നമ്മുടെ പത്മനാഭപുരം കൊട്ടാരത്തെ യുനെസ്‌കോ പൊക്കി..!!!

  0
  163

  1234

  ഈ സൗന്ദര്യം ഒരിടത്തും കൊണ്ട് ഒളിച്ചു വയ്ക്കാന്‍ സാധിക്കില്ല.. എന്നായാലും അത് മറ നീക്കി പുറത്തു വരും..!!!

  ഐക്യരാഷ്ട്ര സഭയുടെ ഒരു പോഷക സംഘടനയായ യുനെസ്‌കോ കഴിഞ്ഞ ദിവസം ഒരു ലിസ്റ്റ് പുറത്തു വിട്ടു. ലോകത്തെ മികച്ചപൈതൃക മന്ദിരങ്ങളുടെ പേര് വിവരങ്ങളാണ് അവര്‍ പുറത്തു വിട്ടത്. അതില്‍ ഒന്നാമത് എത്തിയത് ഏത് മന്ദിരമാണ് എന്ന് അറിയാമോ ???

  തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരമാണ് ഒന്നാം സ്ഥാനത്..!!!

  മന്ത്രി കെ സി ജോസഫ് ഇന്നലെ നടത്തിയ വാര്‍ത്ത‍ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ പട്ടിക സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകും. കൊട്ടാരവുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ യുനെസ്‌കോയ്ക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.

  കേരളത്തിന്റെ തനതു വാസ്തുവിദ്യാ ശൈലി കാത്തു സൂക്ഷിക്കുന്ന പത്മനാഭപുരം കൊട്ടാരം, മണ്മറഞ്ഞു പോയ രാജ കാലഘട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ഒന്നാണ്.