നവമാധ്യമ കൂട്ടായ്മ “നേര്‍രേഖ” യുടെ ഓണാഘോഷം സെപത. 3ന് അട്ടത്തോട് വെച്ച്.

  431

  Untitled-1

  നവമാധ്യമ രംഗത്തെ പുരോഗമകൂട്ടായ്മ നേര്‍രേഖയുടെ ഈ വര്‍ഷത്തെ ഓണം പത്തനംതിട്ടയിലെ പെരുന്നാട് പഞ്ചായത്തിലെ അട്ടത്തോട് നിവാസികള്‍ക്കൊപ്പം. രാവിലെ പത്തിന് ഡോ.ടി.എന്‍ സീമ ഉത്ഘാടനം ചെയ്യും. അഡ്വ: രാജു എബ്രഹാം MLA വിശിഷ്ടാതിഥിയാകും. മേഖലയിലെ 250 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കും.തിരുവോണത്തിന് അവരുടെ കുടുംബങ്ങളില്‍ ഒരുക്കാനുള്ള സദ്യയ്ക്ക് വേണ്ട മുഴുവന്‍ ധാന്യങ്ങളും അടങ്ങിയതാണ് കിറ്റ്. സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍, നാടന്‍കലാ രൂപങ്ങള്‍, ഓണകളികള്‍ എന്നിവയുമുണ്ടാകും.

  രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടാകും. അട്ടതോട് നിവാസികല്‍ക്കൊപ്പം ഡോ. മുഹമ്മദ് അഷീല്‍, നേര്‍രേഖ ഗ്രൂപ്പ് അംഗങ്ങള്‍,കുടുംബാംഗങ്ങള്‍, സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. നേര്‍രേഖഫോക്കസ് കൂട്ടായ്മ നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചനമത്സരത്തിലെ വിജയികള്‍ക്കും ‘ഞാനെടുത്ത ഫോട്ടോകള്‍’ എന്ന ഫോട്ടോഗ്രാഫി കൂട്ടായ്മയില്‍ ‘മഴ നനഞ്ഞൊരു കുട്ടിക്കാലം ‘ എന്ന വിഷയം ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കും സമ്മാനവിതരണവും ഉണ്ടാകും.

  ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചിതറി കിടക്കുന്ന പുരോഗമന ചിന്താഗതിക്കാരെ കൂട്ടി ചേര്‍ത്ത് ആരംഭിച്ച നവമാധ്യമ കൂട്ടായ്മയാണ് നേര്‍രേഖ. ഫെസ്ബൂക്കിലെ നേര്‍രേഖ കൂട്ടായ്മ, വെബ് മാഗസിന്‍ www.nerrekha.com തുടങ്ങി നിരവധി അനുബന്ധ കൂട്ടായ്മകളും ഇതിനുണ്ട്. പ്രവാസികളും നാട്ടിലുമായി ഇരുനൂറില്‍ അധികം കുടുംബങ്ങള്‍ ഇവര്‍ ക്കൊപ്പമുണ്ട്. സൈബര്‍ ലോകത്തിനു പുറത്ത് ഈ കൂട്ടായ്മ നടത്തിയ നിരവധി ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

  ഒരു ഓണാഘോഷം എന്നതല്ല മറിച്ച് അവഗണനകള്‍ കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ഉത്സവകാലത്ത് പോലും അന്യരാവുന്നവര്‍ക്കൊപ്പം ഒരു ദിനം എന്ന കാമ്പയിന്‍ ആണ് ഈ പരിപാടിയില്‍ കൂടി നേര്‍രേഖ നടത്തുന്നത്.

  [divider]

  ലേഖകന്‍ : രജിത് കാടകം (00971509706705

  [divider]

   

  Previous articleഎഫ്.ഐ എഞ്ചിനുമായി കിടിലന്‍ വെസ്പ വരുന്നു
  Next articleലോക മുത്തശ്ശി @127…!!
  ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.