നമ്മുടെ മുടി കൊഴിയുന്നതിനുള്ള കാരണമെന്ത്?

434

നമ്മളില്‍ പലരും ദിവസേനെ മുടി കൊഴിയുന്നതും നോക്കി നെടുവീര്‍പ്പിടുന്നവരാണല്ലോ. പല തരം എണ്ണകളും ഷാമ്പൂകളും ഉപയോഗിച്ചിട്ടും മുടി കൊഴിച്ചില്‍ നില്‍ക്കാറില്ല. എന്നാല്‍ മുടി കൊഴിച്ചിലിനുള്ള ചികില്‍സ തേടുക എന്നല്ലാതെ അതിനുള്ള കാരണം ആരും തേടിയിട്ടുണ്ടാവില്ല. നമ്മുടെ മുടി ഇങ്ങനെ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ്? നമുക്ക് നോക്കാം.

നമ്മള്‍ മുടി ചീകുന്നതിന്റെ രീതി, അതിനുപയോഗിക്കുന്ന ചീര്‍പ്പുകള്‍, രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം.

സ്ത്രീകള്‍ ആണെങ്കില്‍ മുടി വലിച്ചുകെട്ടുന്ന ശീലം, ഒരു നിയന്ത്രണവും ഇല്ലാതെയുള്ള ഷാംപു തേക്കല്‍, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം ‘പനിയും ജലദോഷവും വരാതിരിക്കാനു’ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്. തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന ‘തദ്ദേശീയ’ കാരണങ്ങളാണ്.

അത് കൊണ്ട് തന്നെ മുടി കൊഴിച്ചില്‍ കുറയ്ക്കുവാന്‍ നമ്മുടെ മുടി ചീകല്‍ രീതി കുറച്ചു കൂടി സിമ്പിള്‍ ആക്കുക. ഷാംപൂ ഉപയോഗം കുറക്കുക, നല്ല ഷാംപൂ ഉപയോഗിക്കുക. നല്ല ചീര്‍പ്പ് ഉപയോഗിക്കുക. മെല്ലെ തോര്‍ത്തുക. താരന്‍ മാറ്റാനുള്ള മരുന്ന് കഴിക്കുക. മുടി ഉണങ്ങുന്നതിനു മുന്‍പേ വലിച്ചു കേട്ടതിരിക്കുക. എപ്പോഴും മുടി ചീകാതിരിക്കുക, മുടിയില്‍ ചൊറിഞ്ഞു കളിക്കാതിരിക്കുക.