Narmam
നരബലി
പണ്ട് പണ്ട് ഒരു തറവാടുണ്ടായിരിന്നു. ആ തറവാട്ടില്‍ ഒരുപാടുപേര് ഉണ്ടായിരിന്നു. കുടുംബത്തിനു വലിയമ്മാമ ഉണ്ടെങ്കിലും ചെറിയമ്മാമയാണ് ഭരണം. അദ്ദേഹം കുടുംബതിലുള്ളവര്ക്കെല്ലാം ജീവിച്ചിരിക്കുന്ന ദൈവം തന്നെയാണ്. ചെരിയമ്മാമക്ക് താങ്ങായി നില്‍ക്കുന്നവരെ എന്തുവിലകൊടുത്തും എതുപ്രതിസന്ധി ഘട്ടതില്നിന്നും സംരക്ഷിക്കും. വലിയമ്മാമ ഇരിന്നു ചൊറിയല്‍ മാത്രമേ ഉള്ളു. ആര്‍ക്കും ഒരുപകാരവും ഇല്ല. അതുമാത്രമല്ല ഇടയ്ക്കിടയ്ക്ക് ഇയാളാണോ ശത്രു എന്നും തോന്നി പോകുന്നരീതിയിലാണ് പെരുമാറ്റം.
116 total views
പണ്ട് പണ്ട് ഒരു തറവാടുണ്ടായിരിന്നു. ആ തറവാട്ടില്‍ ഒരുപാടുപേര് ഉണ്ടായിരിന്നു. കുടുംബത്തിനു വലിയമ്മാമ ഉണ്ടെങ്കിലും ചെറിയമ്മാമയാണ് ഭരണം. അദ്ദേഹം കുടുംബതിലുള്ളവര്ക്കെല്ലാം ജീവിച്ചിരിക്കുന്ന ദൈവം തന്നെയാണ്. ചെരിയമ്മാമക്ക് താങ്ങായി നില്‍ക്കുന്നവരെ എന്തുവിലകൊടുത്തും എതുപ്രതിസന്ധി ഘട്ടതില്നിന്നും സംരക്ഷിക്കും. വലിയമ്മാമ ഇരിന്നു ചൊറിയല്‍ മാത്രമേ ഉള്ളു. ആര്‍ക്കും ഒരുപകാരവും ഇല്ല. അതുമാത്രമല്ല ഇടയ്ക്കിടയ്ക്ക് ഇയാളാണോ ശത്രു എന്നും തോന്നി പോകുന്നരീതിയിലാണ് പെരുമാറ്റം.
പക്ഷെ പെട്ടന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഒരു നാടുമുഴുവന്‍ ഈ കുടുംബത്തിന് ശത്രുക്കള്‍ ആയിരിക്കുന്നു. കുടുംബത്തില്‍ ഒരു പ്രശ്നം വന്നാല്‍ ആദ്യം ഓടുക പണിക്കരുടെ അടുത്തേക്കാണ്. ഇത് മലയാളികളുടെ ഒരു പതിവ് രീതിയാണ്. പണിക്കര്‍ പ്രശ്നംവെച്ചു വിധിക്കുന്ന പ്രതിവിധികള്‍ ചെയ്താല്‍ എല്ലാ പ്രശ്നങ്ങളും തീരും. ഏതു നിരീശ്വരവാദിയും സ്വന്തം കാര്യം വന്നാല്‍ അതെല്ലാം മറക്കല്‍ പതിവാണല്ലോ. ഇത്രയും ആയസ്ഥിതിക്ക് ഇനി പ്രശ്നംവേച്ചേ മതിയാവൂ. ഒരുപാട് വര്‍ഷത്തോളം പാരമ്പര്യം ഉള്ള തറവാടാണ്. ജാതകം ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുകയാണ്. എഴുതിയ പണിക്കരുടെ അടുത്തു തന്നെ പോയാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാവൂലോ എന്ന് കരുതി നേരെ അങ്ങോട്ട് വച്ചുപിടിച്ചു. അവിടെ ചെന്നപ്പോള്‍ ഒരു ആള്‍കൂട്ടം. പണിക്കര്‍ക്ക് ഇത്രയും തിരക്കോ എന്നന്നോഷിച്ചപ്പോലാണ് മനസിലയാത് ജാതകംകൊണ്ട് കുടുംബതിനു മാത്രമല്ല ദോഷം പണിക്കര്‍ക്കും ഉണ്ട്. ഒരു അസുഖവും ഇല്ലാതിരുന്ന പണിക്കര്‍ ഇന്ന് രാവിലെ തട്ടിപോയി.
