നമ്മുടെ കേരളത്തില്‍ മാത്രമല്ല, അങ്ങ് ബ്രിട്ടനിലും റോഡില്‍ വാഴ നടാന്‍ മാത്രം കുഴികള്‍ കാണാം !

292
1
Priory Road

നമ്മളില്‍ പലരും പറയാറുണ്ട്‌, ഇതെന്തു നാടാണ്, റോഡില്‍ മൊത്തം കുഴികള്‍ ആണെന്നൊക്കെ.. കൂടെ അവരിങ്ങനെയും പറയും.. അങ്ങ് ചൈനയിലേക്ക് നോക്കൂ.. അമേരിക്കയിലേക്ക് നോക്കൂ.. അല്ലെങ്കില്‍ ബ്രിട്ടനിലേക്ക് നോക്കൂ എന്നൊക്കെ. അതില്‍ സത്യമുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ ആ രാജ്യങ്ങളിലും തീരെ കുഴികള്‍ ഇല്ല എന്നും പറയേണ്ട. ബ്രിട്ടന്റെ കാര്യം എടുക്കുകയാണെങ്കില്‍ തീരെ കുഴികള്‍ ഇല്ല എന്നൊന്നും വിചാരിക്കെണ്ടേ. പുതിയ കണക്കനുസരിച്ച് ഓരോ മൈലിനും ഒരു കുഴി എന്ന തോതില്‍ ഇപ്പോള്‍ ബ്രിട്ടനില്‍ കുഴികളുണ്ടത്രെ.

Halton Moor Avenue, Leeds

വേനലിന്റെ കുറവും തണുപ്പിന്റെ വര്‍ധനവും ആണ് റോഡുകള്‍ ഇങ്ങനെ കേടുവരുവാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്. ലീഡ്സ് ആണ് കുഴികളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്‌. ലീഡ്സിലെ ചില കുഴികളുടെ ചിത്രങ്ങള്‍ കണ്ടു നോക്കാം നമുക്ക്.

Pinfold Lane, Leeds
Halton Moor Avenue, Leeds

Cross Street, Leeds
Pinfold Lane, Leeds
Halton Moor Avenue, Leeds
Halton Moor Avenue, Leeds