നഷ്ട്ടമായത് വലതുകൈ: പക്ഷെ ഇന്നും അവള്‍ ലോകം കീഴടക്കുന്നു

  179

  1408099185228_Image_galleryImage__EXCLUSIVE_SAN_ANTONIO_TE

  വിരലുകള്‍ നഷ്ട്ടപെട്ടാല്‍ തന്നെ ജീവിതത്തില്‍ എല്ലാം നഷ്ട്ടപെട്ടു എന്ന് കരുതി പിച്ചതെണ്ടാന്‍ ഇറങ്ങുന്ന മനുഷ്യര്‍ക്ക്‌ ഈ പെണ്‍കുട്ടി ഒരു മാതൃകയാണ്.

  വലതുകൈ നഷ്ട്ടപെട്ടിട്ടും ഭാരധ്വാഹന രംഗത്ത് ഇന്നും സജീവമായി നില്‍ക്കുന്ന ക്രിസ്റ്റല്‍ കാണ്ടു എന്ന പെണ്‍കുട്ടി കായിക ലോകത്തിന് അത്ഭുതം തീര്‍ക്കുന്നു. കാമുകനുമായി സഞ്ചരിച്ച കാര്‍ ആപകടത്തില്‍ പെട്ടു മറിയുകയുണ്ടായി. അപകടത്തില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ ക്രിസ്റ്റലിനു കഴിഞ്ഞെങ്കിലും തന്‍റെ എല്ലാം എല്ലാമായ വലതുകൈ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

  എന്നാല്‍ തനിക്കു പറ്റിയ അപകടത്തെ ഓര്‍ത്ത്‌ ജീവിതം തള്ളി നീക്കാന്‍ ക്രിസ്റ്റല്‍ തയ്യാറായിരുന്നില്ല. കൂടുതല്‍ ഭാരം എടുക്കാന്‍ ക്രിസ്റ്റലിനെ സഹായിച്ചത് ഉള്ളിലെ ഈ അണയാത്ത കനലാണ്. ക്രിസ്റ്റലിന്‍റെ അഭിപ്രായത്തില്‍ ജീവിത്തത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് നല്ലതാണു. നമ്മുടെ ശക്തിയെ പറ്റി യഥാര്‍ത്ഥ ഒരു ബോധ്യം വരുന്നത് ജീവിതത്തില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോഴാണ്.

  ജീവിത ഭാരത്തെ ഒറ്റ കൈ കൊണ്ട് ചുമക്കുന്ന ക്രിസ്റ്റലിന്റെ പ്രകടനം ഒന്ന് കണ്ടു നോക്കു.