മലബാര്‍ മാറാപ്പ് – നര്‍മ കഥ

197

നാട്ടില്‍ പോകണം എന്നാ പൂതി കലശലായപ്പോള്‍ അങ്ങോട്ടുള്ള ഏതു വണ്ടിയാ കാലിയുള്ളതെന്നും കാശ് കുറച്ചു വാങ്ങണതെന്നും തപ്പിനടന്നപ്പോള്‍ എല്ലാ വണ്ടീം ഫുള്‍ ആണ് അപ്പളാണ് വല്ല്യാപ്പാന്റെ ഉപ്പാന്റെ കാലത്തെ ഇമ്മാന്റെ വണ്ടി കാലിയാണെന്ന് കുട്ടികള്‍ പറഞ്ഞത് പിന്നെ നിന്നില്ല ഓടി അങ്ങട്ടക്ക് കോയി കൊട്ടെക്ക് ചീട്ടു കൊടിക്കി ,മുന്നില്‍ െ്രെഡവറിന്റെ അടുത്ത് സീറ്റ് ചോയിച്ചപ്പം കുട്ടികള്‍ അയിനു കായ് കൂടതലാണ് വണ്ടീന്റെ പുറകിലെ സീറ്റൊള്ള് െ്രെഡവറിന്റെ കൂടെ പെട്ടിപ്പോറത്തിരുന്നാല്‍ സ്ഥലം ഒക്കെ കാണാലോ എന്ന പൂതി അങ്ങനെ വേണ്ടാന്നു വച്ച് ,

അങ്ങനെ പെട്ടിം കെടക്കേം ഒക്കെ വലിച്ചു വാരി പെട്ടിലാക്കി അപ്പോളാണ് ബീവിക്ക് ഒട്ടകത്തിന്റെ എറച്ചി തിന്നണം എന്ന പൂതി പറഞ്ഞതോര്‍ത്തത് പിന്നെ നിന്നില്ല മണ്ടി കടെക്ക് മാങ്ങി രണ്ടു കിലോ ഓക്കടെ പൂതിയല്ലെ,.,അങ്ങനെ സോപ്നങ്ങള്‍ കുത്തി നിറച്ച പെട്ടിയുമായി എയര്‍ പോര്ടിലിക്ക് .നമ്മടെ നാടിന്റെ വണ്ടി ആയോണ്ട് വല്യ അടിപിടിയൊന്നും കൂട്ടാണ്ട് പേട്ടിയൊക്കെ ഓല് മാങ്ങി വച്ച് .ഇങ്ങോട്ട് പോന്നപ്പം കുറെ പെരുത്ത സോപ്നങ്ങള്‍ ഞമ്മള് കൊണ്ടാന്നീനി അയില് കൊറേ ഒക്കെ പെട്ടില് ഞമ്മള് മാങ്ങി വച്ചീനി.അങ്ങനെ പൂതി പൂണ്ട കല്‍ബുമായി ഞമ്മള് വണ്ടി വരാന്‍ കാത്തു കുത്തിരിക്കുംമ്പം കൊലാംമ്പികൂടെ അതാ ഒരു കലമ്പല് ,വണ്ടീന്റെ െ്രെഡവര്‍ രണഗൂലി ഇന്നലെ വെള്ളമടിച്ചു ഒറങ്ങിപോയി ആയിനാല് ബണ്ടി ബരാന്‍ ബൈകും പടച്ചോനെ ഞമ്മന്റെ ഒട്ടകത്തിന്റെ എറച്ചി കാത്തോണേ,.എന്റെ ബീവിന്റെ പൂത്യാണത് ,എന്താ കാട്ടാ അവിടെ ഇവടേം തെണ്ടി നടന്നു വായി നോക്കി അതന്നെ തെത്താപ്പ .,.,ചെയ്യാ .,.

അങ്ങനെ തെണ്ടി നടക്കുമ്പം ഓല് വിളിച്ചു കൂവി വന്നോളി വന്നോളി വണ്ടി വന്നുക്ക്ണി ,മണ്ടി പ്പാഞ്ഞു വാതുക്കല്‍ എത്തിയപ്പോള്‍ അതാ അവിടെ രണ്ടു പെരിച്ചായി പോലത്തെ അമ്മച്ചിമാര് കൈ ഒക്കെ കൂപ്പി നിക്കുണു രണ്ടിറെം മോത്ത് ചാന്തും കുമ്മയോം അമ്മാതിരി വാരി തേച്ചുക്കിണു അതിലോരമ്മച്ചി കിളക്കാനുള്ള പാടത്തേക്കു മൊതലാളി കൈചൂണ്ടാണ മാതിരി അകത്തേക്ക് പോയ്‌ക്കോളിന്നു പറഞ്ഞു .അങ്ങനെ അബടെ എത്തിയപ്പോള്‍ കുറെ അമ്മച്ചിമാര്‍ കൈ നീട്ടി നിക്കണ് പിന്നെ ഒന്നും ആലോചിച്ചില്ല പോക്കറ്റിന്ന്!
ഒരു റിയാല് എടുത്തു കൊടുത്തു ,അയ്യേ ഇതല്ല കാക്കെ ഇങ്ങള് വാങ്ങിയ ചീട്ടു മതി ,,.ഓ അങ്ങനെ അത് കൊടുത്തു അപ്പോള്‍ ഓള് ഞമ്മക്ക് കുത്തിഇരിക്കാനുള്ള പാറ കാട്ടിത്തന്നു ഞമ്മള് ആദ്യം പാറമ്മല് ഇരുന്നു പിന്നെ കെടന്നു .

