Share The Article

01

നല്ലൊരു വെബ്‌ ഹോസ്റ്റിംഗ് സൈറ്റ് കണ്ടു പിടിക്കുവാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുകയാണോ? വെബ്‌ ഹോസ്റ്റിംഗ് റിവ്യൂ സൈറ്റുകളിലെ സ്പാമര്‍മാര്‍ നിങ്ങളെ തെറ്റായ ദിശയിലേക്ക് കൊണ്ട് പോയി ഏതെങ്കിലും ലോക്കല്‍ സെര്‍വറുകളില്‍ നിങ്ങളെ ചാടിക്കുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ? സാധാരണമായി നമ്മള്‍ സേര്‍ച്ച്‌ ചെയ്യുന്ന വെബ്‌ ഹോസ്റ്റിംഗ് ടോക്ക് പോലുള്ള സൈറ്റുകളില്‍ സാധാരണ രണ്ടു തരത്തിലുള്ള റിവ്യൂകളാണ് നമ്മള്‍ കാണാറുള്ളത്‌. ഒന്ന്, സ്വന്തം അനുഭവങ്ങള്‍ പറയുന്നവര്‍. മറ്റൊന്ന് തങ്ങളുടെ ഹോസ്റ്റിംഗ് സൈറ്റുകളിലേക്ക് യൂസര്‍മാരെ ചാടിക്കുന്ന സ്പാമര്‍മാരും. ഈ സ്പാമര്‍മാരുടെ വലയില്‍ ചാടാതിരിക്കാന്‍ വേണ്ടിയാണ് റിവ്യൂ സിഗ്നല്‍ എന്ന സൈറ്റ് നമ്മുടെ ഇടയിലേക്ക് വന്നിരിക്കുന്നത്.

വെബ്‌ ഹോസ്റ്റിംഗ് ടോക്കിംഗ് ഫോറത്തില്‍ മുന്പ് മോഡറേറ്ററായിരുന്ന കെവിന്‍ ഓഹാശിയാണ് ട്വിറ്റര്‍ അടിസ്ഥാനമാക്കി ഹോസ്റ്റിംഗ് റിവ്യൂ സൈറ്റ് നിര്‍മ്മിച്ചിരിക്കുനത്. റിവ്യൂ സിഗ്നലിന്റെ ജനനം അങ്ങിനെയാണ് ഉണ്ടായത്. ട്വിറ്ററില്‍ ആളുകളുടെ റിവ്യൂ അതാത് ഹോസ്റ്റിംഗ് കമ്പനികളുടെ ഹാഷ് ടാഗ് ഉപയോഗിച്ചാണ് കെവിന്‍ റിവ്യൂ സിഗ്നലില്‍ ചേര്‍ത്തത്. അതുവഴി സ്പാമര്‍മാരെ അകറ്റാമെന്നാണ് കെവിന്‍ പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ റിവ്യൂ സിഗ്നല്‍ നോക്കി തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.