നരകത്തിലേക്കുള്ള വാതിലിന്റെ ചിത്രങ്ങള്‍ പുറത്ത് !

0
212

1

നരകത്തിലേക്കുള്ള വാതില്‍ എന്ന് പറഞ്ഞപ്പോള്‍ ചുമ്മാ തട്ടി വിട്ടതാണെന്ന് കരുതിയോ നിങ്ങള്‍ ? ഡോര്‍ ടു ഹെല്‍ എന്നറിയപ്പെടുന്ന തുര്‍ക്ക്‌മെനിസ്ഥാനിലെ ദര്‍വേസില്‍ ഉള്ള കാരക്കും മരുഭൂമിയിലെ പ്രകൃതി വാതകം കൊണ്ട് സമ്പുഷ്ടമായ ഈ പ്രദേശം കഴിഞ്ഞ 40 വര്‍ഷമായി കത്തിക്കൊണ്ടിരിക്കുകയാണ്. 1971 ല്‍ സോവിയറ്റ് ശാസ്ത്രജ്ഞരാണ് ഈ പ്രദേശത്തെ സമ്പുഷ്ടമായ പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തിയത്.

എന്നാല്‍ മാരകമായ മീഥേന്‍ ഗ്യാസിന്റെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ട ശാസ്ത്രജ്ഞര്‍ ആ സ്ഥലത്ത് തീയിടാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീയാണ് കഴിഞ്ഞ 40 വര്‍ഷമായി അണയാതെ നരകം പോലെ കത്തിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് ഈ തീ കേടാതിരിക്കുന്നത്. തീ കത്തിയതോടെ പ്രകൃതി വാതകം എടുക്കുക എന്നത് അവിടെ പ്രയാസമുള്ള കാര്യമായി.

ഇപ്പോള്‍ അവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.