ അകപ്പെട്ട ഒരാളിനെങ്കിലും വെളിച്ചമാകുന്നെങ്കില് ഞാന്‍ കൃതാര്‍ഥനായി
223 total views, 1 views today