എല്ലാ പഹയന്മാരും കേറിക്കുണു കൊളംമ്പികൂടെ രണ്‌ഗോലിന്റെ ഒച്ചപ്പാട് വണ്ടി ഓട്ടണത് ഞാനാണ് ഒന്നും പെടികണ്ട ഞമ്മള് എന്ന് വരെ ഒരാളേം നല്ലോണം നിലതിറക്കീട്ടില്ല അതോണ്ട് ആരും ബെജാരാവണ്ട എന്റ ബദരീങ്ങളെ ബീവിക്കുള്ള ഒട്ടകത്തിന്റെ എറച്ചി .
പിന്നെ ലങ്‌ഗോളി ഒറങ്ങിപോയാല്‍ പെടികണ്ട ഏമ്മാന്റെ കുന്‌ജൈമു കാക്ക ക്ലീനെര്‍ പണിക്കു ഓക്കാടെ കൂടെ ഉണ്ട് ,അപ്പം സമാധാനം ആയി .അതാ രണ്ടു അമ്മച്ചിമാര്‍ വീണ്ടും മുന്നില്‍ കഥകളി തുടങ്ങി അഥവാ വണ്ടി വയ്യില്‍ കേടായാല്‍ ആരും അവിടേം ഇവിടേം ഉള്ള കയറുമ്മല്‍ പിടിച്ചു വലിക്കരുത് ആദ്യം അവിടെ കാണുന്ന പാടന്റെ വള്ളി പറിച്ചു അരമ്മല് മുറുക്കി കെട്ടിക്കോളി .പിന്നെ വണ്ടി കേടായി ന്നു വിളിച്ചു പറഞ്ഞാല്‍ പെട്ടെന്ന് സീറ്റിന്റെ അടില് പാള വച്ചിക്കുനു അതെടുത്തു പള്ളമ്മല്‍ കെട്ടി കണ്ട വയിക്കോടി പോറത്തിക്ക് ചാടിക്കൊളി ,പെട്ടി ഒന്നും എടുക്കണ്ട തായേ വെള്ളം ആണെന്ന് മനസ്സില്‍ വിജാരിച്ചോളി.,അങ്ങനെ ഓള് കഥകളി നിറുത്തി പോയപ്പോള്‍ അതാ വരുന്നു ഇഞ്ചി മുട്ടായിറെ കച്ചോടക്കാരി അന്ജാരെണ്ണം എടുത്തു ഓക്കൊരു സഹായം ആയിക്കോട്ടെ അല്ല പിന്നെ .

