ക്യാമറ എന്നത് ഇന്ന് ഏതു സാധാരണക്കാരന്റെ കായിലും കാണാവുന്നതാണ്. ഒന്നുകില്‍ ഒരു എസ്എല്‍ആര്‍, അല്ലെങ്കില്‍ ഒരു ഡിജിറ്റല്‍ ക്യാമറ, ഇതൊന്നുമല്ലെങ്കില്‍ ഒരു മൊബൈല്‍ ക്യാമറ. നിങ്ങളുടെ കൈവശം ക്യാമറ ഏതാണെന്നുള്ളതല്ല പ്രധാനം, പകരം നിങ്ങള്‍ അവയെ എങ്ങിനെ കാര്യക്ഷമായി ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. ഉദാഹരണമായി നല്ല ഒരു എസ്എല്‍ആര്‍ ഉള്ളയാള്‍ക്ക് അത് കൃത്യമായ രീതിയില്‍ ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍, നല്ല ചിത്രങ്ങള്‍ എടുക്കാന്‍ അയാളെക്കൊണ്ട് ഒരിക്കലും കഴിയില്ല.
നിങ്ങളുടെ കൈവശമുള്ള ക്യാമറ ഏതുമാകട്ടെ, നിങ്ങളുടെ മനോധര്‍മ്മത്തിനനുസരിച്ച് ഒരു വസ്തുവിനെ കാണുക എന്നതാണ് ഏറ്റവും പ്രധാനം. അങ്ങിനെയാണെങ്കില്‍ സാധാര വസ്ത്തുക്കളുടെ അസാധാരണ ചിത്രങ്ങള്‍ നിങ്ങള്‍ക്കെടുക്കാന്‍ കഴിയും.
ഇനി നിങ്ങള്‍ ഒരു ചിത്രം എടുക്കും മുന്‍പ് താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് പ്രവര്‍ത്തിയില്‍ വരുത്തി നോക്കൂ.. നിങ്ങളെടുക്കുന്ന ചിത്രങ്ങള്‍ വളരെയധികം മനോഹരമാകും.
1. നേര്‍രേഖയില്‍ ചിത്രങ്ങള്‍ എടുക്കുക.
നിങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ (പ്രധാനമായും ആളുകള്‍) മുകളില്‍ നിന്നോ, താഴെ നിന്നോ ഫോക്കസ് ചെയ്യാതെ നേര്‍രേഖയില്‍ ചിത്രീകരിക്കുക. ഉദാഹരണമായി ഒരു പെണ്‍കുട്ടിയുടെ ചിത്രമെടുക്കുന്നെങ്കില്, ക്യാമറ ആ പെണ്‍കുട്ടിയുടെ കണ്ണിന്റെ നേരെഖയില് വച്ച് എടുക്കുക. ചില സാഹചര്യങ്ങളില്‍ ഈ പറഞ്ഞ കാര്യം നടക്കാതെയും വരാം.
2. പശ്ചാത്തലം ശ്രദ്ധിക്കുക.
നിങ്ങലെടുക്കുന്ന ചിത്രത്തിന്റെ പിറകുവശം (ബാക്ക് ഗ്രൌണ്ട്) പ്ലയിന് ആയിരിക്കുവാന്‍ ശ്രദ്ധിക്കുക. അത്തരം പാശ്ചാത്തലമുള്ള ചിത്രങ്ങള്‍ക്ക് നല്ല മിഴിവുണ്ടാകും. ഡിഎസ് എല്‍ആറില്‍ ആണെങ്കില്‍, നിങ്ങള്‍ക്ക് ഡെപ്ത്ത് കൂട്ടി എടുക്കാവുന്നതാണ്.
3. നല്ല വെളിച്ചത്തില്‍ ചിത്രീകരിക്കുക.
ചിത്രങ്ങള്‍ എടുക്കുമ്പോള്‍ എല്ലാവര്ക്കും ഉള്ള ഒരു പ്രശനമാണ് എടുത്ത ചിത്രങ്ങള്‍ ഇരുണ്ട് പോവുക എന്നത്. അതിനാല്‍ പ്രത്യേകിച്ചും ഔട്ട് ഡോര്‍ ആണ് നിങ്ങള്‍ എടുക്കുന്നതെങ്കില്‍, നല്ല വെളിച്ചം വരുന്ന രീതിയില്‍ ചിത്രീകരിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഒരു ഫ്ലാഷ് ഉപയോഗിക്കുന്നതും നന്നായിരിക്കും.
4. അടുത്ത് നിന്ന് ചിത്രീകരിക്കുക.
സാധാരണ ക്യാമറയോ, മൊബൈല്‍ ക്യാമറയോ ആണെങ്കില്‍, കൂടുതലും ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. കാരണം, ചിത്രത്തിന്റെ വ്യക്തത, വസ്തുക്കള്‍ അകലെയാകും തോറും കുറഞ്ഞു വരും. എന്നാല്‍ ഡിഎസ്എല്‍ആറില്‍ ആണെകില്‍ നിങ്ങള്‍ക്കൊരു സൂം ലെന്‍സ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
5. വസ്തുക്കളെ നടുക്ക് ഫോക്കസ് ചെയ്യാതിരിക്കുക.
നിങ്ങള്‍ ഒരു വൃക്ഷത്തിന്റെ ചിത്രം എടുക്കാന്‍ ഉദ്ധേശിക്കുകയാണ്. മറ്റ് മരങ്ങള്‍ ഒന്നും അടുത്തില്ല, വിശാലമായ പാശ്ചാത്തലം ഉണ്ടെങ്കില്‍, നിങ്ങള്‍ ആ വൃക്ഷത്തെ ഫ്രെയിമിന്റെ ഏതെങ്കിലും ഒരു വശത്തായി ക്രമീകരിക്കുക. ഒരു കോട്ടയുടെ ചിത്രം ഉദാഹരണമായി കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
6. ഫോക്കസിംഗ്.
എപ്പോഴും നാം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് ഫോക്കസ്. നിങ്ങളെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ കൃത്യമായി ഫോക്കസ് ചെയ്തെന്നു ഉറപ്പുവരുത്തിയ ശേഷം മാത്രം ഷട്ടര്‍ അമര്‍ത്തുക. ചെറിയ രീതിയില്‍ പോലും ഫോക്കസ് മാറിയാല്‍ ചിത്രത്തില്‍ അതിന്റെ അഭംഗി തെളിഞ്ഞ് കാണും.
പ്രധാനമായും ഇതത്രയും കാര്യങ്ങള്‍ ഒരു ചിത്രമെടുക്കുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ വെച്ചാല്‍ നിങ്ങലെടുക്കുന്ന ചിത്രങ്ങളും, മനോഹരവും മിഴിവേരിയതും ആകും.