നാം മലയാളികള്‍ – ഭാഗം 2

  0
  151

  Untitled-1

  പുലര്‍ച്ചെ എത്രയും നേരത്തെ കട്ടനും, പത്രവും കിട്ടിയാല്‍ നന്ന്. പത്രക്കാര്‍ കമ്മീഷന്‍ കൂട്ടികൊടുക്കില്ലെന്ന് കണ്ടപ്പോള്‍ പത്ര ഏജന്റ് അവരുടെ ഉപഭോക്താവന്റെ കയ്യില്‍ നിന്ന് 10 രൂപ വെച്ച് കൂടുതല്‍ ഈടാക്കുവാന്‍ തുടങ്ങി. ഒരു മറു ചോദ്യവും കൂടാതെ മലയാളി ചോദിച്ചത് കൊടുത്തു തുടങ്ങി. അനര്‍ഹമായവ ചോദിച്ചുവാങ്ങുവാനും, കൊടുക്കവാനും മലയാളി മുന്നില്‍ തന്നെ. വില്ലേജ് ഓഫിസായാലും, പോലീസ് സ്‌റ്റേഷനായാലും, മന്ത്രി ഓഫിസായാലും മലായാളി ഇതു തന്നെ ശീലിച്ചു കഴിഞ്ഞു. അര്‍ഹമായ എന്തെങ്കിലും നേടിയെടുക്കുവാന്‍ മലയാളി എന്നും ഏറ്റവും പിന്നിലാണ്.

  കോയമ്പത്തൂര്‍ വഴി ട്രെയിന്‍ തിരിച്ചുവിടാന്‍ തമിഴ്‌നാട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ കേരളത്തിലെ ജനങ്ങളും, ഭരണ പ്രതിനിധികളും കമാന്ന് ഉരയാടിയില്ല. എന്നാല്‍ സമ്മര്‍ദ്ദങ്ങളും തന്ത്രങ്ങളും മെനയാന്‍ മലയാളി എന്നും മുന്നിലാണെന്ന കാര്യവും ഇവിടെ വിസ്മരിക്കരു തല്ലോ. മുല്ലപ്പെരിയറും മറ്റും അന്യ സംസ്ഥാനങ്ങള്‍ കയ്യേറു മ്പോള്‍ ഇടതും വലതും പറഞ്ഞ് തമ്മിലടിച്ച് വെടി പറഞ്ഞ് രസിക്കുന്നു. തൃശ്ശൂര്‍ക്കാര്‍ പൊതുവെ ആന പ്രേമികളാണല്ലോ. ഇവിടെ ആനയെ ഇടത്തോട്ടും വലത്തോട്ടും നയിക്കുവാനായി ആന പാപ്പാന്മാര്‍ ‘ഇടത്താനെ, വലത്താനെ’ എന്ന് പറയാറുണ്ട്. നമ്മള്‍ വിഡ്ഢികള്‍ ഇടതിനും വലതിനും മാറി മാറി വിജയിപ്പിക്കുന്നു.

  ഇയിടെ പ്രതിപക്ഷ നേതാവിന്റെ സര്‍ക്കാര്‍ മന്ദിരം മോടി പിടിപ്പിക്കുവാന്‍ 79 ലക്ഷത്തില്‍ പരം തുക സര്‍ക്കാര്‍ ചിലവഴിച്ചുവെന്ന് മുഖ്യമന്ത്രി അസംബ്ലിയില്‍ പറയുന്നതു കേട്ടു. നിര്‍മ്മണത്തിനല്ല മറിച്ച് മോടി പിടപ്പിക്കനും സാധനങ്ങള്‍ വാങ്ങുവാനും ആണത്രെ ഇത്രയും തുക ചിലവിട്ടത് എന്ന് ഓര്‍ക്കണം.

  സിങ്ങ് പിന്‍ സീറ്റുകാര്‍ക്കും ബെല്‍റ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ മന്ത്രി ആ നിയമം പിന്‍വലിച്ചു. പ്രതപക്ഷ നേതാവ് സഭയില്‍ ആഞ്ഞടിക്കുവാന്‍ ശ്രമിക്കവേ മന്ത്രിയുടെ വിശിദികരണം കേട്ടനേതാവ് നിശബ്ദനയി ഇരുന്നു പോയി. പ്രതിപക്ഷ നേതാവ്, നമ്മുടെ മുഖ്യമന്ത്രിയേയും കറണ്ടു മന്ത്രിയേയും തമിഴ് നാട് തട്ടി കൊണ്ടുപോയാല്‍ ആരും അറിയില്ല എന്ന് പറഞ്ഞു പോയി. എങ്ങിനെ അറിയാനാണ്, ഇതുപോലുള്ള പ്രതപക്ഷനേതവും, പ്രതിപക്ഷവും അല്ലേ നമുക്കുള്ളത്. അവരേയും കൊണ്ടുപോയാലും മലയാളി പ്രതികരിക്കില്ല. കാരണം ‘ദീപസ്തംഭം മഹാശ്ഛര്യം എനിക്കും കിട്ടണം പ ണം’ എന്തിനും ഏതിനും തടസ്സവും സമരവുമായി വരുന്നവര്‍ അവരുടെ കാല്ത്ത ഇതൊക്കെ പാടെ മറക്കുന്നവരാണല്ലോ ഇപ്പോഴത്തെ മലയാളി പ്രതിപക്ഷം.

