നരക കവാടം
നരകത്തില്‍ ഒരു വാതില്‍ ഉണ്ട്. നമുക്ക് ചുറ്റും കത്തിയെരിയുന്ന തീയാണെങ്കിലും ആശ്വാസം പോലെ മരുഭൂമിയിലെ പച്ച തുരുത്ത് പോലെ ഒരു വാതില്‍. ആ വാതില്‍ കടന്നാല്‍ പിന്നെ ഈ നശിച്ച ലോകമില്ല. സുന്ദര സുരഭിലമായ മറ്റൊരു ലോകമാണ് അവിടെ പൊള്ളുന്ന ചൂടില്ല മനസ്സിനെ മഥിക്കുന്ന ഓര്മകളില്ല.
80 total views

പക്ഷെ നരകം ഒരു വിചിത്ര ലോകം തന്നെയാണ് കയ്യെത്തും ദൂരത്ത് തന്നെ ഒരു രക്ഷാകവാടം ഉണ്ടായിട്ടും ആരും ഇത് വരെ അത് കടന്നിട്ടില്ല. ഞാന്‍ ദിവസവും ഒരുപാട് തവണ ആ വാതിലിലേക്ക് നോക്കി സമയം കളയാറുണ്ട്. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് നരകത്തിലെ ശിക്ഷകളില്‍ ഒന്ന് തന്നെയാണ് ആ നടന്നു കയറാന്‍ പറ്റാത്ത ആ വാതില്‍ എന്ന്. അതിലേക്ക് വിരല്‍ ചൂണ്ടി അതിനെ ഒന്ന് സ്പര്ഷിക്കാനെങ്കിലും ശ്രമിക്കാറുണ്ട് എനിക്കിത് വരെ അതിനു സാധിച്ചിട്ടില്ല .എന്താ പ്രശ്നം …??
ഞാന്‍ ബന്ധനസ്ഥനനവിടെ കയ്യിലും കാലിലും ഒരുപാട് ചങ്ങലകള്‍. ആ ചങ്ങലകള്‍ തൂണിലോ മറ്റോ ഒന്നുമല്ല ബന്ധിചിട്ടുള്ളത് നമ്മുടെ ബന്ധങ്ങളിലാണ് നമ്മുടെ സുഹൃത്തുക്കളില്‍ നമ്മുടെ കൂടെപ്പിറപ്പുകളില്‍ അവരുടെ ഓര്‍മകളില്‍ അതില്‍ ഏറ്റവും കടുത്തത് എന്റെ ഹൃദയത്തില്‍ കൊളുത്തിയ ചങ്ങലയാണ്. അതിനെ ബന്ധിച്ചിട്ടുള്ളത് അവളുടെ ഓര്മ കളിലാണ് വേരെന്തിനെ അവഗണിച്ചാലും ആ ഓര്‍മ്മകള്‍ ചങ്കില് കിടന്ന് കൊളുത്തി വലിക്കുന്നു എന്റെ മുന്നോട്ടുള്ള ഗമനത്തെ തടയുന്നത് ആ നല്ല ഓര്‍മകളാണ് .
ഞാന്‍ അതും ചങ്കില് പേറി രക്ഷപെടാന്‍ ഒരുപാട് ശ്രമിച്ചതാ പക്ഷെ അവള്ടെ ഓര്‍മകളും ഒരുപാട് ബന്ധനങ്ങളിലാണ് അതെല്ലാം പൊട്ടിച്ചേറിഞ്ഞു വരാന്‍ അവള്‍ക്കും പറ്റുന്നില്ല. അവളുടെ ബന്ധനങ്ങള്‍ അഴിഞ്ഞു മാറുന്ന ഒരു ദിവസത്തിനായി ആ പ്രതീക്ഷയുടെ വാതില്‍ ഇന്നും എന്നെ കാത്തിരിക്കുകയാണ് .
81 total views, 1 views today