പണിക്കന്മാര്ക്ക്നാട്ടില് ക്ഷാമം ഇല്ലാത്തതിനാല്‍ നേരെ വിട്ടു വേറെ പണിക്കരുടെ അടുത്തേക്ക്.പണിക്കര്‍ പറഞ്ഞപ്പോളല്ലേ കാര്യങ്ങള്‍ അറിയുന്നത് ചെറിയമ്മാമ ഇടയ്ക്കിടയ്ക്ക് ജാതകം നോക്കാന്‍ വരാറുണ്ടെന്ന്. പണിക്കര്‍ക്ക് അധികം കവടി നിരത്തേണ്ട ആവിശ്യമേ ഇല്ല. മാമ വന്നിരുന്നത് മറ്റൊന്നിനും അല്ല. മാമ നടത്തുന്ന കാര്യങ്ങള്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍. കാര്ണവന്മാരയെ കുടുംബത്തിന് കൂറുള്ളവരെ വളര്‍ത്തുന്ന ഒരു ശീലം ഉണ്ട്. അതിനായി മറ്റൊന്നും ചെയ്യേണ്ട ആവിശമില്ല.കാരണവന്മാരുടെ സന്തോഷത്തിനായി ശത്രുക്കളെ ബലിനല്കുക. ഈ ആചാരം കുടുംബത്തില്‍ പലര്‍ക്കും അറിയുന്നതും ആണ്. പിന്നെ ഇത് മാമ നേരിട്ട് നടത്തേണ്ട ആവിശ്യമൊന്നുമില്ല. കുടുംബത്തിനോടു കൂറുപുലര്‍ത്തുന്ന എത്രയോ ആള്ക്കാര് അതിനു തയ്യാറായിട്ടുണ്ട്. അല്ലെങ്കിലും ബലിനല്കിയാല് സന്തോഷിക്കാത ദൈവം ആ തറവാട്ടില്‍ ഇല്ലതാനും. അങ്ങിനെ മാമ നടത്തുന്ന ഓരോ നരബലിക്ക് മുന്നെയും ഒന്ന് പണിക്കരുടെ അടുത്ത് വന്നു നോക്കും. ഓരോപ്രവിശവും അത് കുടുംബത്തിന് എത്രത്തോളം ഗുണം ഉണ്ടായിട്ടുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ എല്ലാ കാലത്തും എല്ലാവര്ക്കും നല്ലകാലമാവില്ലല്ലോ.ഇപ്പൊ മാമക്ക് ശരിക്കും കഷ്ടകാലമാണ്. മാമ കുടുംബത്തിനുവേണ്ടി എന്ത് നല്ലകാര്യം ചെയ്താലും അത് കുടുംബത്തിന് തിരിച്ചടിയെ ആവുള്ളൂ. മാമയുടെ കഷ്ടകാലം കൊണ്ട് കുടുംബം തകര്‍ന്നു തരിപ്പണമാകും. വലിയമ്മാമാക്കണേല് നല്ല കാലവും. കഴിഞ്ഞ മനുഷ്യബലിക്ക് മുന്നേ പണിക്കര്‍ കവടിനിരത്തി പറഞ്ഞത്രേ ഇത് നാശത്തിലേ അവസാനിക്കൂ എന്ന്. അപ്പോള്‍ മാമ പറഞ്ഞത്രേ കുടുംബത്തിന് ഈ നരബലി നടത്താന്‍ ഇതിലും പറ്റിയ സമയം വേറെ ഇല്ലെന്നു. അല്ലെന്ക്കില്‍ തന്നെ ഈ അടുത്തകാലത്തായി വളരെ മോശം ആണ്. ഇനി അതില്‍ കൂടുതല്‍ എന്ത് മോശം വരാന്‍.
പിന്നെ പണിക്കര്‍ എന്ത് പറയാന്‍. പ്രതിവിധികളെല്ലാം നിര്‍ദേശിച്ചു.അങ്ങിനെ ആണ് മാമ ആ നരബലി നടത്തിയത്. ഇത്രയും ആയ സ്ഥിതിക്ക് ഇനി പ്രതിവിധിയായി മറ്റൊന്നും ഇല്ല മാമയെ പടിയടച്ചു പിണ്ഡം വക്കുക. അത് എല്ലാവരും ഞെട്ടലോടെ ആണ് കേട്ടത. കാരണം മാമയുടെ സഹായം ഒളിവിലെലും അനുഭവിക്കാത്തവര്‍ അതില്‍ ആരുമുണ്ടായിരുന്നില്ല. മാമയെ പടിയടചില്ലേല് കുടുംബം തകര്ന്നുപോകുമാത്രേ. ഒരു കാര്യം അവര്ക്കുരപ്പായി മാമയെകൊണ്ടുള്ള ശല്ല്യം നാട്ടുകാര്‍ക്ക് പോറുതിമുട്ടിയിരിക്കുന്നു.മാമയെ കുടുംബതിലുള്ളവര് പടിയടചില്ലേലും നാടുക്കാര് അത് ചെയ്യുമെന്ന്..ഇനിയിപ്പോ പണിക്കര്‍ പറഞ്ഞ കാരണം മറ്റെന്തു ചെയ്യാന്‍. സ്വന്തം കാര്യതെക്കാള് വലുതാല്ലലോ മാമ. മാമ പടിക്കു പുറത്തായാലും കുടുംബം രക്ഷപെടുമല്ലോ. പിന്നെ ഒന്നും നോക്കിയില്ല ഒളിഞ്ഞും തെളിഞ്ഞും അവര്‍ മാമയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു.മാമയുണ്ടോ വെറുതെ ഇരിക്കുന്നു മാമയും തുടങ്ങി ആക്രമണം. കാരണം മാമ എന്ത് തെറ്റുചെയ്താലും അത് ന്യായീകരിക്കാനും മാമക്ക് ഒരു കൂട്ടാളി സംഗം ഉണ്ട്. അങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും അടികൂടി നാടിനു മൊത്തം ശാപമായിരുന്ന ആ കുടുംബം ഇല്ലാതായി. നാട്ടുകാര്‍ക്ക് സമാധാനവും ആയി.
117 total views, 1 views today