Featured
നാം അറിയാത്ത സ്വപ്നങ്ങള്‍
എല്ലാവരും കളറില്‍ സ്വപ്നങ്ങള്‍ കാണാറില്ല. ആളുകളുടെ സ്വപ്നങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് സമാനതകളുണ്ട്. ആരെങ്കിലും ഓടിക്കുന്നതായി കാണുക, പറക്കുന്ന സീനുകള്‍ , ഉയരങ്ങളില്‍ നിന്നും താഴേക്കു വീഴുന്നത്, വളരെ പതിയെ ഓടുന്ന രംഗങ്ങള്‍, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് , പരീക്ഷകളില്‍ തോല്‍ക്കുന്നത് ,വാഹന അപകടങ്ങളില്‍ പെടുന്നത് തുടങ്ങിയവ വളരെ പൊതുവായി ആളുകള്‍ കാണാറുള്ള സ്വപ്നങ്ങള്‍ ആണ്.
127 total views

സ്വപ്നം കാണാത്തവര്‍ ഇല്ല. ഉറങ്ങിക്കിടക്കുമ്പോള്‍ മനസ്സിലൂടെ കടന്നു പോകുന്ന വികാര വിചാരങ്ങളാണ് സ്വപ്ന രൂപേണ നമ്മുടെ മനസ്സിന്റെ കണ്ണാടിയില്‍ തെളിയുന്നത് . ഈ വിചാര ധാരയുടെ മുകളില്‍ നമുക്ക് നിയന്ത്രണം ഉണ്ടാകില്ല. എങ്ങിനെയാണ് സ്വപ്നങ്ങള്‍ ഉണ്ടാകുന്നതെന്നോ അതിന്റെ ശരിയായ ശാസ്ത്രീയ വിശകലനം എന്താണെന്നോ ഇതുവരെ ആര്‍ക്കും മനസ്സിലായിട്ടില്ല. സ്വപ്നത്തെപ്പറ്റി നമുക്കുള്ളത് വെറും ധാരണകള്‍ മാത്രം. ലോകത്തില്‍ ഇതുവരെ ആത്മീയ ഗുരുക്കന്മാരും മറ്റു ശാസ്ത്രകാരന്മാരുമെല്ലാം സ്വപ്നത്തെ പല രൂപത്തില്‍ അപഗ്രഥനം ചെയ്തിട്ടുണ്ട്.
സ്വപ്നത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ പറയട്ടെ.
- ശരീരം തളരുന്നു.
നമ്മുടെ ശരീരം സ്വപ്നം കാണുമ്പോള്‍ തളര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ആയിരിക്കും. അതിനാലാണ് നമുക്ക് സ്വപ്നത്തില്‍ ഒന്നും ചെയ്യുവാന്‍ കഴിയാതെയിരിക്കുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ വലിയ ഒരു ഉപകാരമാണ് ചെയ്യുന്നത്. അല്ലെങ്കില്‍ നമ്മള് ചിലപ്പോള്‍ അടുത്ത് കിടക്കുന്നവരെ തൊഴിക്കുകയോ മറ്റോ ചെയ്തു പോയാലോ?
-
പുറത്തുനിന്നുമുള്ള അനുഭവങ്ങള്‍ സ്വപ്നത്തില്‍ കടന്നു വരുന്നു.
സ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ശാരീരികമായ അനുഭവങ്ങളും മറ്റും സ്വപ്നത്തില്‍ കടന്നു വരാം. ഉദാഹരണമായി നമുക്ക് ദാഹിക്കുന്നു എന്നിരിക്കട്ടെ. അപ്പോള്‍ കാണുന്ന സ്വപ്നത്തില്‍ നമ്മള് വെള്ളം കുടിക്കുന്നതായി കണ്ടു എന്ന് വരാം. എന്നാല്‍ ദാഹം ഒരിക്കലും പോകുന്നില്ല. എഴുന്നേറ്റു വെള്ളം കുടിക്കുന്നത് വരെ വേണമെങ്കില്‍ ഈ സ്വപ്നം ആവര്‍ത്തിക്കാം. പുറമേ നിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളും മറ്റും സ്വപ്നത്തിന്റെ ഗതി വിഗതികളെ നിയന്ത്രിക്കുന്നതും കാണാം. ഡാലിയുടെ വിശ്വ വിഖ്യാതമായ പെയിന്റിംഗ്, സ്വപ്നത്തില്‍ ഒരു ഈച്ച പറന്നു പോയതിന്റെ പരിണിതഫലമാണ്.
