നമ്മുടെ മാറേണ്ട വിദ്യാഭ്യാസ ജോലി നയങ്ങള്‍

410

jobsearchnewspaper

നമ്മള്‍ ഒരു പാട് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു..!

ഇന്ന് നമ്മുടെ ചുറ്റുവട്ടം നോക്കിയാല്‍ ഏതൊരു അച്ഛനുമമ്മയും സ്വന്തം മക്കളെ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ ആക്കാനുള്ള ബദ്ധപ്പാടിലാണ്.

ഈ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നമ്മുടെ നാട്ടില്‍ ഇത്രയ്ക്ക് സാധ്യതകളുണ്ടോ ,ഒരിക്കലും ഇല്ല എന്നാണ് എന്‍റെ പക്ഷം. കാരണം ഇവിടെ ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ട് എന്നതു തന്നെ.

എന്‍റെ ഒരു സുഹൃത്ത്‌ എപ്പോഴും പറയുമായിരുന്നു , “ചുമ്മാ ഒരു കല്ല്‌ മേല്‍പ്പോട്ടെറിഞ്ഞാല്‍ അത് ചെന്ന് വീഴുന്നത് ഏതെങ്കിലും ഒരു എഞ്ചിനീയറുടെയോ ഡോക്ടറുടെയോ അല്ലെങ്കില്‍ ഒരു MBA കാരന്‍റെ തലയിലോ ആയിരിക്കുമെന്ന്”, സംഗതി സത്യം തന്നെയല്ലേ ,അത്രയ്ക്ക് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും MBA ക്കാരും ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്നുണ്ടിവിടെ.

ഇത് കേട്ട് ലക്ഷങ്ങള്‍ ഡോണെഷന്‍ നല്‍കി എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് എടുത്ത എന്‍റെ മറ്റൊരു സുഹൃത്ത്‌ ചിരിച്ചു കൊണ്ട് അഹങ്കാരത്തോട് കൂടി പറഞ്ഞു “പക്ഷേ ആ കല്ല്‌ ഒരിക്കലും ഒരു എയറോനോട്ടിക്കല്‍ എഞ്ചിനീയറുടെ തലയില്‍ വീഴില്ല എന്ന്” കാരണം എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് എടുത്തവര്‍ വളരെ കുറവായിരുന്നു എന്നത് തന്നെ കാരണം ,പക്ഷെ അദ്ദേഹം ഡിഗ്രി നേടി ജോലിക്ക് ശ്രമിച്ചപ്പോഴാണ് പറ്റിയ അബദ്ധം മനസിലായത് ,എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിന് ഇന്ത്യയില്‍ ഒരു സാധ്യതയുമില്ല എന്ന് (സാധ്യത കുറവ്) , ഇനി ജോലിക്കായി വിദേശത്ത് പോയാല്‍ തന്നെ ഇന്ത്യന്‍ യൂണിവേഴ്സിറ്റിയുടെ എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിന് വാല്യൂ ഇല്ല എന്ന് ,അങ്ങനെ പിന്നീട് അല്‍പ്പമെങ്കിലും സാധ്യതയുള്ള M TECH മെക്കാനിക്കല്‍ എടുത്ത് തുടര്‍ന്ന്പു പഠിച്ച് പുള്ളി ചുവട് മാറ്റിച്ചവിട്ടി.

ഇങ്ങനെ എല്ലാവരും ഡോക്ടറും എഞ്ചിനീയറും MBA ക്കാരും മാത്രം ആയാല്‍ മതിയോ ..?   ഇതൊന്നുമല്ലാതെ വേറെ സാധ്യധകളൊന്നും തന്നെ ഈ ഭൂമിയില്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ അപ്പോള്‍ വരും ഉത്തരം ഗള്‍ഫില്‍ പോകാന്‍ പറ്റും എന്ന്.

ഇതാണ് നമ്മള്‍ മലയാളികളുടെ കഥ ,വൈറ്റ് കോളര്‍ ജോലിക്ക് മാത്രമേ ഇന്ന് മലയാളിയെ കിട്ടുകയുള്ളൂ ,ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ടിയില്ല, അഭിമാനം തൊട്ടുള്ള കളിയില്ല.

ഇന്ന് വൈറ്റ് കോളര്‍ ജോലിയേക്കാള്‍ സാധ്യതയും പണവും തെങ്ങ് കയറ്റക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും ഉണ്ടെന്നുള്ളതാണ് മറ്റൊരു സത്യം, കാരണം സമ്പൂര്‍ണ സാക്ഷരത നമ്മുടെ നാട്ടില്‍ ഒരുപാട് വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍ രഹിതരെ സൃഷ്ടിച്ചു അതിനാല്‍ ഇന്ന് തെങ്ങ് കയറാനും വീട് പണിക്കും എന്ന് വേണ്ട ഒരു പണിക്കും ആളെ കിട്ടാത്ത സ്ഥിതിയാണ് ഉള്ളത്,അത് കൊണ്ടാണല്ലോ നമ്മുടെ നാട്ടില്‍ പണ്ട് മുതലേ തമിഴരും ഇപ്പോള്‍ ബംഗാളികളുംമേഞ്ഞ് നടക്കുന്നത്.

നമ്മുടെ ഗള്‍ഫ്‌ സൗദിഅറേബ്യയും UAE യും ഒമാനും കുവൈറ്റും ബഹ്‌റൈനും എല്ലമാണെങ്കില്‍ ബംഗാളികള്‍ എന്നറിയപ്പെടുന്ന ജാര്‍ഖണ്ഡ് ,വെസ്റ്റ് ബംഗാള്‍ സ്വദേശികളുടെ ഗള്‍ഫ്‌ നമ്മുടെ കൊച്ചു കേരളം തന്നെയാണ്.

