നയാഗ്ര വെള്ളച്ചാട്ടം ചാടുന്നതിനിടയില്‍ ഐസായിപ്പോയി !

474

01

താപനില അപാരമായ നിലയില്‍ താഴ്‌ന്ന ‘പോളാര്‍ വോര്‍ടെക്‌സ്’ പ്രതിഭാസത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതോടെ ലോകത്ത്‌ ഏറ്റവും ജനപ്രീതിയുള്ള നയാഗ്രാ വെള്ളച്ചാട്ടത്തെ നയാഗ്രാ ഐസുചാട്ടം എന്ന്‌ വിളിക്കേണ്ട സ്‌ഥിതിയായി. നയാഗ്ര വെള്ളച്ചാട്ടം മുഴുവനായും ഐസായ നിലയിലാണ്. അമേരിക്കയിലെയും ക്യാനഡയിലെയും പല തടാകങ്ങളും ഉറഞ്ഞുപോയി. ഹോളിവുഡ്‌ സയന്‍സ്‌ ഫിക്ഷന്‍ സിനിമയിലെ പോലെയായിരിക്കുകയാണ്‌ സ്‌ഥിതിഗതികള്‍.

02

താഴെ പതിക്കുന്നതിന്‌ മുമ്പായി ഐസായി പോയ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്‌. അമേരിക്കയിലും ദക്ഷിണ കാനഡയിലും 240 ദശലക്ഷം ആള്‍ക്കാരെയാണ്‌ വെള്ളച്ചാട്ടം സാരമായി ബാധിച്ചത്‌. ജനുവരിയില്‍ തുടങ്ങിയ തണുപ്പ്‌ രണ്ടാഴ്‌ചയായി അതിശക്‌തമായി തുടരുകയാണ്‌. നയാഗ്രവെള്ളച്ചാട്ടത്തിന്റെ ഇടമായ സ്‌റ്റേറ്റ്‌ പാര്‍ക്കും പ്രസിദ്ധമായ റെയിന്‍ബോ ബ്രിഡ്‌ജും കീഴില്‍ ഐസ്‌കട്ടകള്‍ കൊണ്ടു നിറഞ്ഞു. നയാഗ്രയില്‍ ഇതിന്‌ മുമ്പ്‌ ഇത്തരത്തില്‍ ഒരു അവസ്‌ഥ 1848 ലാണ്‌ ഉണ്ടായത്‌.

03

04

05

06

07

08

Advertisements