  മലയാളികള്‍ പ്രലോഭനങ്ങള്‍ക്ക് അടിമയാണ്. ലാഭക്കൊതി മാത്രമാണ് അവന്റെ മുന്നില്‍. പ്രശ്‌നങ്ങള്‍ ചെറുതായാലും വലുതായാലും അതു മറികടക്കുവാന്‍ മലയാളി എന്തും ചെയ്‌തെന്നിരിക്കും. പണ്ട് മക്കള്‍ വളരുകയായിരുന്നു. കൂട്ടുകുടുംബത്തല്‍ തമ്മില്‍ കളിപറഞ്ഞ് രസിച്ചും, തമ്മിലടിച്ച് ഇണങ്ങിയും പിണങ്ങിയും, മൂവ്വാണ്ടന്‍ മാവില്‍ കല്ലെറി ഞ്ഞും, ഊഞ്ഞാലിട്ടാടിയും പാടിയും നടന്ന ഒരു കാലം ഇന്ന് ഓര്‍മ്മയില്‍ സൂക്ഷിക്കാം.

  ആരോഗ്യപരമായ മത്സരം നല്ലതാണ്. എന്നാല്‍ വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നതുപോലെ യാതൊരു സ്വാതന്ത്ര്യവും നല്‍കാതെ ചിട്ടക്കൊപ്പം അനുസരണം പഠിപ്പിച്ച് പല റിയാലിറ്റി ഷോകളിലും പ്രദര്‍ശിപ്പിക്കുന്നു. മാര്‍ക്കു കുറഞ്ഞാല്‍ കരയാന്‍ പാകത്തില്‍ അവരെ തയ്യാറാക്കുന്നു. മതൃ ഹൃദയമുള്ള ചില സ്ത്രീ ജഡ്ജിമാരുടെ പരിഹാസ ത്തോടെയുളള പുച്ഛം നിറഞ്ഞ വാക്കുകള്‍ തന്നെ കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സ് മുിറിവേല്‍പ്പിക്കുന്നത് ജഡ്ജിമാരും, മാതാപിതാക്കളും, ചാനലുക്കാരും അറിയുന്നതേയില്ല.

  ആകാശവാണിയൊഴിച്ച് ബാക്കി എല്ലാ മലയാള ദൃശ്യ മാദ്ധ്യമങ്ങളടക്കം സ്വന്തം മാതൃഭാഷ മറന്ന മട്ടാണ്. ഇയിടെ ഒരു മലയാളം ചാനല്‍ അവരുടെ പ്രസിദ്ധി ആഗ്രഹിച്ച് ഒരു തറ അവാര്‍ഡ് ദാന ചാടങ്ങ് നടത്തുകയുണ്ടായി. അവരുടെ ചാനലിലെ മാത്രം സീരയലുകളിലെ നടിനടന്മാരെ വെച്ചു കൊണ്ടുള്ള ഒരു പരിപാടി. അതില്‍ എല്ലാവര്‍ക്കും അവര്‍ഡ് ലഭിക്കുകയും ചെയ്തു. രണ്ടാഴ്ചക്കു ശേഷം അത് പുനര്‍ പ്രക്ഷേപണം ചെയ്യുകയും ഉണ്ടായി. എന്തു നെറികേട് കാണിച്ചലും അത് കാണാന്‍ മലയാളിയുണ്ട് എന്ന അവസ്ഥയി ലായി കാര്യങ്ങള്‍ ഇപ്പോള്‍. പണ്ട് ഇത്തരം സംഗതികള്‍ ക ണ്ടാല്‍ ജനങ്ങള്‍ പത്രങ്ങളില്‍കൂടി പ്രതികരിച്ചിരുന്നു. എല്ലാറ്റിന്റേയും പിന്നില്‍ ഒരു മലയാളിയുടെ ബുദ്ധിയോ, പ്രവര്‍ത്തിയോ കാണുമായിരുന്നു. ഇന്ന് അതിന് എന്തു സംഭവിച്ചു?

  ചിലര്‍ പല അവസരങ്ങളിലും പ്രതികരിക്കുന്നുണ്ടെങ്കിലും ആ പ്രതികരണത്തിന് ശക്തി ക്ഷയം സംഭവിച്ചുട്ടുണ്ട്. നാം മലയാളികള്‍ നമ്മുടെ സ്വന്തം നേട്ടത്തിനു മാത്രമല്ല, പൊതു നേട്ടത്തിനും വേണ്ടി നില കൊള്ളണം. ശക്തമായി പ്രവര്‍ത്തിക്കണം. അതിശക്തമായി പ്രതികരിക്കണം. നാം ഉണരൂ മലയാളികളേ! നിങ്ങള്‍ ജാഗരൂപരാകണം.