നമ്മള്‍ സമ്പാദിക്കുന്നത് മുഴുവന്‍ തമിഴരും ബംഗാളികളും മറ്റും കൊണ്ട് പോകുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്,നമുക്ക് വിദേശനാണ്യം കിട്ടുന്നത് വിദേശി മലയാളികളില്‍ നിന്നും കേരളാടൂറിസത്തില്‍ നിന്നും കഴറ്റുമതിയില്‍ നിന്നും മറ്റുമാണ് , അല്ലാതെ ഇവിടത്തെ ഡോക്ടര്‍മാരില്‍ നിന്നും എഞ്ചിനീയര്‍മാരില്‍ നിന്നും സര്‍ക്കാര്‍ ജോലിക്കാരില്‍ നിന്നൊന്നുമല്ല, അവര്‍ക്ക് ശമ്പളം കൊടുക്കുന്നത് പോലും നമ്മുടെ ജനങ്ങളുടെ പണം കൊണ്ടും നികുതിപ്പണം കൊണ്ടുമാണ്.

ഒരു ചെറിയ ഉദാഹരണം എടുക്കാം ,“കേരളം ഒരു വലിയ പാത്രമായും,പണം പഞ്ചസാരയായും,ബംഗാളികള്‍ ഉറുമ്പുകളുമായി സംഘല്‍പ്പിക്കുക ,കേരളം എന്ന വലിയ പത്രത്തില്‍ നിറയെ പഞ്ചസാരയുണ്ട് അതായത് പണം ,അത് ബംഗാളികള്‍ എന്ന ഉറുമ്പുകള്‍ കൊണ്ട് പോയിക്കൊണ്ടിരിക്കുകയാണ് ,പക്ഷെ പകരം പഞ്ചസാര എന്ന പണം കേരളം എന്ന വലിയ പത്രത്തില്‍ നിറയുന്നില്ല എങ്കിലോ ! ” അതാണ് സത്യത്തില്‍ ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്

ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ നാട് പാപ്പരാസിയാകാന്‍ അതികം നാള്‍ വേണ്ടി വരില്ല , അത് കൊണ്ട് നമ്മള്‍ അതിനെതിരായ നടപടികള്‍ ഉടന്‍ കൈക്കൊള്ളീണ്ടിയിരിക്കുന്നു,അതിന് വേണ്ടി നമുക്കെന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം

വിദേശനാണ്യം നേടാന്‍ കഴിയുന്നതെല്ലാം ചെയ്യുക, അതിനായി

  • കഴറ്റുമതി വര്‍ധിപ്പിക്കുക
  • ഇറക്കുമതി കുറച്ച് നമ്മുടെ നാട്ടിലെ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപഴോഗിക്കാന്‍ ശ്രദ്ദിക്കുക
  • ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ദ കേന്ദ്രീകരിക്കുക,വിദേശികളെ ആകര്‍ഷിപ്പിക്കുക
  • കൂലിപ്പണിയില്‍ പ്രൊഫഷണലിസം കൊണ്ട് വന്ന് അതിനെ സ്റ്റാന്‍ഡേര്‍ഡ് ആക്കി ഉയര്‍ത്തുക
  • കഴിയുന്നതും വിദേശ ജോലിക്കാരെ ഒഴിവാക്കുക

നമ്മുടെ ഇന്ത്യാ രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത്‌ ഇവിടത്തെ മനുഷ്യ വിഭവ ശേഷിയാണ്  അതായത് നമ്മുടെ ജനസംഖ്യ തന്നെയാണ്ന മ്മുടെ ശക്തി,അതറിഞ്ഞ് വിനിയോഗിക്കാന്‍ (ആവശ്യത്തിന് ഉപഴോഗിക്കാന്‍ ) നമുക്ക് അറിയില്ല എന്ന് മാത്രം.

അതിന് നമ്മള്‍ നമ്മെക്കാള്‍ ജനസംഖ്യയുള്ള ചൈനയെ കണ്ട് പഠിക്കണം, അവിടെ അവര്‍ സ്വയം തൊഴിലും ബിസിനസും കഴറ്റുമതിയും എല്ലാം നല്ല പോലെ പ്രോത്സാഹിപ്പിക്കുന്നുണ്ട് .

എന്ത് കൊണ്ടും ചൈനയെപ്പോലെ നമുക്കും നമ്മുടെ മനുഷ്യ വിഭവ ശേഷി ഉപയോഗപ്പെടുത്തി സ്വയം തൊഴിലുകളും കഴറ്റുമതികളും ടൂറിസവും എല്ലാം പ്രോത്സാഹനം നല്‍കാവുന്നതാണ് ,അതിനാവട്ടെ ഇനിയുള്ള നമ്മുടെ ശ്രമവും.

വിദ്യര്‍ത്ഥികള്‍ ശ്രദ്ദിക്കേണ്ടുന്നത്, ഏതൊരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുന്‍പും രണ്ട് കാര്യം ശ്രദ്ദിക്കുക ,ഒന്ന് ആ കോഴ്സ് നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പര്യവും(രക്ഷിതാക്കള്‍ക്ക് അല്ല)നിങ്ങളുടെ  അഭിരുചിക്കുമനുസരിച്ചുമുള്ളതാണോ എന്നും രണ്ടാമത് ആ കോഴ്സ് പഠിച്ചാല്‍ ഇപ്പോള്‍ സാധ്യതയുണ്ടോ എന്നും നിങ്ങള്‍ പഠിച്ച് കഴിയുമ്പോയേക്കും അതിന്‍റെ സാധ്യതക്ക് മങ്ങലേക്കുമോ എന്നും നോക്കുക.