നല്ലൊരു ആരാധകനാണ് എങ്കില്‍ കുറഞ്ഞത് ഒരു ആത്മഹത്യ ശ്രമമെങ്കിലും വേണം

257

Vijay_EPS

മലയാളികള്‍ അത്ര മണ്ടന്മാര്‍ ഒന്നും അല്ല. അതുകൊണ്ട് തന്നെ നമ്മള്‍ ഇനി ആരാധിക്കുന്ന വ്യക്തിയെ തൂക്കി കൊന്നാല്‍ പോലും നമ്മള്‍ ആ സങ്കടം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഒതുക്കും, പിന്നെ കുറച്ചു മൌനം ആചരിക്കും. പക്ഷെ നമ്മുടെ അയല്‍ സംസ്ഥാനക്കാരായ തമിഴന്മാരുടെ ചിന്തയും രീതികളും ഒന്നും അങ്ങനെയല്ല. അവിടെ നല്ല റേറ്റിംഗ് ഉള്ള ഒരു ആരാധകനായി ജനം അംഗീകരിക്കണം എങ്കില്‍ സ്വന്തം അക്കൗണ്ടില്‍ ഒരു ആത്മഹത്യ ശ്രമം എങ്കിലും ഉണ്ടാവണം.

തന്റെ ഇഷ്ട താരത്തിന്റെ സിനിമയ്ക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ലയെങ്കില്‍, പടം പൊട്ടിയാല്‍, ഇഷ്ട വ്യക്തിയെ പോലീസ് പെറ്റി അടിച്ചാല്‍..തുടങ്ങി എന്തേലും ഒരു കാരണം ഒത്ത് വന്നാല്‍ ഉടന്‍ കയറു എടുത്ത് ആരാധക സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. തമിഴില്‍ അമ്മയ്ക്ക് തുടങ്ങുന്ന ആരധന കൂടുതല്‍ ഉള്ളത് സിനിമ രംഗത്ത് തന്നെയാണ്. എല്ലാ താരങ്ങളും സ്വന്തമായി ക്ഷേത്രം വരെയുള്ള ആ നാട്ടില്‍, നടന്ന ചില ആരധന ആത്മഹത്യകളും ശ്രമങ്ങളും ഇവിടെ ഒന്ന് പരിചയപ്പെടാം…

ഏറ്റവും പുതിയ വാര്‍ത്തയില്‍ നിന്നും തന്നെ തുടങ്ങാം, ചിമ്പുവിന്റെ വാലു എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതില്‍ മനംനൊന്താണത്രെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ട്വിറ്ററില്‍ പേജിലൂടെ ചിമ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കുറച്ചു കാലം മുന്‍പ്,  രജനികാന്തിന് സുഖമില്ലെന്നും കിഡ്‌നിക്ക് പ്രശ്‌നമുണ്ടെന്നും ഒരു വാര്‍ത്ത വന്നിരുന്നു. നാല്‍പതു കാരനായ രജനികാന്തിന്റെ കടുത്ത ആരാധകന്‍ തന്റെ കിഡ്‌നി അദ്ദേഹത്തിന് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു. താന്‍ മരിച്ചാല്‍ അത് സംഭവിക്കും എന്ന് മനസ്സിലാക്കിയ ആരാധകന്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടത്രെ.

കഴിഞ്ഞവര്‍ഷം റിലീസായ വിജയ് യുടെ കത്തിയുടെ വിജയത്തിന് ശേഷം നടന്റെ പടുകൂറ്റന്‍ ഫഌക്‌സില്‍ പാലഭിഷേകം നടത്തവെ കാല്‍വഴുതി വീണ് മരിച്ച ആരാധകന്‍ ഉണ്ണികൃഷ്ണന്‍ പാലക്കാട്ടുകാരനാണ്. ദയവു ചെയ്ത് ഇത്തരത്തിലുള്ള ആരാധന നടത്തരുതെന്ന് സംഭവ ശേഷം ആരാധകന്റെ വീട് സന്ദര്‍ശിച്ച് വിജയ് പറഞ്ഞിരുന്നു.

(തുടരും…)