നമ്മളില്‍ പലരും ദിവസേനെ മുടി കൊഴിയുന്നതും നോക്കി നെടുവീര്‍പ്പിടുന്നവരാണല്ലോ. പല തരം എണ്ണകളും ഷാമ്പൂകളും ഉപയോഗിച്ചിട്ടും മുടി കൊഴിച്ചില്‍ നില്‍ക്കാറില്ല. എന്നാല്‍ മുടി കൊഴിച്ചിലിനുള്ള ചികില്‍സ തേടുക എന്നല്ലാതെ അതിനുള്ള കാരണം ആരും തേടിയിട്ടുണ്ടാവില്ല. നമ്മുടെ മുടി ഇങ്ങനെ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ്? നമുക്ക് നോക്കാം.

നമ്മള്‍ മുടി ചീകുന്നതിന്റെ രീതി, അതിനുപയോഗിക്കുന്ന ചീര്‍പ്പുകള്‍, രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം.

സ്ത്രീകള്‍ ആണെങ്കില്‍ മുടി വലിച്ചുകെട്ടുന്ന ശീലം, ഒരു നിയന്ത്രണവും ഇല്ലാതെയുള്ള ഷാംപു തേക്കല്‍, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം ‘പനിയും ജലദോഷവും വരാതിരിക്കാനു’ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്. തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന ‘തദ്ദേശീയ’ കാരണങ്ങളാണ്.

അത് കൊണ്ട് തന്നെ മുടി കൊഴിച്ചില്‍ കുറയ്ക്കുവാന്‍ നമ്മുടെ മുടി ചീകല്‍ രീതി കുറച്ചു കൂടി സിമ്പിള്‍ ആക്കുക. ഷാംപൂ ഉപയോഗം കുറക്കുക, നല്ല ഷാംപൂ ഉപയോഗിക്കുക. നല്ല ചീര്‍പ്പ് ഉപയോഗിക്കുക. മെല്ലെ തോര്‍ത്തുക. താരന്‍ മാറ്റാനുള്ള മരുന്ന് കഴിക്കുക. മുടി ഉണങ്ങുന്നതിനു മുന്‍പേ വലിച്ചു കേട്ടതിരിക്കുക. എപ്പോഴും മുടി ചീകാതിരിക്കുക, മുടിയില്‍ ചൊറിഞ്ഞു കളിക്കാതിരിക്കുക.

You May Also Like

ബൂലോകം മൂവീസിന്റെ ‘വണ്‍ ഡേ’ സിനിമയിലെ സുന്ദര ഗാനം കേള്‍ക്കാം !

‘ഇലകളില്‍’ എന്ന ഗാനം 2013 ലെ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹയായ പ്രമുഖ ഗായിക മൃദുല വാര്യര്‍ ആണ് ആലപിച്ചിരിക്കുന്നത്.

കൈതച്ചക്കയ്ക്കും പറയുവാനുണ്ട് വിശേഷങ്ങള്‍

കൈതച്ചക്കയുടെ നമ്മള്‍ അറിയാത്ത ചില ഗുണവിശേഷങ്ങള്‍!

വാട്ട്‌സ് ആപ്പില്‍ ബ്ലോക്കായോ ? ഇനി സിമ്പിളായി അറിയാം

എങ്ങനെയാണ് നമ്മളെ മറ്റൊരാള്‍ ബ്ലോക്ക് ചെയ്‌തെങ്കില്‍ അറിയാന്‍ കഴിയുക? അതിന് ഒന്നിലേറേ മാര്‍ഗങ്ങള്‍ ഉണ്ട്

അശ്ലീലതയാരോപിച്ച് കൈമുട്ടുകളുടെ ചിത്രം നീക്കം ചെയ്ത ഫേസ്ബുക്ക് വെട്ടിലായി!

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ ഉടനടി ഫേസ് ബുക്ക് നടപടിയെടുക്കുമെന്ന്‍ ഒരു തവണ കൂടി തെളിയിച്ചെങ്കിലും ഒരു സ്ത്രീയുടെ കൈമുട്ടുകള്‍ അവളുടെ നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു ഫോട്ടോ നീക്കം ചെയ്ത ഫേസ് ബുക്ക് ആകെ വെട്ടിലായി. ഫേസ് ബുക്കിന്റെ ‘ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ്’ ഒന്ന് ടെസ്റ്റ്‌ ചെയ്യാനായി Theories of the deep understanding of things എന്ന ഫേസ് ബുക്ക് പേജ് അടുത്തയിടയ്ക്ക് ബാത്ത് ടബ്ബില്‍ കുളിക്കുന്ന ഒരു യുവതിയുടെ ചിത്രം പോസ്റ്റ്‌ ചെയ്യുകയായിരുന്നു. ചിത്രത്തില്‍ യുവതി, തന്റെ കൈമുട്ടുകള്‍ രണ്ടും തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയില്‍ ടബ്ബിന്റെ ഇരുവശത്തേക്കും വെച്ചത്, നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ച ഫേസ് ബുക്ക് ചിത്രം ഉടനടി നീക്കം ചെയ്യുകയായിരുന്നു.