അങ്ങനെ വണ്ടി പൊങ്ങി കുറച്ചു കയിഞ്ഞപ്പം അതാവരുന്നു മറ്റു രണ്ടു അമ്മച്ചിമാര്‍ വല്യ വല്യ ഹോട്ടലില്‍ നിന്നും ബാക്കിയായ കൊറേ ബിരിയാണീം കൊണ്ട് ബിരിയാണി അല്ലെ വാരി മിണുങ്ങി,.,.അങ്ങനെ ഞമ്മള് പാറപ്പുറത്തിരുന്നു ഒന്നുറങ്ങി അതിന്റ ഇടക്ക് ചില പഹയന്‍ മാര്‍ തോട്ടിക്ക് മണ്ടുനുണ്ടായിരുന്നു ബിരിയാണി പണിതുടങ്ങി.എടക്ക് ഞമ്മളും മണ്ടി പോയെക്ക് അബടെ ചെന്നപ്പോള്‍ ഒരു തുള്ളി ബെള്ളം ആടില്ല .ഈ ഇന്ഗ്ലീസു കാരെന്റ്‌റ് ഓരോ മാണ്ടാത്ത പരിപാടി .അയിന്റെ ഇടക്ക് പഹ്യത്തികള്‍ ചൂടുള്ള സാധനം തെത്തോ കൊടുക്കണ കണ്ട് ഞമ്മള് കൈനീട്ടി മാണ്ട ഇബിലിസാണ് മാങ്ങീല പടച്ചോന്‍ കാത്ത് .ബണ്ടി ഏതോ കട്ടറില്‍ വീണു ഒന്ന് കുലുങ്ങി അപ്പം മനസിലായി നാട്ടില്‍ എത്തി പോരുമ്പോള്‍ റോഡു മൊത്തം കട്ടറാ പഹയന്മാര്‍ ഇപ്പളും നന്നാക്കില്ല,.,അങ്ങനെ പൂതി മൂത്ത് കീപ്പാട്ട് എത്തി നോക്കിപ്പം തെങ്ങിന്റെ മണ്ട ഒക്കെ കാണുനുണ്ട്,.കല്ബില് മാലപ്പടക്കം ഓലപ്പടക്കം പോലെ പൊട്ടുന് ,ബീവിന്റെ ചിരികണ മോന്ത വെറുതെ ഒന്ന് കണ്ടു നോക്കി ,പുറത്തു മയ പെയ്യുനുണ്ട് അതോണ്ട് വണ്ടി കോയിക്കോട്ട് ഇറക്കിണില്ല ,അതുമല്ല രണ്‌ഗോളിക്ക് രാത്രി മന്ദ്രിറെ പോരേല്‍ ചോറ്റുക്കു വിളിച്ചിക്ക് അതും ഒരു കാരണമാക്കി ഓള് വണ്ടി തിരുവനന്തപുരത്ത് വിട്ടു ,.കുറെ ഒച്ച വച്ചപ്പം ഇങ്ങള് വണ്ടി തട്ടിക്കൊണ്ടു പോകുനു എന്ന് പറഞ്ഞു കേസും എടുത്തു പടച്ചോനെ ഞമ്മന്റെ ഒട്ടകത്തിന്റെ എറച്ചി കാല്ബ് പെടച്ച് ..

എന്റെ കുട്ടികളെ ഒരു പെരുത്ത വസിയത് ഇങ്ങളോട് കാക്കയ്ക്ക് പറയാനുണ്ട് കല്യാണം .,.മരിപ്പ് ,പ്രസവം പെരെകൂടല് ഇമ്മാതിരി എടങ്ങേറ് പിടിച്ച പണിക്കൊന്നും പോവുമ്പം ഈ വണ്ടീമ്മല്‍ കേറല്ലേ കോയാ ഓല് ഞമ്മക്ക് പണിതരും .,.,എത്ര തല്ല് കിട്ടിയാലും നാല് ദിവസം കയ്യുംമ്പം മലയാളി പിന്നേം വാലും ചുരുട്ടി ആടെ തന്നെ ചെല്ലും അത് ഒലുക്കും മനസ്സിലായിന്.,.,

കുറെ പഹയന്മാര്‍ ഒച്ചവച്ചു ആര് കേക്കാന്‍ കാശ് കൊടുത്തു ചീത്തേം കേട്ട് ഞമ്മള് മാത്രം മുണ്ടീല എന്റെ കുട്ടിയെ കയ്യില്‍ ഇരിക്കനത് ഒട്ടകത്തിന്റെ എരസി അല്ലെ കേസും മാങ്ങി അങ്ങനെ യാത്ര തുടരുന്നു നമ്മുടെ മലയാളിയും എയര്‍ ഇന്ത്യ എന്ന മലബാര്‍ മാറാപ്പും ,.,പിന്നെ ഒരു കാര്യം ഉണ്ട് ഇതൊരു തീവ്രവാദിയും തട്ടികൊണ്ടുപോവില്ല കാരണം ഇടക്ക് വച്ച് അവര്‍ക്കും ഇതുപോലെ പണികിട്ടും .,.,.,.ഇന്നലെ കുട്ടികള്‍ ദുബായിന്നു ഇതിന്റെ വല്യരോ ചങ്ങായി നെ കൂക്കി വിളിച്ചു എന്നൊക്കെ കേട്ട് .,.പിന്നെ ഇതുംമക്ക് , വെറുതെ മണ്ടിപ്പാഞ്ഞു കേറാന്‍ നിക്കണ്ട ,പിന്നെ ഒച്ച എടുത്തും വെറുതെ ഉള്ള ലീവേക്ക് നാട്ടില്‍ ഐര്‌പോര്ട്ടില്‍ കുത്തി ഇരുന്നു കരഞ്ഞും വെറുതെ ബീജാരാവണ്ട ഇതു കാക്കാന്റെ ഒസിയതാനെണ്ണ്! കൂട്ടിക്കൊളി ,.,,അല്ല പിന്നെ