-
പുകവലി നിറുത്തിയാല്‍
പുകവലി ഉപേക്ഷിച്ചവരില്‍ പുകവലിക്കുന്ന രംഗങ്ങള്‍ സ്വപ്നത്തില്‍ കടന്നുവരാറുണ്ട്. ഇത് ദിവസങ്ങള്‍ കഴിയുമ്പോള്‍ അപ്രത്യക്ഷമാവും.
-
കളറില്‍ കാണുന്ന സ്വപ്നങ്ങള്‍.
എല്ലാവരും കളറില്‍ സ്വപ്നങ്ങള്‍ കാണാറില്ല. ആളുകളുടെ സ്വപ്നങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് സമാനതകളുണ്ട്. ആരെങ്കിലും ഓടിക്കുന്നതായി കാണുക, പറക്കുന്ന സീനുകള്‍ , ഉയരങ്ങളില്‍ നിന്നും താഴേക്കു വീഴുന്നത്, വളരെ പതിയെ ഓടുന്ന രംഗങ്ങള്‍, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് , പരീക്ഷകളില്‍ തോല്‍ക്കുന്നത് ,വാഹന അപകടങ്ങളില്‍ പെടുന്നത് തുടങ്ങിയവ വളരെ പൊതുവായി ആളുകള്‍ കാണാറുള്ള സ്വപ്നങ്ങള്‍ ആണ്.
-
പരിചയ മുഖങ്ങള്‍ മാത്രം.
സ്വപ്നത്തില്‍ കാണുന്ന പല മുഖങ്ങളെയും ചിലപ്പോള്‍ നമ്മള് തിരിച്ചറിയാറില്ല. എന്നാല്‍ ഈ മുഖങ്ങള്‍ നമുക്ക് ഒരിക്കലും അപരിചിതങ്ങള്‍ ആയിരിക്കില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള് കണ്ടിട്ടുള്ളവരാകും സ്വപ്നങ്ങളില്‍ കടന്നു വരുന്നത്. നമ്മള് ജീവിതത്തില്‍ ആയിരക്കണക്കിന് മുഖങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവൂ. പലപ്പോഴും സ്വപ്നത്തില്‍ വരുന്ന അപരിചിതര്‍ ഇങ്ങിനെ ഉള്ളവര്‍ ആയിരിക്കും.
-
മറക്കുന്ന സ്വപ്നങ്ങള്‍.
മിക്കവാറും എല്ലാ സ്വപ്നങ്ങളും ഉണര്‍ന്നാല്‍ ഉടന്‍ തന്നെ മറന്നു പോവുകയാണ് പതിവ്. ഉണര്‍ന്നു കഴിഞ്ഞു പത്തു മിനിറ്റുനുള്ളില്‍ തൊണ്ണൂറു ശതമാനം സ്വപ്നങ്ങളും വിസ്മരിക്കപ്പെടും.
-
കണ്ണ് കാണാത്തവരും സ്വപ്നം കാണും.
ജന്മനാ കണ്ണ് കാണാത്തവരുടെ സ്വപ്നങ്ങളില്‍ ദൃശ്യങ്ങള്‍ ഉണ്ടാവില്ല. അതില്‍ മണങ്ങള്‍, സ്പര്‍ശനം,ശബ്ദങ്ങള്‍,വിവിധങ്ങളായ വികാരങ്ങള്‍ തുടങ്ങിയവ ആയിരിക്കും അടങ്ങിയിരിക്കുക. ജനിച്ചു കുറെ നാള് കഴിഞ്ഞു കാഴ്ച പോയവര്‍ക്ക് സ്വപ്നത്തില്‍ ദൃശ്യങ്ങള്‍ കാണുവാന്‍ കഴിയും.
128 total views, 1 views today