നമ്മുടെ ഭാഷ – മലയാളത്തെ കുറിച്ച് അല്പം
മലയാളം നമ്മുടെ ജീവനും ശ്വാസവും ആണ്. എത്രപേര്‍ ഈ സത്യം തിരിച്ചറിയുന്നു. മലയാള ഭാഷയ്ക്ക് ഇന്ന് നമ്മള് കൊടുക്കുന്ന സ്ഥാനം മനസിലാക്കാനും കൊടുക്കേണ്ട സ്ഥാനം തിരിച്ചറിയാനും ആയി നടത്തിയ ഒരു സര്‍വേയുടെ ഭാഗമായപ്പോള്‍ അറിഞ്ഞ സത്യങ്ങള്‍ ഞെട്ടിക്കുന്നവയാണ്.
103 total views

സ്കൂള്‍ തലത്തില്‍ ഒന്നാം ഭാഷ ആക്കാന്‍ നടത്തുന്ന ഭഗീരഥ ശ്രമം എല്ലാര്ക്കും അറിയാമല്ലോ? കോളേജുകളില്‍ മലയാള ഭാഷ പഠിപ്പിക്കുന്ന എത്ര സര്‍ക്കാര്‍ കോളേജുകള്‍ ഉണ്ടെന്നു നിങ്ങള്‍ക്ക് അറിയാമോ?ആകെ നാല്‍പ്പതു സര്‍ക്കാര്‍ കോളേജുകള്‍ ഉണ്ട് നമുക്ക്.
എന്നാല്‍ ബി.എ മലയാളം പഠിപ്പിക്കുന്നത് ആകെ 13 കോളേജുകള്‍ ആണ്. എം.എ മലയാളം പഠിക്കാന്‍ കഴിയുന്നത് 6 കോളേജില്‍ മാത്രവും ! പല സ്ഥാപനങ്ങളിലും മലയാളം ആവശ്യപ്പെട്ടു എത്തി കിട്ടാതെ നിരാശര്‍ ആകുന്ന കുട്ടികള്‍ ഉള്ളപ്പോഴാണിത് ! ക്ലാസ്സിക്കല്‍ ഭാഷയ്ക്ക് വേണ്ടി ‘ഒന്നിച്ചു പോരാടുന്ന’ നാട്ടിലെ അവസ്ഥയാണിത്. നമുക്ക് എന്ത് ചെയ്യാം ഈ അവസ്ഥയ്ക്കെതിരെ? ദയവായി പോസ്റ്റ് ചെയ്യൂ നിങ്ങളുടെ അഭിപ്രായം
104 total views, 1 views today